എയര്‍കാനഡ ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കുന്നു; പ്രവര്‍ത്തനങ്ങളില്‍ 90 ശതമാനം വരെ വെട്ടിക്കുറവ് വരുത്തുന്നു; 15,200 തൊഴിലാളികളെയും ഏതാണ്ട് 1300 മാനേജര്‍മാരെയും ബാധിക്കും; ലക്ഷ്യം കൊറോണ പ്രതിസന്ധി മൂലമുണ്ടായ ആഘാതം കുറയ്ക്കല്‍

എയര്‍കാനഡ ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കുന്നു; പ്രവര്‍ത്തനങ്ങളില്‍ 90 ശതമാനം വരെ വെട്ടിക്കുറവ് വരുത്തുന്നു; 15,200 തൊഴിലാളികളെയും ഏതാണ്ട് 1300 മാനേജര്‍മാരെയും ബാധിക്കും; ലക്ഷ്യം കൊറോണ പ്രതിസന്ധി മൂലമുണ്ടായ ആഘാതം കുറയ്ക്കല്‍
കോവിഡ്-19 ഉയര്‍ത്തുന്ന ഭീഷണി മൂലം സെക്കന്‍ഡ് ക്വാര്‍ട്ടറില്‍ എയര്‍കാനഡ അതിന്റെ ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കുന്നുവെന്നും പ്രവര്‍ത്തനങ്ങളില്‍ 90 ശതമാനം വരെ വെട്ടിക്കുറവ് വരുത്തുന്നുവെന്നും റിപ്പോര്‍ട്ട്.ഈ നീക്കം എയര്‍കാനഡയിലെ ഏതാണ്ട് 15,200 തൊഴിലാളികളെയും ഏതാണ്ട് 1300 മാനേജര്‍മാരെയും ബാധിക്കുമെന്നാണ് കരുതുന്നത്. ഏപ്രില്‍ മൂന്ന് മുതലായിരിക്കും ഈ നടപടി പ്രാബല്യത്തില്‍ വരുന്നതെന്ന് ഒരു പത്രക്കുറിപ്പിലൂടെ കമ്പനി വെളിപ്പെടുത്തുന്നു.

തങ്ങളുടെ ലോ കോസ്റ്റ് സബ്‌സിഡിയറിയായ എയര്‍ കാനഡ റൗഗിലെ 5100 ഫൈ്‌ലറ്റ് അറ്റന്റന്റുമാരെയും 1500 മെമ്പര്‍മാരെയും താല്‍ക്കാലികമായി ലേ ഓഫ് ചെയ്യുന്നുവെന്ന് കഴിഞ്ഞ ആഴ്ച എയര്‍കാനഡ പ്രഖ്യാപിച്ചിരുന്നു. കൊറോണ തീര്‍ത്ത പ്രതിസന്ധി കാരണം കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നുവെന്നാണ് എയര്‍കാനഡ പ്രസിഡന്റ് കാലിന്‍ റോവിനെസ്‌കു ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

2020ലെ രണ്ടാം ക്വാര്‍ട്ടറില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയത്തേക്കാള്‍ തങ്ങളുടെ പ്രവര്‍ത്തനത്തില്‍ 85 ശതമാനം മുതല്‍ 90 ശതമാനം വരെ വെട്ടിക്കുറവ് വരുത്തുമെന്നാണ് മോണ്‍ട്‌റിയല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എയര്‍ കാനഡ വ്യക്തമാക്കിയിരിക്കുന്നത്.ചെലവ് ചുരുക്കുന്നതിനായി സ്വീകരിക്കുന്ന ഈ കടുത്ത നടപടിയിലൂടെ ചുരുങ്ങിയ് 500 മില്യണ്‍ ഡോളറെങ്കിലും ലാഭിക്കാനാവുമെന്നും കമ്പനി പറയുന്നു. ഇതിന്റെ ഭാഗമായി കമ്പനിയിലെ സീനിയര്‍ എക്‌സിക്യൂട്ടീവുമാര്‍ തങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം കമ്പനിക്കായി വിട്ട് നല്‍കുകയും ചെയ്യും.

Other News in this category



4malayalees Recommends