ഓസ്‌ട്രേലിയയില്‍ പഠിക്കുന്നത് കടുത്ത അപകടമെന്ന് തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പേകി ചൈന; കാരണം കൊറോണക്കിടെ ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വംശീയ ആക്രമണങ്ങളും അധിക്ഷേപങ്ങളും പെരുകിയതിനാല്‍

ഓസ്‌ട്രേലിയയില്‍ പഠിക്കുന്നത് കടുത്ത അപകടമെന്ന് തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പേകി ചൈന; കാരണം കൊറോണക്കിടെ ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വംശീയ ആക്രമണങ്ങളും അധിക്ഷേപങ്ങളും പെരുകിയതിനാല്‍

ഓസ്‌ട്രേലിയയില്‍ പഠിക്കുന്നത് കടുത്ത അപകടമാണെന്ന മുന്നറിയിപ്പ് തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്കേകി ചൈന രംഗത്തെത്തി. കൊറോണ പ്രതിസന്ധിക്കിടെ ഓസ്‌ട്രേലിയയില്‍ ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കടുത്ത വംശീയ ആക്രമണങ്ങള്‍ അരങ്ങേറിയെന്നാണ് ചൈന ഇതിന് ന്യായമായി നിരത്തുന്നത്. ജൂലൈയില്‍ ഓസ്‌ട്രേലിയയിലെ ക്യാമ്പസുകളില്‍ ക്ലാസുകള്‍ ആരംഭിക്കാനിരിക്കെയാണ് അസാധാരണമായ ഈ മുന്നറിയിപ്പുമായി ചൈനയിലെ എഡ്യുക്കേഷന്‍ ബ്യൂറോ രംഗത്തെത്തിയിരിക്കുന്നത്.


കൊറോണക്കിടെ സമീപകാലത്തായി ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിരവധി വംശീയ അതിക്രമങ്ങള്‍ ഉണ്ടായതിനാല്‍ കടുത്ത ജാഗ്രത പാലിക്കണമെന്നും ചൈന മുന്നറിയിപ്പേകുന്നു. കൊറോണ പടര്‍ത്തിയത് ചൈനയാണെന്ന ധാരണയിലാണ് ഓസ്‌ട്രേലിയയില്‍ ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇത്തരം അധിക്ഷേപങ്ങളും ആക്രമണങ്ങളും അരങ്ങേറിയിരിക്കുന്നത്. ഈ ഒരു സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ പഠിക്കാനോ അല്ലെങ്കില്‍ പഠിക്കുന്നതിനായി തിരിച്ച് പോകുന്നതിനോ മുമ്പ് ഇത് സംബന്ധിച്ച വിലയിരുത്തല്‍ നടത്തുന്നത് നന്നായിരിക്കുമെന്നാണ് എഡ്യുക്കേഷന്‍ ബ്യൂറോ നിര്‍ദേശിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയ അടക്കമുളള വിവിധ രാജ്യങ്ങളില്‍ കൊറോണ ഇപ്പോഴും ഒരു ഭീഷണിയായി നിലനില്‍ക്കുന്നുണ്ടെന്ന കാര്യം കണക്കിലെടുത്ത് മാത്രമേ ഫോറിന്‍ സ്റ്റഡിക്ക് ഇറങ്ങിത്തിരിക്കാവൂ എന്ന മുന്നറിയിപ്പേകുന്ന ഒരു നോട്ടീസും ചൈന പുറത്തിറക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ മറ്റേത് രാജ്യങ്ങളില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ ചൈനീസ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതിനാല്‍ ഈ മുന്നറിയിപ്പ് നിര്‍ണായകമാണ്.

കൊറോണ ഭീഷണിയെ തുടര്‍ന്ന് ഫെഡറല്‍ ഗവണ്‍മെന്റ് കടുത്ത യാത്രാ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതിനാല്‍ ചൈന അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കാനോ അല്ലെങ്കില്‍ ഇവിടെ നിന്നും മാതൃരാജ്യങ്ങളിലേക്ക് പോകാനോ സാധിക്കാത്ത അവസ്ഥ നിലനില്‍ക്കുമ്പോഴാണീ മുന്നറിയിപ്പ് പുറത്ത് വന്നിരിക്കുന്നത്. ഏതാണ്ട് 1.5 മില്യണ്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് ജൂലൈയില്‍ ക്യാമ്പസുകളിലേക്ക് തിരിച്ചെത്താനിരിക്കുകയാണ്.

Other News in this category



4malayalees Recommends