ഓസ്‌ട്രേലിയയിലെ ബ്ലാക്ക് ലിവ്‌സ് മാറ്റേര്‍സ് പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ ഉത്തരവിട്ട് പ്രധാനമന്ത്രി; ഇവയില്‍ പങ്കെടുക്കുന്നവര്‍ക്ക് മേല്‍ കേസ് ചാര്‍ജ് ചെയ്യും; ഇവര്‍ സാമൂഹിക അകല നിയമങ്ങള്‍ ലംഘിച്ച് കൊറോണ പടര്‍ത്തുമെന്ന ആശങ്കയേറിയെന്ന് മോറിസന്‍

ഓസ്‌ട്രേലിയയിലെ ബ്ലാക്ക് ലിവ്‌സ് മാറ്റേര്‍സ് പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ ഉത്തരവിട്ട് പ്രധാനമന്ത്രി;  ഇവയില്‍ പങ്കെടുക്കുന്നവര്‍ക്ക് മേല്‍ കേസ് ചാര്‍ജ് ചെയ്യും; ഇവര്‍ സാമൂഹിക അകല നിയമങ്ങള്‍ ലംഘിച്ച് കൊറോണ പടര്‍ത്തുമെന്ന ആശങ്കയേറിയെന്ന് മോറിസന്‍
ഓസ്‌ട്രേലിയയില്‍ അരങ്ങേറി വരുന്ന ബ്ലാക്ക് ലിവ്‌സ് മാറ്റേര്‍സ് പ്രതിഷേധങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. സാമൂഹിക അകല നിയമങ്ങള്‍ പാലിക്കാതെ നടക്കുന്ന ഇത്തരം പ്രതിഷേധങ്ങള്‍ രാജ്യത്ത് വീണ്ടും കൊറോണ പൊട്ടിപ്പുറപ്പെടുന്നതിന് വഴിയൊരുക്കുമെന്ന ആശങ്ക ശക്തമായതിനെ തുടര്‍ന്നാണ് അദ്ദേഹം ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം പ്രതിഷേധം നിലവിലെ സാഹചര്യത്തില്‍ തികച്ചും അസ്വീകാര്യമാണെന്നാണ് മോറിസന്‍ മുന്നറിയിപ്പേകുന്നത്. ഇതിനാല്‍ വരും ദിവസങ്ങളിലും ഇത്തരം പരിപാടികള്‍ നടന്നാല്‍ അതില്‍ പങ്കെടുക്കുന്നവര്‍ക്ക് മേല്‍ കേസ് ചാര്‍ജ് ചെയ്യുമെന്നും മോറിസന്‍ മുന്നറിയിപ്പേകുന്നു. ഇത്തരം പ്രതിഷേധങ്ങളില്‍ ഓസ്‌ട്രേലിയക്കാര്‍ പങ്കെടുക്കതിനെ അദ്ദേഹം നേരത്തെയും എതിര്‍ത്തിരുന്നു. നിലവിലെ കൊറോണഭീഷണിയുടെ സാഹചര്യത്തില്‍ ഓരോരുത്തരും തങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനായി ഇതില്‍ പങ്കെടുക്കരുതെന്നാണ് അദ്ദേഹം താക്കീതേകിയിരുന്നത്.

ഇത്തരം പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവര്‍ കൊറോണയെ പ്രതിരോധിക്കുന്നതിനുളള നിയന്ത്രണങ്ങളെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.ഇത്തരം പ്രതിഷേധക്കാര്‍ മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങള്‍ തീര്‍ത്തും ശരിയാണെന്നും എന്നാല്‍ അതിന്റെ പേരില്‍ പ്രതിഷേധറാലികള്‍ നടത്തേണ്ടുന്ന സമയം ഇപ്പോഴല്ലെന്നും അതിലൂടെ അവര്‍ മുന്നോട്ട് വയ്ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ജനപിന്തുണ നഷ്ടപ്പെടുകയാണ് ചെയ്യുകയെന്നും മോറിസന്‍ ഓര്‍മിപ്പിക്കുന്നു. അതിനാല്‍ ഇനി മുതല്‍ ഇത്തരം റാലികളില്‍ പങ്കെടുക്കുന്നവര്‍ക്ക് മേല്‍ പബ്ലിക്ക് ഹെല്‍ത്ത് ഓര്‍ഡറുകള്‍ ലംഘിച്ചതിന്റെ പേരില്‍ കേസെടുക്കുമെന്നും മോറിസന്‍ ആവര്‍ത്തിക്കുന്നു.

Other News in this category



4malayalees Recommends