കുവൈത്തില്‍ റമദാന്‍ ഒന്നു മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം; കര്‍ഫ്യൂ സമയം വൈകീട്ട് നാല് മണി മുതല്‍ കാലത്തു എട്ടു മണി വരെ ആക്കി പുനഃക്രമീകരിക്കാന്‍ തീരുമാനം

കുവൈത്തില്‍ റമദാന്‍ ഒന്നു മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം; കര്‍ഫ്യൂ സമയം വൈകീട്ട് നാല് മണി  മുതല്‍ കാലത്തു എട്ടു മണി വരെ ആക്കി പുനഃക്രമീകരിക്കാന്‍ തീരുമാനം

കുവൈത്തില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏപ്രില്‍ 26 വരെ അനുവദിച്ച പൊതു അവധി റമദാന്‍ കഴിയുന്നത് വരെ തുടരും. മെയ് 28 വരെയാണ് അവധി നീട്ടിയത്. വാരാന്ത്യ അവധികള്‍ കൂടി കഴിഞ്ഞു മെയ് 31 മുതലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുക.


റമദാന്‍ ഒന്ന് മുതല്‍ കര്‍ഫ്യൂ സമയം വൈകീട്ട് നാല് മണി മുതല്‍ കാലത്തു എട്ടു മണി വരെ ആക്കി പുനഃക്രമീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. നോമ്പ് കാലത്തു റെസ്റ്ററന്റുകള്‍ക്കും ഭക്ഷ്യോല്‍പ്പങ്ങള്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും വൈകീട്ട് അഞ്ചു മണി മുതല്‍ രാത്രി ഒരു മണി വരെ ഹോം ഡെലിവറി സര്‍വീസിനു അനുവാദമുണ്ടായിരിക്കും.

ഇതോടൊപ്പം ജലീബ് അല്‍ ശുയൂഖ്, മെഹ്ബൂല പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയൊരറിയിപ്പ് വരുന്നത് വരെ തുടരാനാണ് തീരുമാനം. കര്‍ഫ്യൂ , ഗാര്‍ഹിക നിരീക്ഷണം എന്നിവ ലംഘിക്കുന്നവരുടെ പേര് വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താന്‍ ആഭ്യന്തര, വാര്‍ത്താ വിതരണ മന്ത്രാലയങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുമുണ്ട് .

Other News in this category



4malayalees Recommends