കാനഡയില്‍ കൊറോണ രോഗം പടര്‍ന്ന് പിടിക്കുന്നു; രോഗികളുടെ എണ്ണം 300 കവിഞ്ഞു; ഒന്റാറിയോവില്‍ മാത്രം ഇന്നലെ 43 പുതിയ കേസുകള്‍; വിദേശത്ത് നിന്നെത്തുന്ന കാനഡക്കാര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ഐസൊലേഷന്‍; രാജ്യത്ത് കടുത്ത ജാഗ്രതയെന്ന് പ്രധാനമന്ത്രി

കാനഡയില്‍ കൊറോണ രോഗം പടര്‍ന്ന് പിടിക്കുന്നു; രോഗികളുടെ എണ്ണം 300 കവിഞ്ഞു; ഒന്റാറിയോവില്‍ മാത്രം ഇന്നലെ 43 പുതിയ കേസുകള്‍; വിദേശത്ത് നിന്നെത്തുന്ന കാനഡക്കാര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ഐസൊലേഷന്‍; രാജ്യത്ത് കടുത്ത ജാഗ്രതയെന്ന് പ്രധാനമന്ത്രി
കാനഡയില്‍ കൊറോണ രോഗം പടര്‍ന്ന് പിടിക്കുന്നത് തുടരുന്നുവെന്ന ഭീതിജനകമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്ന വൈറസ് ബാധിതരുടെ എണ്ണം 300 കടന്നിരിക്കുകയാണ്. കോവിഡ്-19ന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി ഈ നിമിഷം തന്നെ കാനഡക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നാണ് രാജ്യത്തെ മുതിര്‍ന്ന ഹെല്‍ത്ത് ഒഫീഷ്യലായ തെരേസ ടാം ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്നലെ ഒന്റാറിയോ പ്രവിശ്യയില്‍ മാത്രം 43 പുതിയ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ക്യൂബെക്കില്‍ 15 പുതിയ കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്യുകയും ഇവിടുത്തെ മൊത്തം രോഗബാധിതര്‍ 39 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.56 കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്ന ആല്‍ബര്‍ട്ടയില്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. മാനിട്ടോബയില്‍ മൂന്ന് പുതിയ കേസുകള്‍ തിരിച്ചറിയുകയും ഇവിടുത്തെ മൊത്തം രോഗികള്‍ ഏഴായി ഉയരുകയും ചെയ്തിരിക്കുന്നു.

നോവ സ്‌കോട്ടിയയില്‍ മൊത്തം നാല് പേര്‍ക്കാണ് രോഗം. ഇവിടുത്തെ സ്‌കൂളുകളും താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് ഇവിടുത്തെ സ്‌കൂളുകള്‍ രണ്ടാഴ്ചത്തേക്കാണ് അടച്ചിട്ടിരിക്കുന്നത്. കൂടാതെ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവിശ്യയിലെ ചൈല്‍ഡ് കെയര്‍ സെന്ററുകളും അടച്ചിട്ടുണ്ട്. രോഗം പടരുന്ന സാഹചര്യത്തില്‍ പ്രവിശ്യയിലെ ബാറുകള്‍, ജിമ്മുകള്‍, ലൈബ്രറികള്‍ , സിനിമാ തിയേറ്ററുകള്‍ പോലുള്ള പൊതുഇടങ്ങള്‍ അടക്കുന്ന കാര്യം പരിഗണിക്കുന്നുവെന്നാണ് ക്യൂബെക്കിലെ പ്രീമിയര്‍ ഫ്രാന്‍കോയിസ് ലീഗൗല്‍റ്റ് വെളിപ്പെടുത്തുന്നത്.

വിദേശങ്ങളിലുള്ള ആയിരക്കണക്കിന് കനേഡിയന്‍മാര്‍ ഫെഡറല്‍ സര്‍ക്കാരിന്റെ നിര്‍ദേശം മാനിച്ച് മാതൃരാജ്യത്തേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുന്നുണ്ട്.കൊറോണയെ നേരിടുന്നതിനായി വ്യക്തമായ ശാസ്ത്രീയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാനഡ തീരുമാനങ്ങളെടുക്കുന്നതെന്നും കടുത്ത ജാഗ്രത പുലര്‍ത്തി വരുന്നുവെന്നുമാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡ്യൂ പറയുന്നത്.വിവിധ രാജ്യങ്ങളില്‍ നിന്നും കാനഡയിലേക്ക് മടങ്ങിയെത്തുന്നവരോടെല്ലാം 14 ദിവസം നിര്‍ബന്ധിത ഐസൊലേഷനില്‍ കഴിയാനുള്ള നിര്‍ദേശവും കര്‍ക്കശമായി നടപ്പിലാക്കി വരുന്നുണ്ട്.കൊറോണ പടരുന്നതില്‍ ആശങ്കപ്പെട്ട് സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കൊഴുകുന്ന കാനഡക്കാര്‍ പെരുകുന്നുണ്ട്.



Other News in this category



4malayalees Recommends