കാനഡയില്‍ 6300 പേര്‍ക്ക് കൊറോണ ബാധിച്ചു;കൊറോണ കാരണം മരിച്ചത് 65 പേര്‍; ടെസ്റ്റിംഗ് സൗകര്യം കുറവായതിനാല്‍ രോഗികള്‍ ഇതിലുമെത്രയോ കൂടുതലെന്ന് മുന്നറിയിപ്പ്; ഏവരുമായ ഇടപഴകി നടക്കുന്ന ഇത്തരക്കാര്‍ രോഗപ്പകര്‍ച്ചക്ക് ആക്കം കൂട്ടുന്നുവെന്ന് മുന്നറിയിപ്പ്

കാനഡയില്‍ 6300 പേര്‍ക്ക് കൊറോണ ബാധിച്ചു;കൊറോണ കാരണം മരിച്ചത് 65 പേര്‍; ടെസ്റ്റിംഗ് സൗകര്യം കുറവായതിനാല്‍ രോഗികള്‍ ഇതിലുമെത്രയോ കൂടുതലെന്ന് മുന്നറിയിപ്പ്; ഏവരുമായ ഇടപഴകി നടക്കുന്ന ഇത്തരക്കാര്‍ രോഗപ്പകര്‍ച്ചക്ക് ആക്കം കൂട്ടുന്നുവെന്ന് മുന്നറിയിപ്പ്
ഇന്ന് രാവിലത്തെ കണക്കുകള്‍ പ്രകാരം കാനഡയില്‍ 6300 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. രാജ്യത്ത് 65 പേര്‍ക്കാണ് കോവിഡ്-19 കാരണം ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്.കാനഡയിലെ ന്യൂഫൗണ്ട്‌ലാന്‍ഡിലും ലാബ്രഡോറിലും കോവിഡ്-19 ബാധിച്ചുള്ള ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ദീര്‍ഘകാലമായി കെയര്‍ ഫെസിലിറ്റിയില്‍ കഴിഞ്ഞ് വരുന്ന ഒമ്പത് റെസിഡന്റുമാര്‍ കഴിഞ്ഞ ആഴ്ച ആദ്യം മുതല്‍ കോവിഡ്-19 ബാധിച്ച് മരിച്ചിട്ടുണ്ട്.

ഇവരെല്ലാം കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്നാണ് മരിച്ചിരിക്കുന്നതെന്നാണ് ഈ ഫെസിലിറ്റിയുടെ മെഡിക്കല്‍ ഡയറക്ടര്‍ പറയുന്നത്. ഒന്റാറിയോവിലെ ബോബ്‌കേജിയോണിലുള്ള പ്രിനെക്രെസ്റ്റ് നഴ്‌സിംഗ് ഹോമിലെ മൂന്ന് ഡസനോളം സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചത് പോലുള്ള ലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്നുവെന്ന് സിബിസി ടൊറന്റോ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊറോണ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നവരെ അഭ്യന്തരയാത്രകളില്‍ നിന്ന് പോലും വിലക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

രാജ്യത്ത് കോവിഡ്-19 പടര്‍ന്ന് പിടിച്ച് രോഗികളാകുന്നവരുടെ എണ്ണവും മരണങ്ങളും കൂടി വരുന്ന സാഹചര്യത്തിലാണ് ഫെഡറല്‍ ഗവണ്‍മെന്റ് ഈ കടുത്ത നിയന്ത്രണങ്ങളിലേക്ക് പ്രവേശിച്ചിരിക്കുന്നത്. കാനഡയില്‍ വേണ്ടത്ര ടെസ്റ്റുകള്‍ നടത്താത്തതിനാല്‍ രോഗം ബാധിച്ചവര്‍ ഇപ്പോള്‍ സ്ഥിരീകരിച്ച 6300 പേരേക്കാള്‍ എത്രയോ അധികമായിരിക്കുമെന്നാണ് പബ്ലിക്ക് ഹെല്‍ത്ത് ഒഫീഷ്യലുകള്‍ മുന്നറിയിപ്പേകുന്നത്.ഇത്തരം രോഗികള്‍ സമൂഹത്തില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഏവരുമായി ഇടപഴകി നടക്കുന്നതിനെ തുടര്‍ന്ന് കൂടുതല്‍ പേരിലേക്ക് ഇത് പടരുമെന്ന അപകടഭീഷണി നിലനില്‍ക്കുന്നുവെന്ന മുന്നറിയിപ്പും ശക്തമാണ്.

Other News in this category4malayalees Recommends