കാനഡക്കാരുടെ പങ്കാളികള്‍ക്കും കോമണ്‍-ലോ പാര്‍ട്ണര്‍മാര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് പൈലറ്റ്; ഇവര്‍ക്ക് പിആറിന് അപേക്ഷിച്ച് അത് ലഭിക്കുന്നത് വരെ ഇവിടെ താമസിക്കാന്‍ അവസരമേകുന്ന പൈലറ്റ്; ജൂലൈ 31 വരെ അപേക്ഷിക്കാം

കാനഡക്കാരുടെ പങ്കാളികള്‍ക്കും കോമണ്‍-ലോ പാര്‍ട്ണര്‍മാര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് പൈലറ്റ്; ഇവര്‍ക്ക് പിആറിന് അപേക്ഷിച്ച് അത് ലഭിക്കുന്നത് വരെ ഇവിടെ താമസിക്കാന്‍ അവസരമേകുന്ന പൈലറ്റ്; ജൂലൈ 31 വരെ അപേക്ഷിക്കാം
കാനഡക്കാരുടെ പങ്കാളികള്‍ക്കും കോമണ്‍-ലോ പാര്‍ട്ണര്‍മാര്‍ക്കും ഇവിടുത്തെ പെര്‍മനന്റ് റെസിഡന്‍സിന് അപേക്ഷിക്കുന്നതിനിടെ കാനഡയില്‍ തങ്ങുന്നതിനുള്ള നിയമാനുസൃത വഴിയാണ് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുകയെന്നത്. ഇതിനുള്ള ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് പൈലറ്റിലൂടെ ഇവര്‍ക്ക് ഇതിനുള്ള വഴിയൊരുങ്ങും. സ്പൗസല്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കനേഡിയന്‍ പിആറിന് അപേക്ഷിക്കുന്നവര്‍ക്ക് ആ സമയത്ത് കാനഡയില്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം താമസിക്കുന്നതിന് വഴിയൊരുക്കുന്ന പൈലറ്റ് പ്രോഗ്രാമാണിത്.

ഈ പൈലറ്റിന് അപേക്ഷിക്കുന്നതിന് യോഗ്യത നേടാന്‍ ഇവര്‍ തങ്ങളുടെ പാര്‍ട്ണര്‍ക്കൊപ്പം അതേ വിലാസത്തില്‍ കാനഡയില്‍ താമസിക്കുന്നവരായിരിക്കണം. ഇതിനൊപ്പം ആവശ്യമായ മറ്റ് മാനദണ്ഡങ്ങളും ഇവര്‍ പാലിച്ചിരിക്കണം. എന്നാല്‍ ഈ സമയത്ത് അവര്‍ക്ക് കാനഡയില്‍ ജോബ് ഓഫര്‍ വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഇമിഗ്രേഷന്‍ ,റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ഈ പൈലറ്റ് കഴിഞ്ഞ ജനുവരില്‍ നാലാം തവണ നീട്ടിയിരുന്നു.

ഇത് പ്രകാരം ഇതിലേക്ക് 2020 ജൂലൈ 31 വരെ അപേക്ഷിക്കാന്‍ കാനഡക്കാരുടെ പങ്കാളികള്‍ക്കും കോമണ്‍ലോ പാര്‍ട്ണര്‍മാര്‍ക്കും സാധിക്കുന്നതായിരിക്കും. 2014ല്‍ ഈ പൈലറ്റ് ആരംഭിച്ചത് മുതല്‍ തന്നെ ഐആര്‍സിസി ഇത് ഓരോ വര്‍ഷവും എക്‌സ്റ്റന്‍ഡ് ചെയ്യാറുണ്ട്. കനേഡിയന്‍മാരുടെ പങ്കാളികള്‍ക്കും കോമണ്‍ ലോ പാര്‍ട്ണര്‍മാര്‍ക്കും പിആറിന് വേണ്ടി കാത്തിരിക്കുന്നതിനിടെ ഇവിടെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന പൈലറ്റ് പ്രോഗ്രാമാണിത്.

ഇതിനായി പങ്കാളികള്‍ക്കും കോമണ്‍ ലോ പാര്‍ട്ണര്‍മാര്‍ക്കും ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് പൈലറ്റ്, ഇന്‍ലാന്റ് സ്പൗസല്‍/ കോമണ്‍ ലോ സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയ്ക്ക് ഒരുമിച്ചും വെവ്വേറെയും അപേക്ഷിക്കാം. ഇവയ്ക്ക് ഒരേ സമയം അപേക്ഷിക്കുന്നവര്‍ ഇതിനാവശ്യമായ രേഖകളും പ്രൂഫ് ഓഫ് പേമെന്റും മെയിലില്‍ അറ്റാച്ച് ചെയ്തയക്കണം. എന്നാല്‍ കൊറോണ പ്രതിസന്ധി കാരണം ഇതിന് സാധിക്കുന്നില്ലെങ്കില്‍ ഇക്കാര്യം ഐആര്‍സിസിക്ക് മുന്നില്‍ വിശദീകരിച്ചാല്‍ 90 ദിവസം വരെ വൈകിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

Other News in this category



4malayalees Recommends