ഓസ്‌ട്രേലിയയില്‍ കൊറോണക്കാലത്ത് ഗ്രോസറികളുടെ വില കുത്തനെ ഉയരുന്നു; പ്രധാന കാരണം കൊറോണപ്പേടിയില്‍ ജനം ആവശ്യത്തിലധികം വാങ്ങിക്കൂട്ടുന്നതിനാല്‍; ബുഷ്ഫയറും വരള്‍ച്ചയും വിള കുറച്ചതും വിലക്കയറ്റത്തിന് കാരണമെന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍

ഓസ്‌ട്രേലിയയില്‍ കൊറോണക്കാലത്ത് ഗ്രോസറികളുടെ വില കുത്തനെ ഉയരുന്നു; പ്രധാന കാരണം കൊറോണപ്പേടിയില്‍ ജനം ആവശ്യത്തിലധികം വാങ്ങിക്കൂട്ടുന്നതിനാല്‍; ബുഷ്ഫയറും വരള്‍ച്ചയും വിള കുറച്ചതും വിലക്കയറ്റത്തിന് കാരണമെന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍
ഓസ്‌ട്രേലിയയില്‍ കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഗ്രോസറി വിലകള്‍ കുതിച്ച് കയറുന്നുവെന്ന് റിപ്പോര്‍ട്ട്. രോഗം പിടിപെട്ട് ഐസൊലേഷനിലാകുന്ന വേളയില്‍ അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമമുണ്ടാകുമെന്ന ഭയം കാരണം ജനങ്ങള്‍ ഇപ്പോള്‍ ആവശ്യത്തിലധികം വാങ്ങി സംഭരിച്ചതിനാല്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകള്‍ എളുപ്പം കാലിയാകുന്നതാണ് ഇപ്പോഴത്തെ ഗ്രോസറി വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് വെളിപ്പെട്ടിട്ടുണ്ട്.

എന്നാല്‍ കൊറോണ പേടിയില്‍ ആളുകള്‍ ആവശ്യത്തിലധികം വാങ്ങി സംഭരിക്കുന്നത് കൊണ്ട് മാത്രമല്ല വില കൂടിയിരിക്കുന്നതെന്നും മറിച്ച് ഇപ്രാവശ്യത്തെ കടുത്ത ബുഷ്ഫയറും വരള്‍ച്ചയും കാരണം കാര്‍ഷിക വിളകള്‍ നശിച്ചതാണ് വിലക്കയറ്റത്തിന് മറ്റൊരു കാരണമെന്നാണ് സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍മാരായ കോള്‍സും വൂള്‍വര്‍ത്ത്‌സും വിശദീകരിക്കുന്നു.വിലക്കുറവിന് പേര് കേട്ട ആല്‍ഡിയും ഈ നിര്‍ണായക അവസരത്തില്‍ വില കൂട്ടിയിട്ടുണ്ട്. ഇവിടെ ഐസ്ബര്‍ഗ് ലെട്യൂസിന് 4.99 ഡോളറാണ് വിലയിടാക്കുന്നത്.

തങ്ങളുടെ എതിരാളികളേക്കാള്‍ വെറും 90C വില കുറച്ച് മാത്രമാണ് ആല്‍ഡി ഇത് വില്‍ക്കുന്നത്. ആല്‍ഡിയില്‍ ട്രസ് ടൊമാറ്റോക്ക് 8.99 ഡോളറാണ് വില.എന്നാല്‍ ജനം കൊറോണപ്പേടിയില്‍ പരിധിയിലധികം വാങ്ങിക്കൂട്ടുന്ന അവസരം മുതലെടുത്താണ് സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസര്‍മാര്‍, ഫാര്‍മിസിസ്റ്റുകള്‍, ഓണ്‍ലൈന്‍ ബിസിനസുകാര്‍ തുടങ്ങിയവര്‍ ഇത്തരത്തില്‍ വിവിധ സാധനങ്ങള്‍ക്ക് കുത്തനെ വിലകൂട്ടുന്നതെന്ന വിമര്‍ശനവും ശക്തമാണ്.

Other News in this category



4malayalees Recommends