ഓസ്‌ട്രേലിയയില്‍ നവജാതശിശുക്കളില്‍ അസാധാരണ ബാക്ടീയാബാധ പടരുന്നത് ആശങ്കയേറ്റുന്നു; അഡലെയ്ഡിലെ ഹോസ്പിറ്റലില്‍ രോഗമുണ്ടായ അഞ്ച് കുട്ടികൡലൊന്നിന്റെ നില ഗുരുതരം; രോഗത്തിന്റെ ഭാഗമായി മെനിഞ്ചൈറ്റിസും യൂറിനറി-ശ്വാസകോശ അണുബാധയും

ഓസ്‌ട്രേലിയയില്‍ നവജാതശിശുക്കളില്‍ അസാധാരണ ബാക്ടീയാബാധ പടരുന്നത് ആശങ്കയേറ്റുന്നു; അഡലെയ്ഡിലെ ഹോസ്പിറ്റലില്‍ രോഗമുണ്ടായ അഞ്ച് കുട്ടികൡലൊന്നിന്റെ നില ഗുരുതരം; രോഗത്തിന്റെ ഭാഗമായി മെനിഞ്ചൈറ്റിസും യൂറിനറി-ശ്വാസകോശ അണുബാധയും
ഓസ്‌ട്രേലിയയില്‍ കൊറോണ വൈറസ് പ്രതിസന്ധി കെട്ടടങ്ങിയ സമാധാനത്തിന് അറുതി വരുത്തിക്കൊണ്ട് ചെറിയ കുട്ടികളെ ബാധിക്കുന്ന അസാധാരണ ബാക്ടീരിയാ അണുബാധ രാജ്യത്ത് സ്ഥിരീകരിച്ചു. അഡലെയ്ഡിലെ ഹോസ്പിറ്റലില്‍ ഈ രോഗം ബാധിച്ച് അഞ്ച് ശിശുക്കളെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ഇവിടുത്തെ നിയോനറ്റാല്‍ യൂണിറ്റിലാണ് ഇവര്‍ കഴിയുന്നത്. ഈ രോഗം പൊട്ടിപ്പുറപ്പെട്ടതിന്റെ ഉറവിടം തേടുകയാണ് നിലവില്‍ അധികൃതരിപ്പോള്‍.

ഇതിലൊരു കുട്ടി ഫ്‌ലിന്‍ഡേര്‍സ് മെഡിക്കല്‍ സെന്ററിലാണെന്നും കുട്ടിയുടെ നില ഗുരുതരമാണെന്നുമാണ് സൗത്ത് ഓസ്‌ട്രേലിയ ഹെല്‍ത്ത് അറിയിക്കുന്നത്.സെറാട്ടിയ മാര്‍കെസ്സെന്‍സ് എന്ന പേരിലുളള ബാക്ടീരിയ ആണീ രോഗത്തിന് പുറകിലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. മറ്റൊരു കുട്ടിയും ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയിലാണ്. എന്നാല്‍ മറ്റ് മൂന്ന് ശിശുക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ഈ ബാക്ടീരിയ ബാധിച്ചവര്‍ക്ക് മെനിഞ്ചൈറ്റിസും യൂറിനറി-ശ്വാസകോശ അണുബാധയുമുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. യൂണിറ്റിലെ മറ്റ് ശിശുക്കളിലേക്കും രോഗം പടരാതിരിക്കുന്നതിന് സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് സതേണ്‍ അഡലെയ്ഡ് ലോക്കല്‍ ഹെല്‍ത്ത് നെറ്റ് വര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഡോ. ഡയാന ലോറന്‍സ് പറയുന്നത്. യൂണിറ്റിലുപയോഗിക്കുന്ന ഹാന്‍ഡ് വാഷിംഗ് ബേസിനില്‍ നിന്നാണ് കുട്ടികള്‍ക്ക് ബാക്ടീരിയ ബാധിച്ചിരിക്കുന്നതെന്നാണ് ഹോസ്പിറ്റല്‍ ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.തുടര്‍ന്ന് ഈ ബേസിന്‍ നീക്കം ചെയ്യുകയും പകരം ഒന്ന് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends