ഓസ്‌ട്രേിലയയിലെ ബ്ലാക്ക് ലിവ്‌സ് മാറ്റേര്‍സ് റാലികള്‍; കൊറോണയുടെ രണ്ടാംവ്യാപനത്തിന് സാധ്യതയേറ്റുമെന്ന മുന്നറിയിപ്പ് ശക്തം; പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുക്കുന്നവര്‍ സാമൂഹിക അകലനിയമങ്ങള്‍ ലംഘിക്കുന്നു; ലക്ഷണങ്ങളില്ലാത്തവരിലൂടെ രോഗം പടര്‍ന്നേക്കാം

ഓസ്‌ട്രേിലയയിലെ ബ്ലാക്ക് ലിവ്‌സ് മാറ്റേര്‍സ് റാലികള്‍; കൊറോണയുടെ രണ്ടാംവ്യാപനത്തിന് സാധ്യതയേറ്റുമെന്ന മുന്നറിയിപ്പ് ശക്തം;  പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുക്കുന്നവര്‍  സാമൂഹിക അകലനിയമങ്ങള്‍ ലംഘിക്കുന്നു; ലക്ഷണങ്ങളില്ലാത്തവരിലൂടെ രോഗം പടര്‍ന്നേക്കാം
ഓസ്‌ട്രേിലയയില്‍ പതിനായിരക്കണക്കിന് പേര്‍ അണിനിരക്കുന്ന ബ്ലാക്ക് ലിവ്‌സ് മാറ്റേര്‍സ് റാലികള്‍ കഴിഞ്ഞ ദിവസങ്ങളിലായി മിക്ക നഗരങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കണമെന്ന ഓസ്‌ട്രേലിയയുടെ ചീഫ് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇതില്‍ മിക്ക പ്രതിഷേധ റാലികളും അരങ്ങേറുന്നതെന്നതിനാല്‍ പിടിച്ച് കെട്ടപ്പെട്ട കൊറോണ വ്യാപനം വീണ്ടും ശക്തിപ്പെടുമോയെന്ന ആശങ്ക നിറഞ്ഞ ചോദ്യവും ഇതിനെ തുടര്‍ന്ന് ശക്തമാകുന്നുണ്ട്.

പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന മിക്കവരും മാസ്‌ക് പോലുള്ള മുന്‍കരുതലെടുക്കുന്നുണ്ടെങ്കിലും നിരവധി പേര്‍ സാമൂഹിക അകല നിയമങ്ങള്‍ പാലിക്കുന്നുണ്ടെങ്കിലും നിരവധി പേര്‍ ഇതൊന്നും പാലിക്കുന്നില്ലെന്നതാണ് രോഗവ്യാപനസാധ്യതക്ക് കളമൊരുക്കിയിരിക്കുന്നത്. നിലവില്‍ രാജ്യത്ത് കൊറോണയുടെ സാമൂഹിക വ്യാപനം കുറവാണെങ്കിലും ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത വൈറസ് വാഹകരിലൂടെ രോഗം നിരവധി പേരിലേക്ക് പടരാന്‍ ഇത്തരം പ്രതിഷേധങ്ങള്‍ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറായ പോള്‍ കെല്ലി ഞായറാഴ്ച മുന്നറിയിപ്പേകിയിരിക്കുന്നത്.

ഈ വൈറസ് വളരെ വളരെ അപകടകാരിയാണെന്നും ഇതിന്റെ വ്യാപനം നടന്നതിന് ശേഷമേ തിരിച്ചറിഞ്ഞുവെന്ന് വരുകയുള്ളുവെന്നുമാണ് ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ പ്രിന്‍സിപ്പര്‍ കമ്മിറ്റിയും ഒരു പ്രസ്താവനയിലൂടെ മുന്നറിയിപ്പേകിയിരിക്കുന്നത്. ഒരു വൈറസ് ബാധിതനില്‍ നിന്നും 35ല്‍ അധികം പേരിലേക്ക് കൊറോണ പടര്‍ന്ന സമീപകാല ഭൂതകാലം ആരും മറക്കരുതെന്നും ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ പ്രിന്‍സിപ്പര്‍ കമ്മിറ്റി പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരെ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നുമുണ്ട്.

Other News in this category



4malayalees Recommends