കാനഡയില്‍ കോവിഡ്-19 മരണങ്ങള്‍ 108ലെത്തി; മൊത്തം രോഗബാധിതര്‍ 8612; യഥാര്‍ത്ഥത്തില്‍ മരിച്ചവരും രോഗബാധിതരും ഇതിലുമേറെ; മഹാമാരിയാലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള ധനസഹായം ഉടന്‍ ലഭ്യമാക്കുമെന്ന് ജസ്റ്റിന്‍ ട്ര്യൂഡ്യൂ

കാനഡയില്‍ കോവിഡ്-19 മരണങ്ങള്‍ 108ലെത്തി; മൊത്തം രോഗബാധിതര്‍ 8612; യഥാര്‍ത്ഥത്തില്‍ മരിച്ചവരും രോഗബാധിതരും ഇതിലുമേറെ; മഹാമാരിയാലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള ധനസഹായം ഉടന്‍ ലഭ്യമാക്കുമെന്ന് ജസ്റ്റിന്‍ ട്ര്യൂഡ്യൂ
കാനഡയില്‍ കോവിഡ്-19 ബാധിച്ചുള്ള മരണസംഖ്യ 108ല്‍ എത്തിയെന്നും മൊത്തം 8612 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചുവെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇത് വെറും ഔദ്യോഗിക കണക്കുകള്‍ മാത്രമാണെന്നും യഥാര്‍ത്ഥത്തിലുള്ള ദുരന്തത്തിന്റെ പൂര്‍ണ ചിത്രം ഇത് നല്‍കുന്നില്ലെന്നുമാണ് പബ്ലിക്ക് ഹെല്‍ത്ത് ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നത്. ചിലയിടങ്ങളിലെ കൊറോണ മരണങ്ങള്‍ ഇനിയും തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്.

ഇതിന് പുറമെ വൈറസ് ബാധിച്ചിട്ടും സ്ഥിരീകരിക്കപ്പെടാതെ അല്ലെങ്കില്‍ ടെസ്റ്റിന് വിധേയരാകാതെ നിരവധി പേര്‍ മറ്റുള്ളവരുമായി ഇടപഴകി സമൂഹങ്ങളില്‍ വിഹരിക്കുന്നത് രോഗപ്പടര്‍ച്ചയുടെ വേഗത വര്‍ധിപ്പിക്കുന്നുവെന്നുമാണ് ഒഫീഷ്യലുകള്‍ മുന്നറിയിപ്പേകുന്നത്. ലബോറട്ടറികളിലേക്ക് അയച്ച ഫലങ്ങള്‍ കാത്ത് നില്‍ക്കുന്ന കേസുകളുമേറെയുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കൊറോണ കാരണം രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ന്ന സാഹചര്യത്തില്‍ കുടുംബങ്ങളെയും ബിസിനസുകളെയും സഹായിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന വാഗ്ദാനം ആവര്‍ത്തിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ കാനഡ എമര്‍ജന്‍സി റെസ്‌പോണ്‍സ് ബെനഫിറ്റിലേക്ക്(സിഇആര്‍ബി) അല്ലെങ്കില്‍ ദി ബിസിനസ് സപ്പോര്‍ട്ട് പ്രോഗ്രാമിലേക്ക് എപ്പോഴാണ് ഫണ്ടെത്തുകയെന്ന് കൃത്യമായി അദ്ദേഹം വെളിപ്പെടുത്തിയിട്ടുമില്ല. സിഇആര്‍ബി അപേക്ഷകര്‍ക്കായി ഏപ്രില്‍ ആദ്യത്തോടെ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ ഗവണ്‍മെന്റ് നേരത്തെ ഉയര്‍ത്തിയിരുന്നു. ഇതിലൂടെ ഒരു അപേക്ഷ ലഭിച്ച് പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ പണം ലഭ്യമാക്കുകയെന്നതായിരുന്നു ഈ പോര്‍ട്ടലിലൂടെ ലക്ഷ്യമിട്ടിരന്നത്. എന്നാല്‍ ഈ പോര്‍ട്ടലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.


Other News in this category



4malayalees Recommends