ക്യൂന്‍സ്ലാന്‍ഡിലെ തദ്ദേശീയ ജനത കൊറോണ ഭീഷണിയില്‍; ഇവരെ കോവിഡില്‍ നിന്നും സംരക്ഷിക്കാത്ത സ്റ്റേറ്റ് ഗവണ്‍മെന്റിനെതിരെ വിമര്‍ശനമേറുന്നു; കോവിഡ്-19 ടെസ്റ്റ് റിസള്‍ട്ടിനായി ഇന്‍ഡിജനസ് വിഭാഗക്കാര്‍ പത്ത് ദിവസത്തോളം കാത്തിരിക്കേണ്ടി വരുന്നു

ക്യൂന്‍സ്ലാന്‍ഡിലെ തദ്ദേശീയ ജനത  കൊറോണ ഭീഷണിയില്‍; ഇവരെ കോവിഡില്‍ നിന്നും സംരക്ഷിക്കാത്ത സ്റ്റേറ്റ് ഗവണ്‍മെന്റിനെതിരെ വിമര്‍ശനമേറുന്നു; കോവിഡ്-19 ടെസ്റ്റ് റിസള്‍ട്ടിനായി ഇന്‍ഡിജനസ് വിഭാഗക്കാര്‍ പത്ത് ദിവസത്തോളം കാത്തിരിക്കേണ്ടി വരുന്നു
ക്യൂന്‍സ്ലാന്‍ഡിലെ തദ്ദേശീയ ജനതയെ കൊറോണ ഭീഷണിയില്‍ നിന്നും കാത്ത് രക്ഷിക്കുന്നതിന് ത്വരിതനടപടികള്‍ സ്വീകരിക്കാത്തതിന്റെ പേരില്‍ ക്യൂന്‍സ്ലാന്‍ഡ് ഗവണ്‍മെന്റിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാകുന്നു. ഇക്കാര്യത്തില്‍ സ്റ്റേറ്റ് ഗവണ്‍മെന്റ് വരുത്തിയ അലംഭാവത്തില്‍ കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി ദി ക്യൂന്‍സ്ലാന്‍ഡ് അബ്ഒറിജിനല്‍ ആന്‍ഡ് ഐസ്ലാന്‍ഡര്‍ ഹെല്‍ത്ത് കൗണ്‍സില്‍ രംഗത്തെത്തിയിട്ടുണ്ട്.

വിദൂരസ്ഥമായ ഇന്‍ഡിജനസ് സമൂഹങ്ങളില്‍ റാപ്പിഡ് കൊറോണ വൈറസ് ടെസ്റ്റിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നതിന് താല്‍പര്യമെടുക്കാത്ത സ്റ്റേറ്റ് ഗവണ്‍മെന്റിന്റെ മനോഭാവത്തെ കൗണ്‍സില്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റ് പുലര്‍ത്തുന്ന നിരുത്തരവാദപരമായ സമീപനം ചില വിദൂരസ്ഥമായ സമൂഹങ്ങളെ കടുത്ത അപകടത്തിലാക്കിയിരിക്കുന്നുവെന്നും ഇവര്‍ക്ക് കൊറോണ ഭീഷണിയേറിയിരിക്കുന്നുവെന്നുമാണ് ഒരു ഇന്‍ഡിജനസ് ഹെല്‍ത്ത് അഡൈ്വസര്‍ ആരോപിച്ചിരിക്കുന്നത്.

ഇത്തരം സമൂഹങ്ങളിലേക്കുള്ള യാത്രാ നിരോധനം റദ്ദാക്കുന്നതോടെ ഇന്‍ഡിജനസ് ജനതക്ക് നേരെയുള്ള കോവിഡ്-19 ഭീഷണിയേറുമെന്നും ഈ അഡൈ്വസര്‍ മുന്നറിയിപ്പേകുന്നു. രാജ്യത്തെ 80 റിമോട്ട് കമ്മ്യൂണിറ്റികളിലേക്കായി വേഗത്തില്‍ റിസള്‍ട്ടുകള്‍ ലഭ്യമാക്കുന്ന പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് പ്രോഗ്രാം നടപ്പിലാക്കാനായി 3.3 മില്യണ്‍ ഡോളര്‍ വകയിരുത്തുമെന്ന് കഴിഞ്ഞ മാസം ഫെഡറല്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എന്നിട്ടും ചില റിമോട്ട് ഇന്‍ഡിജനസ് കമ്മ്യൂണിറ്റികള്‍ കോവിഡ് 19 ടെസ്റ്റ് ഫലത്തിനായി 10 ദിവസങ്ങള്‍ വരെ കാത്തിരിക്കേണ്ട അപകടകരമായ അവസ്ഥയാണുള്ളതെന്നും അതിനാല്‍ ഇവര്‍ക്ക് കൊറോണ വന്നാലും ചികിത്സ പോലും ലഭിക്കാത്ത അവസ്ഥയുണ്ടെന്നുമുള്ള മുന്നറിയിപ്പും ശക്തമാണ്.

Other News in this category



4malayalees Recommends