ഓസ്‌ട്രേലിയയും ചൈനയും തമ്മിലുളള വ്യാപാരയുദ്ധം മുറുകുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഓസ്‌ട്രേലിയന്‍ ഫാം ലോബി; ഓസ്‌ട്രേലിയന്‍ ബാര്‍ലിക്ക് മേല്‍ 80 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിന് പുറമെ ഓസ്‌ട്രേലിയന്‍ ബീഫിന്റെയും വൈനിന്റെയും കയറ്റുമതി നിരോധിച്ച് ചൈന

ഓസ്‌ട്രേലിയയും ചൈനയും തമ്മിലുളള വ്യാപാരയുദ്ധം മുറുകുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഓസ്‌ട്രേലിയന്‍ ഫാം ലോബി; ഓസ്‌ട്രേലിയന്‍ ബാര്‍ലിക്ക് മേല്‍ 80 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിന് പുറമെ ഓസ്‌ട്രേലിയന്‍ ബീഫിന്റെയും വൈനിന്റെയും കയറ്റുമതി നിരോധിച്ച് ചൈന
ചൈനയും ഓസ്‌ട്രേലിയയും തമ്മില്‍ വളര്‍ന്ന് വരുന്ന വ്യാപാരയുദ്ധം ഓസ്്‌ട്രേലിയയിലെ കാര്‍ഷിക മേഖലയ്ക്ക് കടുത്ത ദോഷം വരുത്തുമെന്ന ആശങ്ക പ്രകടിപ്പിച്ച് ഓസ്‌ട്രേലിയന്‍ ഫാം ലോബി രംഗത്തെത്തി. ഈ വ്യാപാര യുദ്ധം വളരാനാണ് സാധ്യതയെന്നും ഈ ലോബി മുന്നറിയിപ്പേകുന്നു. കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിക്കുന്നതിന് കാരണം ചൈനയാണെന്ന് ഓസ്‌ട്രേലിയ തുറന്നടിച്ചതിനെ തുടര്‍ന്നാണ് ചൈന ഓസ്‌ട്രേലിയക്ക് നേരെ വ്യാപാരയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയയില്‍ നിന്നും ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന ബാര്‍ലിക്ക് മേല്‍ 80 ശതമാനം താരീഫ് ചൈന ഏര്‍പ്പെടുത്തിയിരുന്നു . ഇതിന് പുറമെ ഓസ്‌ടേലിയയില്‍ നിന്നുമുള്ള വൈനും ബീഫും ബഹിഷ്‌കരിക്കുമെന്ന് ഓസ്‌ട്രേലിയയിലെ ചൈനീസ് അംബാസിഡര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ഇത്തരം നടപടികള്‍ ഓസ്‌ട്രേലിയയിലെ കാര്‍ഷിക രംഗത്തിന് കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ ഫാം ലോബി മുന്നറിയിപ്പേകുന്നത്.

ഇത്തരം വ്യാപാരയുദ്ധങ്ങളില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് രേഖപ്പെടുത്തിയാണ് നാഷണല്‍ ഫാര്‍മേര്‍സ് ഫെഡറേഷന്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഓസ്്‌ട്രേലിയയും ചൈനയും തമ്മിലുള്ള ബന്ധം കാര്‍ഷിക മേഖലയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണെന്നും എന്ത് വില കൊടുത്തും ഇത് നിലനിര്‍ത്തണമെന്നുമാണ് എന്‍എഫ്എഫ് നിര്‍ദേശിക്കുന്നത്. കോവിഡ് 19ന്റെ ഉത്ഭവത്തെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാന്‍ തുടങ്ങിയത്.

Other News in this category



4malayalees Recommends