ഓസ്‌ട്രേലിയയില്‍ കൊറോണയുമായി ബന്ധപ്പെട്ട മാനസികപ്രശ്‌നങ്ങളെ നേരിടാന്‍ ബൃഹത്തായ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിംഗ് പാന്‍ഡമിക് പ്ലാന്‍;പദ്ധതിക്കായി 48.1 മില്യണ്‍ ഡോളര്‍ വകയിരുത്തും; ജനതയുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള മാതൃകാപരമായ നീക്കം

ഓസ്‌ട്രേലിയയില്‍ കൊറോണയുമായി ബന്ധപ്പെട്ട മാനസികപ്രശ്‌നങ്ങളെ നേരിടാന്‍ ബൃഹത്തായ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിംഗ് പാന്‍ഡമിക് പ്ലാന്‍;പദ്ധതിക്കായി 48.1 മില്യണ്‍ ഡോളര്‍ വകയിരുത്തും; ജനതയുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള മാതൃകാപരമായ നീക്കം
കൊറോണയുടെ പശ്ചാത്തലത്തില്‍ നാഷണല്‍ കാബിനറ്റ് പാസാക്കുന്ന മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിംഗ് പാന്‍ഡമിക് പ്ലാനിനെ കുറിച്ച് ഇന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ വെളിപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. മഹാവ്യാധിയുടെ ആഘാതത്തില്‍ ജനതയുടെ മാനസികാരോഗ്യം ഉറപ്പ് വരുത്തുന്നതിനുള്ള ബൃഹത്തായ പദ്ധതിയാണിത്.കോവിഡ് കാരണം ദിവസങ്ങളായി മരവിപ്പിച്ച് നിര്‍ത്തി ഇലക്ടീവ് സര്‍ജറികള്‍ പുനരാരംഭിക്കല്‍, കോവിഡ് 19മായി ബന്ധപ്പെട്ട കാവസാക്കി പോലുള്ള രോഗത്തെ നേരിടുന്നതിനുള്ള പദ്ധതികള്‍, അഭ്യന്തര സഞ്ചാരം പുനസ്ഥാപിക്കല്‍, തുടങ്ങിയ നിര്‍ണായക വിഷയങ്ങളിലെ തീരുമാനങ്ങളും പ്രധാനമന്ത്രി ഇന്ന് വിശദീകരിക്കുന്നതായിരിക്കും.

കൊറോണയുടെ പശ്ചാത്തലത്തില്‍ 48.1 മില്യണ്‍ ഡോളര്‍ വകയിരുത്തി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിംഗ് പ്ലാനിനെ കുറിച്ചുള്ള വിശദാംശങ്ങളായിരിക്കും മോറിസന്‍ ഇന്ന് പ്രധാനമായും വെളിപ്പെടുത്തുന്നത്. 7.3 മില്യണ്‍ ഡോളര്‍ ഇത് സംബന്ധിച്ച ഗവേഷണത്തിനായി അനുവദിക്കുമെന്നാണ് ഹെല്‍ത്ത് മിനിസ്റ്ററായ ഗ്രെഗ് ഹണ്ട് പറയുന്നത്.

വള്‍നറബിള്‍ കമ്യൂണിറ്റീസിനുള്ള ഔട്ട് റീച്ച് പ്രവര്‍ത്തനങ്ങള്‍ക്കായി 29.5 മില്യണ്‍ ഡോളറും 11.3 മില്യണ്‍ ഡോളര്‍ ഇത് സംബന്ധിച്ച ആശയവിനിമയ, മറ്റ് ഔട്ട് റീച്ച് പ്രോഗ്രാമുകള്‍ തുടങ്ങിയവക്കായി ഉപയോഗിക്കുമെന്നും ആരോഗ്യ മന്ത്രി പറയുന്നു. നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് കമ്മീഷനിലെ ക്രിസ്റ്റിനെ മോര്‍ഗന്‍ ഈ പ്ലാന്‍ നടപ്പിലാക്കുന്നതില്‍ നിര്‍ണാകയ പ്രവര്‍ത്തനമായിരിക്കും കാഴ്ച വയ്ക്കുന്നത്. കഴിഞ്ഞ നാലാഴ്ചകള്‍ക്കിടെ 9,57,000 മെന്റല്‍ ഹെല്‍ത്ത് സര്‍വീസുകള്‍ പ്രദാനം ചെയ്തുവെന്നാണ് ക്രിസ്റ്റിനെ വെളിപ്പെടുത്തുന്നത്. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പടിപടിയായി അനുവദിക്കുന്നതിന്റെ ആദ്യഘട്ടം നടപ്പിലാക്കാന്‍ സ്റ്റേറ്റുകളും ടെറിട്ടെറികളും സുരക്ഷിതമായ നീക്കങ്ങള്‍ നടത്തിയതില്‍ താന്‍ തൃപ്തനാണെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രതികരിച്ചിരിക്കുന്നത്.


Other News in this category



4malayalees Recommends