മാസ്‌കുകള്‍ നിര്‍മ്മിച്ചു നല്കി അറ്റ്ലാന്റയിലെ വീട്ടമ്മമാര്‍ മാതൃകയായി

മാസ്‌കുകള്‍ നിര്‍മ്മിച്ചു നല്കി അറ്റ്ലാന്റയിലെ വീട്ടമ്മമാര്‍ മാതൃകയായി

അറ്റ്ലാന്റ: ലോകം മഹാമാരിയെ നേരിടുമ്പോള്‍സ്വന്തം സുരക്ഷ മറന്ന് ആതുര ശുശ്രൂഷക്കിറങ്ങിയ മാലാഖമാര്‍ക്കായി മാസ്‌ക് നിര്‍മ്മിച്ച് നല്കി അറ്റ്ലാന്റയിലെ വീട്ടമ്മമാര്‍


ആതുര ശുശ്രൂഷ രംഗത്തുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയൊരു സേവനമാണിതെന്ന തിരിച്ചറിവില്‍ഒരു സംഘം വീട്ടമ്മമാര്‍ ഈ ആശയം ആദരവോടെ ഏറ്റെടുത്തപ്പോള്‍, പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന വിവിധ ഹോസ്പിറ്റലിലെ സ്റ്റാഫിനു ആശ്വാസം. ഹൃദയത്തില്‍ നന്മയുടെ നീരുറവുകള്‍ വറ്റാതെ സൂക്ഷിച്ച മലയാളി വനിതകള്‍കൈകോര്‍ത്തപ്പോള്‍, ഹോസ്പിറ്റല്‍രംഗത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാഫിനു സമ്മാനിച്ചത് ആശ്വാസത്തിന്റെ ഒരു മധുരനൊമ്പരകാറ്റായിരുന്നു.

ഈ കൂട്ടായ്മയെ സഹായിക്കാനായി സമൂഹത്തിലെ നിരവധി പേര്‍അണിനിരന്നു. ഇതിലൂടെ ആയിരത്തിഅഞ്ഞൂറിലധികം ഡോളറിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും , ഏകദേശം ഏഴുന്നൂറിലധികം കോട്ടണ്‍ മാസ്‌ക്കുകള്‍ തുന്നി നല്‍കാനും സാധിച്ചു. അറ്റ്ലാന്റ ആസ്ഥാനമായുള്ള ഡികാലബ് എമോറി ഹോസ്പിറ്റല്‍, ചില്‍ഡ്രന്‍സ് ഹെല്ത്ത് കെയര്‍ ഓഫ് അറ്റ്ലാന്റ,ഡികാലബ് മെഡിക്കല്‍ സെന്റര്, എമോറി മിഡ്ടൗണ്‍ ഹോസ്പിറ്റല്‍, നോര്‍ത്ത് സൈഡ് ഹോസ്പിറ്റല്‍, ലില്‍ബണ്‍ മിഡ്ഡിലെ സ്‌കൂള്‍ എന്നിവിടങ്ങളിലെ സ്റ്റാഫിനാണു ഇത് നല്കിയത്.വരും ആഴ്ചകളില്‍ തുടര്‍ന്നുംമാസ്‌ക്കുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നു കരുതുന്നു.

ഈ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത് തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജിലെ അധ്യാപികയായിരുന്ന ബീന ഫിലിപ്പോസ്, ഭര്‍ത്താവ് പ്രസാദ് ഫിലിപ്പോസ്, നൂര്‍ജഹാന്‍ അബ്ദുല്‍ സലാം, ജെസ്ന ജോജിയും സുഹൃത്തുക്കളും, ഷീന ബിനു, ഉമാ അനില്‍, പ്രസീത സന്ദീപ്, അഞ്ജു രതീഷ്, ലീലാമ്മ ഈപ്പന്‍, ദിവ്യ ലക്ഷ്മണന്‍, ഗീത തോമസ്, കാമിനി റെഡ്ഡി, ഷോണ്‍ ജേക്കബും സുഹൃത്തുക്കളും, ഷൈനി സന്തോഷ്, ലൈല മേലെത്ത്, സജിത ഉണ്ണി, ലിജി ജോഫി, ശാലിനി ഷജീവ്,തുടങ്ങിയവരാണ് .

ഇതിനു സാമ്പത്തിക സഹായം നല്‍കിയ എല്ലാവര്‍ക്കും എന്റെ മനസ്സ് നിറയെ സ്നേഹാദരങ്ങള്‍ അര്‍പ്പിക്കുന്നു.

Other News in this category



4malayalees Recommends