കൊറോണഭയത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് വോട്ട് ചെയ്ത് ക്യൂന്‍സ്ലാന്‍ഡുകാര്‍; 133.45 ഡോളര്‍ പിഴയൊടുക്കേണ്ടി വരുമെന്നതിനാല്‍ മാത്രം ജീവന്‍ പണയം വച്ച് വോട്ട് ചെയ്തവരേറെ; തെരഞ്ഞെടുപ്പ് നടത്തിയത് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട്

കൊറോണഭയത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് വോട്ട് ചെയ്ത് ക്യൂന്‍സ്ലാന്‍ഡുകാര്‍; 133.45 ഡോളര്‍ പിഴയൊടുക്കേണ്ടി വരുമെന്നതിനാല്‍ മാത്രം ജീവന്‍ പണയം വച്ച് വോട്ട് ചെയ്തവരേറെ; തെരഞ്ഞെടുപ്പ് നടത്തിയത് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട്
രാജ്യത്ത് കൊറോണ മരണവും രോഗവ്യാപനവും ശക്തമാകുന്ന ഈ വേളയില്‍ ക്യൂന്‍സ്ലാന്‍ഡില്‍ തെരഞ്ഞെടുപ്പ് നടത്തിയതുമായി ബന്ധപ്പെട്ട വിമര്‍ശനവും ആശങ്കയും ശക്തമാകുന്നു. കൊറോണയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഭാഗികമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനകള്‍ ശക്തമാവുകയും ചെയ്ത വേളിയിലാണ് ഈ സ്റ്റേറ്റിലുള്ളവര്‍ വോട്ട് ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. വോട്ട് ചെയ്തില്ലെങ്കില്‍ പിഴ അടക്കേണ്ടി വരുമെന്ന ശക്തമായ നിയമം ഉള്ളതിനാല്‍ മാത്രം പലരും പേടിച്ച് പേടിച്ച് വോട്ട് ചെയ്യാന്‍ പോവുകയായിരുന്നു.

അക്ഷരാര്‍ത്ഥത്തില്‍ കൊറോണയ്ക്കും ഈ പിഴ ഭയത്തിനും ഇടയില്‍ പെട്ട് ഇവര്‍ ചെകുത്താനും കടലിനും മധ്യത്തിലായത് പോലുള്ള അവസ്ഥയിലെത്തിയിരുന്നു.കൊറോണ ഭയം കാരണം ക്യൂന്‍സ്ലാന്‍ഡിന്റെ അതിര്‍ത്തികള്‍ അടയ്ക്കുകയും ഗവണ്‍മെന്റ് കര്‍ക്കശമായ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്തിട്ടും ഇതെല്ലാം കാറ്റില്‍ പറത്തി വോട്ടെടുപ്പ് നടത്തുകയായിരുന്നു ഇവിടെ. ഇവയൊന്നും പാലിക്കാതെ തൊട്ട് തൊട്ട് നിന്ന് വോട്ട് ചെയ്യേണ്ടി വന്നതിനെ തുടര്‍ന്ന് രോഗമുണ്ടാകുമോ എന്ന ഭയം നിരവധി പേരെ അലട്ടുന്നുണ്ട്.

ഇന്ന് രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറിനാണ് സമാപിച്ചത്. ഇവിടുത്തെ ലോക്കല്‍ ഗവണ്‍മെന്റ് ഇലക്ഷനും ബന്‍ഡാംബ, കുറുംബിന്‍ എന്നിവിടങ്ങളിലേക്കുള്ള സ്‌റ്റേറ്റ് ഇലക്ടറേറ്റ് ഉപതെരഞ്ഞെടുപ്പുകളുമാണ് ഇവിടെ നടന്നത്. വോട്ട് ചെയ്തില്ലെങ്കില്‍ 133.45 ഡോളര്‍ പിഴയൊടുക്കേണ്ടി വരുമെന്ന് ഭയന്നാണ് പലരും കൊറോണ ഭീഷണിയില്‍ വോട്ട് ചെയ്യാനെത്തിയിരുന്നത്. ചുരുങ്ങിയത് 15 മിനുറ്റ് നേരം ആര്‍ക്കെങ്കിലും നേരെ മുഖാമുഖം നിന്നാല്‍ കൊറോണ പടരാന്‍ സാധ്യതുയുണ്ടെന്ന ആരോഗ്യ മുന്നറിയിപ്പുള്ളപ്പോഴാണ് ഇവിടെ ആളുകള്‍ തൊട്ടടുത്ത് നിന്ന് വോട്ട് ചെയ്തിരിക്കുന്നതെന്ന ആശങ്ക ശക്തമാണ്. ഏതാണ്ട് 5,70,000 പേര്‍ ഇവിടെ പോസ്റ്റല്‍ വോട്ടുകള്‍ക്കായി അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇതിന് അവസരം ലഭിക്കാത്തവര്‍ നേരിട്ട് വോട്ട് ചെയ്യാനെത്താന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

Other News in this category



4malayalees Recommends