കാനഡ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുന്ന് രോഗാവസ്ഥയെക്കുറിച്ച് വ്യക്തമായ അവബോധമില്ലാതെയെന്ന് ആശങ്ക; പുതിയ കേസുകളുടെ ഉറവിടത്തെക്കുറിച്ച് വ്യക്തതയില്ല; ഹോട്ട്‌സ്‌പോട്ടുകളില്‍ ഇപ്പോഴും രോഗികള്‍ പെരുകുന്നതിനെക്കുറിച്ചും ഉത്കണ്ഠയേറെ

കാനഡ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുന്ന് രോഗാവസ്ഥയെക്കുറിച്ച് വ്യക്തമായ അവബോധമില്ലാതെയെന്ന് ആശങ്ക; പുതിയ കേസുകളുടെ ഉറവിടത്തെക്കുറിച്ച് വ്യക്തതയില്ല; ഹോട്ട്‌സ്‌പോട്ടുകളില്‍ ഇപ്പോഴും രോഗികള്‍ പെരുകുന്നതിനെക്കുറിച്ചും ഉത്കണ്ഠയേറെ
മാസങ്ങള്‍ നീണ്ട കൊറോണ ലോക്ക്ഡൗണില്‍ നിന്നും കാനഡ മോചനം നേടിക്കൊണ്ടിരിക്കുന്ന അവസരമാണിത്. കൊറോണ ഭീഷണി നിറഞ്ഞ പശ്ചാത്തലത്തില്‍ രാജ്യം സാധാരണ ജീവിതത്തിലേക്ക് നീങ്ങുന്നതിനിടയില്‍ ചില ഉത്കണ്ഠ നിറഞ്ഞ ചോദ്യങ്ങളുയരുന്നുണ്ട്.അതായത് കാനഡയിലെ പുതിയ കേസുകളുടെ ഉറവിടങ്ങളേത്? രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ സംഹാരതാണ്ഡവമാടിയ മേഖലകളില്‍ ഇപ്പോഴും കേസുകള്‍ എന്ത് കൊണ്ടാണ് ഉയര്‍ന്നിരിക്കുന്നത്..?തുടങ്ങിയയവയാണീ ആശങ്ക നിറഞ്ഞ ചോദ്യങ്ങള്‍.

രാജ്യത്ത് കൊവിഡ് ഏറ്റവും അപകടമായിത്തീര്‍ന്ന ഒന്റാറിയോവിലും ക്യൂബെക്കിലും പുതിയ കേസുകളില്‍ സമീപ വാരങ്ങളിലായി ഇടിവുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും ഓരോ ദിവസവും പുതിയ നൂറ് കണക്കിന് കോവിഡ് രോഗികളാണ് ഇവിടങ്ങളില്‍ സ്ഥിരീകരിക്കപ്പെടുന്നതെന്നത് കടുത്ത ആശങ്കയുയര്‍ത്തുന്നുണ്ട്.ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുന്നതിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് നിയമങ്ങള്‍ വന്‍ തോതില്‍ ലംഘിക്കപ്പെട്ട് കാര്യം ഇനിയും വഷളാകുമോയെന്ന ആശങ്ക നിരവധി പേര്‍ പങ്ക് വയ്ക്കുന്നുണ്ട്.

ഇവിടങ്ങളിലെ രോഗത്തിന്റെ ഉറവിടങ്ങള്‍ ഇപ്പോഴും മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നതും ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുന്നതോടെ ഇവിടെ എന്ത് പ്രത്യാഘാതമാണുണ്ടാവുകയെന്ന് കണക്കാക്കാന്‍ സാധിക്കാത്തതും അപകടസാധ്യതയേറ്റുന്നുവെന്ന മുന്നറിയിപ്പുകളും ശക്തമാണ്.ഇവിടങ്ങളിലെ കൊറോണയുടെ അവസ്ഥയെക്കുറിച്ച് ഇപ്പോഴും കൃത്യമായി അധികൃതര്‍ക്ക് അറിയില്ലെന്നത് ആശങ്കയേറ്റുന്നുവെന്നാണ് ഇന്‍ഫെക്ഷ്യസ് ഡീസീസ് സ്‌പെഷ്യലിസ്റ്റും ഹംബര്‍ റിവര്‍ ഹോസ്പിറ്റലിലെ ചീഫ് ഓഫ് സ്റ്റാഫുമായി ഡോ. മൈക്കല്‍ ഗാര്‍ഡാം മുന്നറിയിപ്പേകുന്നത്.


Other News in this category



4malayalees Recommends