സൗത്ത് ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ 4.3 മാഗ്നിറ്റിയൂഡിലുള്ള ഭൂകമ്പം; ഭൂമി കുലുങ്ങിയത് ബുറായ്ക്കും ക്ലാരെക്കുമിടയിലുള്ള പ്രദേശങ്ങളില്‍; പത്ത് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പം; നാശനഷ്ടങ്ങളൊന്നുമില്ല

സൗത്ത് ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ 4.3 മാഗ്നിറ്റിയൂഡിലുള്ള ഭൂകമ്പം; ഭൂമി കുലുങ്ങിയത് ബുറായ്ക്കും ക്ലാരെക്കുമിടയിലുള്ള പ്രദേശങ്ങളില്‍;  പത്ത് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പം; നാശനഷ്ടങ്ങളൊന്നുമില്ല
സൗത്ത് ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളിലൂടനീളം ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഉച്ചക്ക് ശേഷം 3.23ന് സ്‌റ്റേറ്റിലെ മിഡ് നോര്‍ത്തില്‍ ബുറായ്ക്കും ക്ലാരെക്കുമിടയിലാണ് മാഗ്നിറ്റിയൂഡ് 4.3 ലുള്ള ഭൂകമ്പമുണ്ടായിരിക്കുന്നതെന്നാണ് ജിയോസയന്‍സ് ഓസ്‌ട്രേലിയ കണക്കാക്കിയിരിക്കുന്നത്. അഡലെയ്ഡിലെ ഓഫീസുകലിലും അപ്പാര്‍ട്ട്‌മെന്റുകളിലും അഡലെയ്ഡ് ഹില്‍സിലും യോര്‍ക്ക് പെനിന്‍സുലയിലും കുലുക്കം അനുഭവപ്പെട്ടിരുന്നുവെന്ന് നിരവധി പേര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ സ്റ്റേറ്റില്‍ അനുഭവപ്പെട്ട ഏറ്റവും ശക്തിയേറിയ ഭൂകമ്പമാണിതെന്നാണ് ജിയോ സയന്‍സ് ഓസ്‌ട്രേലിയയിലെ സിസ്‌മോളജിസ്റ്റായ ഹുഗ് ഗ്ലാന്‍ വില്ലെ വെളിപ്പെടുത്തുന്നത്.എന്നാല്‍ ഈ ഭൂഗകമ്പത്തില്‍ നാശനഷ്ടമൊന്നുമുണ്ടായെന്ന് റിപ്പോര്‍ട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇത് മൗണ്ട് ബാര്‍കര്‍ മുതല്‍ ജെയിസം ടൗണ്‍ വരെ അനുഭവപ്പെട്ടിരുന്നു. മാഗ്നിറ്റിയൂഡ് നാലിന് ശേഷമുള്ള ഭൂകമ്പങ്ങള്‍ ചെറിയ നാശനഷ്ടങ്ങളുണ്ടാക്കാറുണ്ടെങ്കിലും ഇത് കൊണ്ട് പ്രശ്‌നമൊന്നുമുണ്ടായിട്ടില്ലെന്നാണ് അദ്ദേഹം എടുത്ത് കാട്ടുന്നത്.

ഈ ഭൂകമ്പം മൂന്ന് കിലോമീറ്റര്‍ ആഴം വരെ മാത്രമേ അനുഭവപ്പെട്ടിരുന്നുള്ളൂ. നോര്‍ത്തേണ്‍ മൗണ്ട് ലോഫ്റ്റി റേഞ്ചസ് സിസ്മിക് ആക്ടിവിറ്റി ഇടക്കൊക്കെ ഉണ്ടാകുന്ന പ്രദേശമാണ്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ ഇവിടെ 100 കിലോമീറ്റര്‍ പരിധിയില്‍ 300 കുലുക്കങ്ങളെങ്കിലും സംഭവിച്ചിട്ടുണ്ടെന്നും ഗ്ലാന്‍വില്ലെ പറയുന്നു.ഏറ്റവും പുതുതായുണ്ടായിരിക്കുന്ന ഭൂകമ്പം ആദ്യം 4.2 മാഗ്നിറ്റിയൂഡിലുള്ളതാണെന്നാണ് കണക്കാക്കിയിരുന്നതെങ്കിലും പിന്നീട് ഇത് 4.3 മാഗ്നിറ്റിയൂഡിലുള്ളതാണെന്ന് തിരിച്ചറിയുകയായിരുന്നു. ഈ ഭൂകമ്പത്തില്‍ നിന്നും സുനാമി ഭീഷണിയൊന്നുമില്ലെന്നാണ് ദി ജോയിന്റ് ഓസ്‌ട്രേലിയന്‍ സുനാമി വാണിംഗ് സെന്റര്‍ പറയുന്നത്.

Other News in this category



4malayalees Recommends