ഓസ്‌ട്രേലിയയില്‍ കോവിഡ് 19 ബാധിച്ച് ക്വോറന്റീനിലുള്ളവര്‍ ഐസൊലേഷന്‍ നിയമങ്ങള്‍ ലംഘിക്കുന്നതിനെതിരെ ചീഫ് മെഡിക്കല്‍ ഓഫീസര്‍; ഈ സാമൂഹികദ്രോഹപ്രവര്‍ത്തനം രാജ്യത്തെ അപകടത്തിലാക്കുമെന്ന് പ്രഫ. ബ്രെന്‍ഡാന്‍ മര്‍ഫി

ഓസ്‌ട്രേലിയയില്‍ കോവിഡ് 19 ബാധിച്ച് ക്വോറന്റീനിലുള്ളവര്‍ ഐസൊലേഷന്‍ നിയമങ്ങള്‍ ലംഘിക്കുന്നതിനെതിരെ ചീഫ് മെഡിക്കല്‍ ഓഫീസര്‍; ഈ സാമൂഹികദ്രോഹപ്രവര്‍ത്തനം രാജ്യത്തെ അപകടത്തിലാക്കുമെന്ന്  പ്രഫ. ബ്രെന്‍ഡാന്‍ മര്‍ഫി
ഓസ്‌ട്രേലിയയില്‍ കൊറോണ ബാധയാലോ വൈറസ് ബാധയുണ്ടെന്ന സംശയത്താലോ ക്വോറന്റീനില്‍ കഴിയുന്നവര്‍ സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങള്‍ ലംഘിക്കുന്നതാണ് രാജ്യത്ത് വൈറസ് പടരുന്നതിന് കാരണമാകുന്നതെന്ന് കുറ്റപ്പെടുത്തി ഓസ്‌ട്രേലിയയിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ പ്രഫ. ബ്രെന്‍ഡാന്‍ മര്‍ഫി രംഗത്തെത്തി. ഇവര്‍ ചെയ്യുന്നത് സാമൂഹികദ്രോഹപ്രവര്‍ത്തനമാണെന്നും ഇതിനെ തുടര്‍ന്ന് സമൂഹത്തിലെ വല്‍നറബിളായവര്‍ക്കാണ് അപകടമുണ്ടാവുന്നതെന്ന് ഏവരും ഓര്‍ത്താല്‍ നന്നായിരിക്കുമെന്നും മര്‍ഫി മുന്നറിയിപ്പേകുന്നു.

കാന്‍ബറയില്‍ വച്ച് നടത്തിയ ഒരു പ്രസ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെയാണ് മര്‍ഫി ഈ വിമര്‍ശനമുയര്‍ത്തിയിരിക്കുന്ന്. ഇത്തരത്തില്‍ സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങള്‍ ചിലര്‍ ലംഘിക്കുന്നത് മൂലം ഗവണ്‍മെന്റിന് മൊത്തം ജനങ്ങള്‍ക്ക് മേല്‍ കര്‍ക്കശമായ നിയമങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തേണ്ടി വരുന്നുവെന്ന കാര്യം ആരും മറക്കരുതെന്നും മര്‍ഫി ഓര്‍മിപ്പിക്കുന്നു.ചിലര്‍ തീരെ ഉത്തരവാദിത്വമില്ലാതെ ക്വോറന്റീന്‍ നിയമങ്ങളെ കാറ്റില്‍ പറത്തി പൊതുസമൂഹവുമായി ഇടപഴകുന്നത് കടുത്ത ക്രിമിനല്‍ കുറ്റമാണെന്ന് മറക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

വിദേശത്ത് നിന്നും ക്രൂയിസ് ഷിപ്പ്, വിമാനം, തുടങ്ങിയഏത് മാര്‍ഗത്തിലൂടെയും ഓസ്‌ട്രേലിയിയലേക്ക് വന്നവര്‍ നിര്‍ബന്ധമായും രണ്ടാഴ്ച ക്വോറന്റീനില്‍ കഴിയണമെന്നത് വിട്ട് വീഴ്ചയില്ലാത്ത നിയമമാണെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിക്കുന്നു. ഈ നിയമം ആരെങ്കിലും ലംഘിക്കുകയാണെങ്കില്‍ അവര്‍ സ്വന്തം രാജ്യത്തെ പൗരന്‍മാരെയാണ് അപകടത്തിലാക്കുന്നതെന്ന് മറക്കരുതെന്നും മര്‍ഫി മുന്നറിയിപ്പേകുന്നു. കൊറോണ അനിയന്ത്രിതമായാല്‍ എന്താണ് സംഭവിക്കുകയെന്നത് ഇറ്റലി പോലുള്ള രാജ്യങ്ങളിലെ ദുരനുഭവങ്ങളിലൂടെ നമുക്ക് മനസിലായ കാര്യമാണെന്നും അത്തരം ദുരന്തങ്ങള്‍ ഓസ്‌ട്രേലിയയിലും ആവര്‍ത്തിക്കാതിരിക്കാന്‍ ഏവരും പരിശ്രമിക്കണമെന്നും മര്‍ഫി നിര്‍ദേശിക്കുന്നു.

Other News in this category



4malayalees Recommends