അമ്മയുടെ ദശാബ്ദി ആഘോഷങ്ങക്കു ആരംഭം കുറിച്ചു

അമ്മയുടെ ദശാബ്ദി ആഘോഷങ്ങക്കു ആരംഭം കുറിച്ചു

അറ്റലാന്റാ : അറ്റ്ലാന്റാ മലയളി അസ്സോസിയേഷന്റെ ശതാബ്തി ആഘോഷങ്ങള്‍ക്കു മര്‍ച്ച് 8ന് ഷുഗര്‍ ഹില്‍ ഹാളില്‍ വച്ചു നടന്ന പൊതു സമ്മേളനത്തില്‍ ഗ്വിന്നറ്റ് കൗണ്ടി ചെയര്‍ വുമണ്‍ ചാര്‍ലറ്റ്. ജെ. നിഷ് ഉത്ഘാടനം ചെയ്തു. ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളില്‍. മലയാളി സമൂഹത്തിനു മറക്കാനാവാത്തതും വൈവിധൃമാര്‍ന്നതുമായ പല കലാവിരുന്നുകളും മത്സരങ്ങളും ഒരുക്കുന്നതാണ് എന്ന്പ്രസിഡന്റ് ഡൊമനിക് ചാക്കോനാല്‍ അറിയിച്ചു.


തുടര്‍ന്നു നടന്ന ചടങ്ങില്‍ ദശാബ്ദി ആഘോഷങ്ങളുടെ കണ്‍വീനര്‍ ജെയിംസ് കല്ലറക്കാനിയില്‍ , അംഗങ്ങള്‍ ആനി അനുവേലില്‍, മാതൃു വര്‍ഗീസ്, സീനാ കുടിലില്‍ , എന്നിവര്‍ ഭദ്രദീപം തെളിയിച് പരിപാടികള്ക്ക് ആരംഭംകുറിച്ചു.

2020ല്‍ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനായി തങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും, ടിക്ക് ടോക്ക്, സെല്‍ഫീസ്, കവിതാ രചന, ഉപന്യാസ രചന, ഫോട്ടോഗ്രാഫി എന്നിങ്ങനെ വിവിധ മത്സരങ്ങള്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉടന്‍ തന്നെ വരുമെന്നും ഈ ആശയത്തിന് മുന്‍കൈയെടുത്ത ജെയിംസ് കല്ലറക്കാണിയില്‍ പറഞ്ഞു.

ജോയിച്ചന്‍ കരിക്കാടന്‍ അറിയിച്ചതാണിത്.

Other News in this category4malayalees Recommends