ഓസ്‌ട്രേലിയയില്‍ കൊറോണ ഭീഷണിയേറുന്നതിനാല്‍ പബുകള്‍, ക്ലബുകള്‍ , ജിമ്മുകള്‍, കാസിനോകള്‍, സിനിമാതിയേറ്ററുകള്‍ തുടങ്ങിയവ നാളെ മുതല്‍ അടച്ചിടും; റസ്‌റ്റോറന്റുകള്‍ക്കും കഫെകള്‍ക്കും ടേക്ക് എവേകളായി മാത്രം പ്രവര്‍ത്തിക്കാം; 1350 പേര്‍ക്ക് രോഗം; ഏഴ് മരണം

ഓസ്‌ട്രേലിയയില്‍ കൊറോണ ഭീഷണിയേറുന്നതിനാല്‍  പബുകള്‍, ക്ലബുകള്‍ , ജിമ്മുകള്‍, കാസിനോകള്‍, സിനിമാതിയേറ്ററുകള്‍ തുടങ്ങിയവ നാളെ മുതല്‍ അടച്ചിടും; റസ്‌റ്റോറന്റുകള്‍ക്കും കഫെകള്‍ക്കും  ടേക്ക് എവേകളായി മാത്രം പ്രവര്‍ത്തിക്കാം; 1350 പേര്‍ക്ക് രോഗം; ഏഴ് മരണം
ഓസ്‌ട്രേലിയയില്‍ കൊറോണ പടര്‍ന്ന് പിടിച്ച് ഏഴ് പേര്‍ മരിക്കുകയും 1350 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നതിനാല്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി നാളെ മുതല്‍ രാജ്യത്തെ പബുകള്‍, ക്ലബുകള്‍ , ജിമ്മുകള്‍, കാസിനോകള്‍, സിനിമാതിയേറ്ററുകള്‍ തുടങ്ങിയവ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ പ്രധനമന്ത്രി സ്‌കോട്ട് മോറിസന്‍ ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി റസ്‌റ്റോറന്റുകളും കഫെകളും ടേക്ക് എവേകളായോ അല്ലെങ്കില്‍ ഹോം ഡെലിവറി മാത്രമായോ പ്രവര്‍ത്തിക്കുന്നതിന് മാത്രമേ അനുവദിക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി പറയുന്നു.

ഇന്‍ഡോര്‍ സ്‌പോര്‍ട്ടിംഗ് വെന്യൂകള്‍, ജിമ്മുകള്‍, ചര്‍ച്ചുകള്‍ , മറ്റ് ആരാധനാലയങ്ങള്‍ തുടങ്ങിയവയും പുതിയ നിയന്ത്രണത്തിന്റെ ഭാഗമായി അടച്ചിടുന്നതായിരിക്കും. എന്നാല്‍ ഇത്രയൊക്കെ പ്രതിസന്ധിയുണ്ടായിട്ടും രാജ്യത്തെ സ്‌കൂളുകള്‍ അടച്ചിടാന്‍ മോറിസന്‍ തയ്യാറായിട്ടില്ല. ഇവ ടേം അവസാനം വരെ പ്രവര്‍ത്തിക്കുമെന്നും അവധിക്ക് ശേഷം വീണ്ടും സമയത്ത് തന്നെ തുറക്കുമെന്നുമാണ് മോറിസന്‍ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ഏഴ് പേര്‍ കൊറോണ പിടിച്ച് മരിച്ചതില്‍ ആറ് പേരും എന്‍എസ്ഡബ്ല്യൂവിലുള്ളവരാണ്.

533 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച എന്‍എസ്ഡബ്ല്യൂവാണ് ഏറ്റവും കൂടുതല്‍ രോഗികളുളള സ്‌റ്റേറ്റ്. വിക്ടോറിയയില്‍ 296ഉം ക്യൂന്‍സ്ലാന്‍ഡില്‍ 259ഉം രോഗികളാണുള്ളത്.വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 120ഉം സൗത്ത് ഓസ്‌ട്രേലിയയില്‍ 100ഉം ടാസ്മാനിയയില്‍ 22ഉം ആക്ടില്‍ 19ഉം നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ അഞ്ചും കോവിഡ്-19 രോഗികളാണുള്ളത്. ഇപ്പോള്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ഓസ്‌ട്രേലിയക്കാര്‍ തയ്യാറായില്ലെങ്കില്‍ ഇതിലും കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മടിക്കില്ലെന്നാണ് മോറിസന്‍ മുന്നറിയിപ്പേകുന്നത്.

Other News in this category



4malayalees Recommends