ക്യൂന്‍സ്ലാന്‍ഡില്‍ ഏറ്റവും ഒടുവില്‍ സ്ഥിരീകരിച്ച രോഗി കൊറോണ രോഗിയുമായി സമ്പര്‍ക്കമുണ്ടായെന്ന അറിവോടെ വിക്ടോറിയയില്‍ നിന്നുമെത്തിയെന്ന് ആശങ്ക; ബ്രിസ്ബാനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ ഇയാള്‍ മറ്റ് സ്ട്രാബെറി പിക്കര്‍മാര്‍ക്കൊപ്പം ജോലി ചെയ്തു

ക്യൂന്‍സ്ലാന്‍ഡില്‍ ഏറ്റവും ഒടുവില്‍ സ്ഥിരീകരിച്ച രോഗി കൊറോണ രോഗിയുമായി സമ്പര്‍ക്കമുണ്ടായെന്ന അറിവോടെ വിക്ടോറിയയില്‍ നിന്നുമെത്തിയെന്ന് ആശങ്ക; ബ്രിസ്ബാനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ ഇയാള്‍ മറ്റ് സ്ട്രാബെറി പിക്കര്‍മാര്‍ക്കൊപ്പം ജോലി ചെയ്തു
ക്യൂന്‍സ്ലാന്‍ഡില്‍ ഏറ്റവും ഒടുവില്‍ അതായത് ശനിയാഴ്ച സ്ഥിരീകരിച്ച് കോവിഡ് രോഗിയായ വിക്ടോറിയക്കാരനുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നു. തനിക്ക് കോവിഡ് സമ്പര്‍ക്കമുണ്ടെന്നും യാത്ര ചെയ്താല്‍ അപകടമുണ്ടാകുമെന്നുമുള്ള ബോധ്യത്തോടെയാണ് 24 കാരനായ ഈ സ്ട്രാബെറി പിക്കല്‍ ക്യൂന്‍സ്ലാന്‍ഡിലെത്തിയിരിക്കാന്‍ സാധ്യതയെന്നാണ് ക്യൂന്‍സ്ലാന്‍ഡിലെ മുതിര്‍ന്ന ഹെല്‍ത്ത് ഒഫീഷ്യല്‍ വെളിപ്പെടുത്തുന്നത്.

ഇയാള്‍ മെല്‍ബണില്‍ നിന്നും ബ്രിസ്ബാന്‍ വഴിയായിരുന്നു ബുന്‍ഡബെര്‍ഗില്‍ കാര്‍ഷിക തൊഴിലിനെത്തിയിരുന്നത്.ഇയാള്‍ ബ്രിസ്ബാനിലെത്തി സുഹൃത്തുക്കള്‍ക്കൊപ്പം സമ്പര്‍ക്കമുണ്ടാക്കി കഴിഞ്ഞതുമായി ബന്ധപ്പെട്ടും ഇപ്പോള്‍ ആശങ്ക ശക്തമാണ്. ഇയാള്‍ മറ്റ് സ്ട്രാബെറി പിക്കര്‍മാര്‍ക്കൊപ്പം എസ്എസ്എസ് സ്ട്രീബെറീസില്‍ ജോലിയെടുത്തിരുന്നുവെന്നും ഇതിനാല്‍ അപകട സാധ്യതയേറിയിരിക്കുന്നുവെന്നുമാണ് മുന്നറിയിപ്പ്. ഇതെല്ലാം കഴിഞ്ഞ് അവസാനാണ് ഇയാള്‍ ചികിത്സക്ക് വിധേയനായിരുന്നത്.

തല്‍ഫലമായി ഇവിടങ്ങളില്‍ കടുത്ത കോവിഡ് സമ്പര്‍ക്ക മുന്നറിയിപ്പാണ് വ്യാപകമായി ഉയര്‍ത്തിയിരിക്കുന്നത്. തനിക്ക് വിക്ടോറിയയിലെ കോവിഡ് ബാധിതനുമായി സമ്പര്‍ക്കമുണ്ടായെന്ന് അറിഞ്ഞു കൊണ്ടാണോ ഇയാള്‍ ക്യൂന്‍സ്ലാന്‍ഡിലേക്കെത്തിയതെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസറായ ജീനെറ്റ് യംഗ് പറയുന്നത്. തനിക്ക് മെല്‍ബണിലെ രോഗിയുമായി സമ്പര്‍ക്കമുണ്ടായെന്ന അറിവോടെയാണ് ഇയാള്‍ ക്യൂന്‍സ്ലാന്‍ഡിലേക്കെത്തിയതെന്ന് ആശങ്കയുണ്ടെന്നാണ് യംഗ് പറയുന്നത്.ഇയാളുമായി സമ്പര്‍ക്കമുണ്ടായെന്ന് കരുതുന്ന 174 പേരെ ടെസ്റ്റിന് വിധേയരാക്കിയെന്നും ആര്‍ക്കും പോസിറ്റീവ് ഫലമുണ്ടായില്ലെന്നുമാണ് ക്യൂന്‍സ്ലാന്‍ഡ് ഹെല്‍ത്ത് വ്യക്തമാക്കുന്നത്.

Other News in this category



4malayalees Recommends