ഓസ്‌ട്രേലിയയില്‍ ജോബ് ജോബ്കീപ്പര്‍ പാക്കേജില്‍ തൊഴിലുടമകള്‍ക്ക് അവകാശങ്ങളേറെ; നിങ്ങളുടെ വര്‍ക്കിംഗ് ടൈമില്‍ മാറ്റം വരുത്താനോ അല്ലെങ്കില്‍ വെട്ടിക്കുറയ്ക്കാനോ എംപ്ലോയര്‍മാര്‍ക്ക് നിയമപ്രകാരം അവകാശം; ജോലി ചെയ്യുന്നവര്‍ക്കും ജോബ് കീപ്പര്‍ ആനുകൂല്യം

ഓസ്‌ട്രേലിയയില്‍ ജോബ് ജോബ്കീപ്പര്‍ പാക്കേജില്‍ തൊഴിലുടമകള്‍ക്ക് അവകാശങ്ങളേറെ; നിങ്ങളുടെ വര്‍ക്കിംഗ് ടൈമില്‍ മാറ്റം വരുത്താനോ അല്ലെങ്കില്‍ വെട്ടിക്കുറയ്ക്കാനോ എംപ്ലോയര്‍മാര്‍ക്ക് നിയമപ്രകാരം അവകാശം; ജോലി ചെയ്യുന്നവര്‍ക്കും  ജോബ് കീപ്പര്‍ ആനുകൂല്യം
ഓസ്‌ട്രേലിയയില്‍ കൊറോണ വൈറസ് തീര്‍ത്ത പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്കും അല്ലെങ്കില്‍ ജോലി വിട്ട് പോകാന്‍ നിര്‍ബന്ധിക്കപ്പെട്ടവര്‍ക്കോ പിടിച്ച് നില്‍ക്കുന്നതിനായി രണ്ട് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഫെഡറല്‍ ഗവണ്‍മെന്റ് 70 ബില്യണ്‍ ഡോളറിന്റെ ജോബ്കീപ്പര്‍ പാക്കേജ് പ്രഖ്യാപിച്ചിരുന്നത്. അര്‍ഹരായ തൊഴിലാളികള്‍ ഈ ആനുകൂല്യം ഈ മാസം ആദ്യം മുതല്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മാര്‍ച്ച് 30 മുതലുള്ള തീയതി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണിത് നല്‍കി വരുന്നത്.

എന്നാല്‍ ജോബ് കീപ്പര്‍ പേമെന്റ് ലഭിക്കുന്നതിനായി ചില തൊഴിലുടമകള്‍ തൊഴിലാളികളെ മറ്റ് ജോലികള്‍ നിര്‍ബന്ധിച്ച് ചെയ്യിക്കുന്നുവെന്ന ആരോപണങ്ങളേറെ ഉയരുന്നുമുണ്ട്. ഇങ്ങനെ ചെയ്യാന്‍ തൊഴിലുടമകള്‍ക്ക് അവകാശമുണ്ടോയെന്ന ചോദ്യം ഈ അവസരത്തില്‍ ഏവരിലുമുയര്‍ന്നേക്കാം. ഫെഡറല്‍ ഗവണ്‍മെന്‍രിന്റെ 320 ബില്യണ്‍ ഡോളറിന്റെ എക്കണോമിക് സപ്പോര്‍ട്ട് പാക്കേജിന്റെ ഭാഗമായിട്ടുള്ളതാണ് ജോബ് കീപ്പര്‍ സ്‌കീം.

കൊറോണക്കിടെ ബിസിനസുകളൊന്നും നടക്കാതിരിക്കുന്നതിനാല്‍ ഈ പ്രതിസന്ധിയില്‍ തങ്ങളുടെ തൊഴിലാളികള്‍്ക് ആറ് മാസം വരെ ശമ്പളം നല്‍കുന്നതിന് തൊഴിലുടമകള്‍ക്ക് സഹായകമാകുന്ന പദ്ധതിയാണ് ജോബ് കീപ്പര്‍ പേമെന്റ് സ്‌കീം.അര്‍ഹരായബിസിനസുകള്‍ തങ്ങളുടെ തൊഴിലാളികളെ ഇതിനായി നോമിനേറ്റ് ചെയ്യുന്നതിന് മുമ്പ് അപേക്ഷിക്കേണ്ടതാണ്. ഇതിലൂടെ 14 ദിവസത്തെ പേമെന്‍രായ 1500 ഡോളര്‍ തൊഴിലാളിക്ക് ലഭിക്കും.നിങ്ങള്‍ക്ക് 14 ദിവസത്തേക്ക് 1000 ഡോളര്‍ വരുമാനമുണ്ടെങ്കിലും ജോബ് കീപ്പര്‍ സ്‌കീം വകയില്‍ ലഭിക്കുന്ന 1500 ഡോളര്‍ നിങ്ങള്‍ക്ക് തൊഴിലുടമ നല്‍കേണ്ടതാണ്.

എന്നാല്‍ കൊറോണ വൈറസ് കാരണം ജൊലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് മാത്രമല്ല ജോബ് സീക്കര്‍ അലവന്‍സ് വാങ്ങാന്‍ സാധിക്കുന്നത്. നിങ്ങള്‍ ഈ സമയത്ത് ജോലി ചെയ്യുന്നുവെങ്കിലും ഇത് നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്. നിലവിലെ പ്രതിസന്ധിയില്‍ നിങ്ങളുടെ പ്രവര്‍ത്തി സമയംമാറ്റാനോ വെട്ടിക്കുറക്കാനോ തൊഴിലുടമക്ക് അവകാശമുണ്ടെന്നറിയുക. ഫെയര്‍ വര്‍ക്ക് ആക്ടിന്റെ ഭാഗമാിട്ടാണിത് ചെയ്യുന്നത്.

Other News in this category



4malayalees Recommends