യുഎസില്‍ കൊറോണ മരണങ്ങള്‍ 6095 ല്‍ എത്തി; മൊത്തം രോഗികള്‍ 2,45,373 പേര്‍; രാജ്യത്തെ വൈറസ് ബാധാനിരക്ക് ഒരു മില്യണ്‍ പേരില്‍ 750ഓളം പേര്‍ക്ക് ; 2538 മരണവുമായി ന്യൂയോര്‍ക്ക് മുന്നില്‍; സ്ഥിതിഗതികള്‍ ഇനിയും വഷളാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

യുഎസില്‍ കൊറോണ മരണങ്ങള്‍ 6095 ല്‍ എത്തി; മൊത്തം രോഗികള്‍  2,45,373 പേര്‍; രാജ്യത്തെ വൈറസ് ബാധാനിരക്ക്  ഒരു മില്യണ്‍ പേരില്‍ 750ഓളം പേര്‍ക്ക് ; 2538 മരണവുമായി ന്യൂയോര്‍ക്ക് മുന്നില്‍; സ്ഥിതിഗതികള്‍ ഇനിയും വഷളാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
യുഎസില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 6095 ആയി ഉയര്‍ന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള ദുരവസ്ഥയില്‍ തുടരുന്ന യുഎസില്‍ മൊത്തം രോഗികളുടെ എണ്ണം 2,45,373 പേരായാണ് വര്‍ധിച്ചിരിക്കുന്നത്. രാജ്യത്ത് ഒരു മില്യണ്‍ പേരില്‍ 750ഓളം പേര്‍ക്ക് വൈറസ് ബാധിച്ചുവെന്ന പരിതാപകരമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതിനിടെ യുഎസില്‍ കൊലയാളി വൈറസ് ബാധിച്ച് 10,403 പേര്‍ക്ക് സുഖപ്പെട്ടിട്ടുമുണ്ട്.

93,053 കൊറോണ ബാധിതരും 2538 മരണവുമായി ന്യൂയോര്‍ക്ക് സ്‌റ്റേറ്റാണ് മുന്നിലുളളത്. 537 കേസുകളും 25,590 മരണങ്ങളുമായി ന്യൂജഴ്‌സി രണ്ടാം സ്ഥാനത്തുമാണ് 417 മരണങ്ങളുമായി മിച്ചിഗെന്‍ മരണസംഖ്യയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തും 310 മരണങ്ങളുമായി ലൂസിയാന ഇക്കാര്യത്തില്‍ നാലാംസ്ഥാനത്താണ്. ഈ സ്‌റ്റേറ്റില്‍ 9150 കോവിഡ്-19 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ 246 മരണവും 11,207 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഈ പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സിയോട് പൊരുതിക്കൊണ്ട് രാജ്യം വളരെ വേദനാജനകമായ കാലത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫെഡറല്‍ ഹെല്‍ത്ത് ഒഫീഷ്യലുകളും പ്രതികരിച്ചു. കൊറോണയുമായി ബന്ധപ്പെട്ട് യുഎസില്‍ സ്ഥിതി ഇനിയും വഷളാകാനാണ് പോകുന്നതെന്നും അവര്‍ കടുത്ത മുന്നറിയിപ്പേകുന്നു. മരണം കുത്തനെ കൂടുന്ന അവസരത്തില്‍ ഫെമ ഒരു ലക്ഷം ബോഡി ബാഗുകള്‍ക്കായി പെന്റഗണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ അപകടകരമായ സാഹചര്യത്തില്‍ കൊറോണയില്‍ നിന്നും രക്ഷ നേടുന്നതിനായി എഫ്ബിഐ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ഹോര്‍ഡഡ് മാസ്‌കുകള്‍, ഗൗണുകള്‍, മറ്റ് എക്യുപ്‌മെന്റുകള്‍ തുടങ്ങിവയ പിടിച്ചെടുത്തും വാങ്ങിയും വിതരണം ചെയ്യാന്‍ എഫ്ബിഐ സജീവമായി രംഗത്തുണ്ട്.

Other News in this category



4malayalees Recommends