കാനഡയിലേക്ക് സീസണല്‍ ഫോറിന്‍ വര്‍ക്കര്‍മാര്‍ക്ക് വരാമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍; 14 ദിവസത്തെ സെല്‍ഫ് ഐസൊലേഷന്‍ നിര്‍ബന്ധം; രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഇത്തരം തൊഴിലാളികള്‍ കൊറോണക്കാലമാണെങ്കിലും എത്തണമെന്ന് മിനിസ്റ്റര്‍

കാനഡയിലേക്ക് സീസണല്‍ ഫോറിന്‍ വര്‍ക്കര്‍മാര്‍ക്ക് വരാമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍; 14 ദിവസത്തെ സെല്‍ഫ് ഐസൊലേഷന്‍ നിര്‍ബന്ധം; രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഇത്തരം തൊഴിലാളികള്‍ കൊറോണക്കാലമാണെങ്കിലും എത്തണമെന്ന് മിനിസ്റ്റര്‍
കൊറോണ ഭീഷണി ശക്തമാണെങ്കിലും വിദേശങ്ങളില്‍ നിന്നുള്ള സീസണല്‍ ഫോറിന്‍ വര്‍ക്കര്‍മാരെ കാനഡയിലേക്ക് വരാന്‍ അനുവദിക്കുമെന്നും എന്നാല്‍ അവര്‍ 14 ദിവസം നിര്‍ബന്ധിത സെല്‍ഫ് ഐസൊലേഷന് വിധേയമാകണമെന്നും പ്രഖ്യാപിച്ച് ഇമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മിനിസ്റ്ററായ മാര്‍കോ മെന്‍ഡോസിനോ രംഗത്തെത്തി. ഇത്തരം തൊഴിലാളികള്‍ ഇവിടേക്ക് വന്ന് ജോലി ചെയ്താല്‍ മാത്രമേ എല്ലാ കാനഡക്കാരുടെയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുകയുളളൂവെന്നും അതിനാല്‍ അവരെ ഈ വ്യവസ്ഥയില്‍ ഇവിടേക്ക് വരാന്‍ അനുവദിക്കുമെന്നുമാണ് മിനിസ്റ്റര്‍ പറയുന്നത്.

കൊറോണ പടരുന്ന സാഹചര്യത്തില്‍ കനേഡിയന്‍ പൗരന്‍മാര്‍, റെസിഡന്റുമാര്‍ തുടങ്ങിയവര്‍ ഒഴികെയുളള ആരും കാനഡയിലേക്ക് വരുന്നിന് സര്‍ക്കാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സീസണല്‍ ഫോറിന്‍ വര്‍ക്കര്‍മാര്‍ക്ക് ഇവിടേക്ക് വരാന്‍ സാധിക്കുമോ എന്ന ആശങ്ക ശക്തമായിരുന്നു. അതിന് വിരാമമിട്ട് കൊണ്ടാണ് മിനിസ്റ്റര്‍ പുതിയ പ്രസ്താവന പുറത്തിറക്കിയത്. നിലവില്‍ വിദേശത്ത് നിന്നുമെത്തുന്ന എല്ലാ കാനഡക്കാരും അനുവര്‍ത്തിക്കുന്നത് പോലെ ഇത്തരം തൊഴിലാളികളും രണ്ടാഴ്ചത്തെ സെല്‍ഫ് ഐസൊലേഷന് വിധേയമാകണെന്നാണ് മിനിസ്റ്റര്‍ പറയുന്നത്.

ബ്രിട്ടീഷ് കൊളംബിയയിലെ കാര്‍ഷിക മേഖലയില്‍ ജോലിക്ക് നിയോഗിച്ചിരുന്ന ഒരു പറ്റം താല്‍ക്കാലിക വിദേശ തൊഴിലാളികള്‍ക്ക് കോവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് മെന്‍ഡോസിനോയുടെ പ്രസ്താവന എത്തിയിരിക്കുന്നത്.ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ബൈലാന്‍ഡ് നഴ്‌സറീസില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് -19 ബാധ 63 കുടിയേറ്റ തൊഴിലാളികളെയും 12 പ്രാദേശിക തൊഴിലാളികളെയും കൊറോണ ബാധിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ ്‌കൊളംബിയ ഇന്റീരിയര്‍ ഹെല്‍ത്ത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്ഥിരീകരിച്ചിരുന്നു.

Other News in this category



4malayalees Recommends