ഓസ്‌ട്രേലിയയില്‍ കൊറോണ രോഗബാധിതര്‍ പെരുകുന്നതില്‍ ആശങ്കപ്പെട്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍; രാജ്യത്തെ കോവിഡ്-19 രോഗികളില്‍ മൂന്നില്‍ രണ്ട് പേരും വിദേശത്ത് നിന്ന് വന്നവര്‍ ; മഹാരോഗത്തിനെതിരെ ശക്തമായി പോരാടുമെന്ന് ഉറപ്പേകി ബ്രെന്‍ഡാന്‍ മര്‍ഫി

ഓസ്‌ട്രേലിയയില്‍ കൊറോണ രോഗബാധിതര്‍ പെരുകുന്നതില്‍ ആശങ്കപ്പെട്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍; രാജ്യത്തെ കോവിഡ്-19 രോഗികളില്‍ മൂന്നില്‍ രണ്ട് പേരും വിദേശത്ത് നിന്ന് വന്നവര്‍ ; മഹാരോഗത്തിനെതിരെ ശക്തമായി പോരാടുമെന്ന് ഉറപ്പേകി ബ്രെന്‍ഡാന്‍ മര്‍ഫി

ഓസ്‌ട്രേലിയയില്‍ കൊറോണ രോഗബാധിതര്‍ അനുദിനം കുതിച്ച് കയറുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് രാജ്യത്തെ ചീഫ് മെഡിക്കല്‍ ഓഫീസറായ പ്രഫ. ബ്രെന്‍ഡാന്‍ മര്‍ഫി രംഗത്തെത്തി. ഇക്കാര്യത്തില്‍ ഗവണ്മെന്റിന് കടുത്ത ഉത്കണ്ഠയുണ്ടെന്നും കൊറോണക്കെതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ യാതൊരു വിട്ട് വീഴ്ചയും വരുത്തില്ലെന്നും അദ്ദേഹം ഉറപ്പേകുന്നു.രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കേസുകളില്‍ ഭൂരിഭാഗവും വിദേശത്ത് നിന്നുമെത്തിയവര്‍ക്കാണെന്നത് ആശ്വാസം പകരുന്നുവെന്നും കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യം എല്ലാ വിഭാഗീയതകളും മറന്ന് ഒരുമിച്ചാണ് മുന്നേറുന്നതെന്നും അദ്ദേഹം പറയുന്നു.


ഇവിടെ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്ന കോവിഡ്-19കേസുകളില്‍ മൂന്നില്‍ രണ്ടിലധികം പേരും വിദേശത്ത് നിന്നുമെത്തിയവരാണെന്നത് ആശ്വാസം പകരുന്നുവെന്നാണ് ഇന്ന് ഉച്ചക്ക് ശേഷം പ്രധാനമന്ത്രി സ്‌കോട്ട് മോറിസനൊപ്പം ഒരു പത്രസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെ മര്‍ഫി എടുത്ത് കാട്ടിയിരിക്കുന്നത്. എന്നാല്‍ അതേ സമയം ഇവിടെ കോവിഡ്-19 കേസുകള്‍ ദിനംപ്രതി കൂടി വരുന്നതില്‍ കടുത്ത ആശങ്കയുണ്ടെന്ന കാര്യം ആശങ്കയുള്ള കാര്യം അദ്ദേഹം മറച്ച് വയ്ക്കുന്നുമില്ല.

ഇതിനാല്‍ വിദേശത്ത് നിന്നും വരുന്നവര്‍ കോവിഡ് 19 ഇവിടെ പരത്തുന്നത് ഒഴിവാക്കുന്നതിന് വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്ത് വരുന്നുവെന്നും അതിനോട് ഏവരും സഹകരിക്കണമെന്നു മോറിസന്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായിട്ടാണ് വിദേശത്ത് നിന്നും വരുന്നവര്‍ ഹോട്ടലുകളില്‍ 14 ദിവസത്തേക്ക് ഐസൊലേഷനില്‍ കഴിയണമെന്നത് നിര്‍ബന്ധമാക്കിയിരിക്കുന്നതെന്നും മോറിസന്‍ പറയുന്നു. ഇറ്റലി, ഇറാന്‍, യുഎസ് തുടങ്ങിയ കൊറോണ മരണങ്ങള്‍ രൂക്ഷമായ വിവിധ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ഓസ്‌ട്രേലിയക്കാര്‍ മാതൃരാജ്യത്തേക്ക് മടങ്ങിയെത്തുന്നത് അപകടഭീഷണി വര്‍ധിപ്പിക്കുന്നുവെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends