'ഞങ്ങള്‍ മടുത്തു; അസുഖം വന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് പോകാന്‍ ആശുപത്രികളില്ല; ഇവരെയെല്ലാം മരുഭൂമിയില്‍ ഉപേക്ഷിക്കണം'; പ്രവാസികളെ മുഴുവന്‍ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട നടിയ്‌ക്കെതിരെ വ്യാപക വിമര്‍ശനം; പൊട്ടിത്തെറിച്ച് പ്രവാസികള്‍

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസികളെ മുഴുവന്‍ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട നടിയ്‌ക്കെതിരെ വ്യാപക വിമര്‍ശനം. കുവൈത്തിലെ ആശുപത്രികളെല്ലാം വിദേശികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും അതുകൊണ്ട് അധികൃതര്‍ ഇടപെട്ട് അവരെ എത്രയും വേഗം നാട്ടിലേക്ക് അയക്കണമെന്നുമായിരുന്നു 71കാരിയായ ഹയാത്ത് അല്‍ ഫഹദ് അഭിപ്രായപ്പെട്ടത്. എന്നാല്‍ മനുഷ്യത്വ രഹിതമായ നടിയുടെ വാക്കുകള്‍ക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. സ്വദേശികളുള്‍പ്പെടെ ഇവര്‍ക്കെതിരെ രംഗത്തെത്തി.

കുവൈത്തി ടെലിവിഷന്‍ ചാനലായ എടിവിയില്‍ ഒരു ടെലിഫോണ്‍ ചര്‍ച്ചയിലായിരുന്നു നടിയുടെ വിവാദ പരാമര്‍ശങ്ങള്‍. 'ഞങ്ങള്‍ മടുത്തു. അസുഖം വന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് പോകാന്‍ ആശുപത്രികളില്ല. പ്രവാസികളുടെ സ്വന്തം രാജ്യങ്ങള്‍ക്ക് അവരെ വേണ്ടെങ്കില്‍ ഞങ്ങള്‍ സംരക്ഷിക്കണോ? പ്രതിസന്ധി ഘട്ടത്തില്‍ ഇവര്‍ക്ക് രാജ്യം വിട്ടുകൂടേ? നടി ചോദിച്ചു. അല്‍പം കൂടി കടന്ന്, പ്രവാസികളെയെല്ലാം മരുഭൂമിയില്‍ ഉപേക്ഷിക്കണമെന്നും അല്‍ ഫഹദ് പറഞ്ഞു.

Other News in this category

4malayalees Recommends