ഓസ്‌ട്രേലിയക്കാര്‍ക്ക് ഗ്രീസിലേക്ക് ഇനി ധൈര്യപൂര്‍വം ഹോളിഡേക്ക് പോവാം; ക്വാറന്റൈന്‍ ഇല്ലാത്ത ഹോളിഡേ വാഗ്ദാനം ചെയ്ത് ഗ്രീസ്; ഓസ്‌ട്രേലിയ അടക്കം കൊറോണയില്‍ നിന്നും മോചനം നേടിയ രാജ്യക്കാര്‍ക്ക് മുന്നില്‍ കവാടം തുറന്ന് ഗ്രീസ്

ഓസ്‌ട്രേലിയക്കാര്‍ക്ക് ഗ്രീസിലേക്ക് ഇനി ധൈര്യപൂര്‍വം ഹോളിഡേക്ക് പോവാം; ക്വാറന്റൈന്‍ ഇല്ലാത്ത ഹോളിഡേ വാഗ്ദാനം ചെയ്ത് ഗ്രീസ്;  ഓസ്‌ട്രേലിയ അടക്കം കൊറോണയില്‍ നിന്നും മോചനം നേടിയ രാജ്യക്കാര്‍ക്ക് മുന്നില്‍ കവാടം തുറന്ന് ഗ്രീസ്
ഓസ്‌ട്രേലിയക്കാര്‍ക്ക് ഗ്രീസിലേക്ക് ഇനി ധൈര്യപൂര്‍വം ഹോളിഡേക്ക് എത്താമെന്നും ക്വാറന്റൈന്‍ നിര്‍ബന്ധിതമല്ലെന്നും വാഗ്ദാനം ചെയ്ത് ഗ്രീസ് രംഗത്തെത്തി. ഗ്രീസ് കൊറോണക്ക് മേല്‍ വിജയം നേടിയെന്നും രാജ്യത്തേക്ക് വരാന്‍ പേടിക്കേണ്ടെന്നും ഗ്രീസ് വ്യക്തമാക്കുന്നു. കൊറോണ പ്രതിസന്ധി കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തിയ അവസ്ഥയില്‍ നിന്നും കരകയറാനാണ് ഇത്തരത്തില്‍ ഓസ്‌ട്രേലിയന്‍ സഞ്ചാരികളെ ഗ്രീസ് തങ്ങളുടെ രാജ്യത്തേക്ക് ഉദാരമായി ക്ഷണിച്ചിരിക്കുന്നത്.

കൊറോണ ഭീഷണി ശമിച്ചതിനെ തുടര്‍ന്ന് ഗ്രീസ് അതിന്റെ എയര്‍പോര്‍ട്ടുകള്‍ ഇന്റര്‍നാഷണല്‍ ഫ്‌ലൈറ്റുകള്‍ക്കായി തുറന്ന് കൊടുത്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് നിലനിന്നിരുന്ന കടുത്ത ആരോഗ്യ മാനദണ്ഡങ്ങളും പരിശോധനകളും പേരിന് മാത്രമാക്കിയിട്ടുമുണ്ട്. കുറഞ്ഞ കൊറോണ ഭീഷണിയുളള ഓസ്‌ട്രേലിയ പോലുളള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്നിലാണ് ഗ്രീസ് ഇത്തരത്തില്‍ തങ്ങളുടെ വാതിലുകല്‍ തുറന്നിട്ടിരിക്കുന്നത്.

എന്നാല്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്കും ഇത്തരത്തില്‍ ഗ്രീസിലേക്ക് കടന്ന് ചെല്ലാനാവില്ല. കൊറോണയെ പിടിച്ച് കെട്ടി ഭീഷണി ഒഴിവാക്കിയ ഓസ്‌ട്രേലിയയെ പോലുള്ള രാജ്യക്കാരെ മാത്രമാണ് ഇത്തരത്തില്‍ ഹോളിഡേക്ക് വരാന്‍ ഗ്രീസ് അനുവദിച്ചിരിക്കുന്നത്. ഗ്രീസിലെ സമ്പദ് വ്യവസ്ഥയുടെ അഞ്ചിലൊന്നും ടൂറിസം വ്യവസായത്തെ ആശ്രയിച്ചാണ് നിലകൊളളുന്നത്. ഇതിനാലാണ് കഴിയുന്നിടത്തോളം ടൂറിസ്റ്റുകളെ എത്തിക്കാന്‍ ഈ സാഹചര്യത്തിലും ഗ്രീസ് ശ്രമിക്കുന്നത്.

Other News in this category



4malayalees Recommends