ഓസ്‌ട്രേലിയയില്‍ കൊറോണ ബാധിച്ച് മരിച്ച ഏറ്റവും പ്രായം കുറഞ്ഞ ആള്‍ക്ക് കൊറോണ ആയിരുന്നില്ലെന്ന് പുതിയ ടെസ്റ്റ് ഫലം; 30 കാരന്‍ നാതന്‍ ടേണര്‍ കോവിഡ് ബാധിച്ചല്ല മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടഫലം; യഥാര്‍ത്ഥ മരണകാരണം കണ്ടെത്താന്‍ അന്വേഷണം തിരുതകൃതി

ഓസ്‌ട്രേലിയയില്‍ കൊറോണ ബാധിച്ച് മരിച്ച ഏറ്റവും പ്രായം കുറഞ്ഞ ആള്‍ക്ക് കൊറോണ ആയിരുന്നില്ലെന്ന് പുതിയ ടെസ്റ്റ് ഫലം; 30 കാരന്‍ നാതന്‍ ടേണര്‍ കോവിഡ് ബാധിച്ചല്ല മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടഫലം; യഥാര്‍ത്ഥ മരണകാരണം കണ്ടെത്താന്‍ അന്വേഷണം തിരുതകൃതി
ഓസ്‌ട്രേലിയയില്‍ കൊറോണ ബാധിച്ച് മരിച്ച ഏറ്റവും പ്രായം കുറഞ്ഞ ആളായ ക്യൂന്‍സ്ലാന്‍ഡിലെ 30 കാരന്‍ നാതന്‍ ടേണറിന് യഥാര്‍ത്ഥത്തില്‍ കൊറോണ അല്ലെന്ന ഞെട്ടിപ്പിക്കുന്ന ടെസ്റ്റ് ഫലം പുറത്ത് വന്നു. എന്നാല്‍ യഥാര്‍ത്ഥ മരണം കാരണം വെളിപ്പെടുത്തിയിട്ടുമില്ല.ഇദ്ദേഹത്തിന്റെ മരണ ശേഷം നടത്തിയ കൊറോണ ടെസ്റ്റിലാണ് റിസള്‍ട്ട് നെഗറ്റവായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ടേണര്‍ മരിച്ചതിനെ തുടര്‍ന്ന് ക്യൂന്‍സ്ലാന്‍ഡിലെ ടൗണായ ബ്ലാക്ക് വാട്ടറിലെ അദ്ദേഹത്തിന്റെ വീട്ടിലുള്ള ഉറ്റവരെ നിരീക്ഷണത്തിലാക്കിയിരുന്നു.

ആദ്യം നടത്തിയ കോവിഡ് ടെസ്റ്റില്‍ ഇയാള്‍ക്ക് കൊറോണയുണ്ടെന്ന് സൂചിപ്പിക്കുന്ന പോസിറ്റീവ് ഫലമായിരുന്നു പുറത്ത് വന്നിരുന്നത്. എന്നാല്‍ രണ്ടാമത്തെ ടെസ്റ്റില്‍ ഇയാള്‍ക്ക് കൊറോണ ബാധിച്ചിട്ടില്ലെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നെതാണ് ടേണറുടെ ഭാര്യയുടെ സഹപ്രവര്‍ത്തകനായ കെല്ലി ബണ്‍യംഗ് തിങ്കളാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്. ഇയാളുടെ പോസ്റ്റ്‌മോര്‍ട്ടം ഫലം പുറത്ത് വന്നു എന്നും ഇതിലൂടെ ടേണറിന് കോവിഡ് അല്ലായിരുന്നുവെന്ന് സ്ഥിരീകരിച്ചുവെന്നുമാണ് കെല്ലി പറയുന്നത്.

ടേണറുടെ നെഗറ്റീവ് ഫലം ക്യൂന്‍സ്ലാന്‍ഡ് ഹെല്‍ത്ത് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാളുടെ മരണകാരണം ഇനിയും സ്ഥിരീകരിക്കേണ്ടിയിരിക്കുന്നുവെന്നാണ് സ്റ്റേറ്റിലെ ചീഫ് ഹെല്‍ത്ത് ഓഫീസറായ ജീനറ്റ് യംഗ് പറയുന്നത്. കൊറോണ വൈറസിന്റേത് പോലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന് മുമ്പ് തന്നെ ടേണറിന് മറ്റ് പലവിധ രോഗങ്ങളുണ്ടായിരുന്നുവെന്നും ഇയാള്‍ ജീവിച്ചിരിക്കുമ്പോള്‍ കാര്യക്ഷമമായ ടെസ്റ്റുകള്‍ക്ക് വിധേയമാക്കാനായിരുന്നില്ലെന്നുമാണ് ജീനറ്റ് വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends