ഓസ്‌ട്രേലിയയിലെ സ്ട്രാബെറി കര്‍ഷകര്‍ക്ക് വിദേശത്തേക്ക് സ്ട്രാബെറി അയക്കാനാവുന്നില്ല; കാരണം കൊറോണ കാരണം വിമാനങ്ങള്‍ വെട്ടിക്കുറച്ചതിനാല്‍; ഉള്ളവയ്ക്കാകട്ടെ അസാധാരണ ചാര്‍ജും; സ്ട്രാബെറി അഭ്യന്തര വിപണിയില്‍ പെരുകിയതിനാല്‍ ഇവിടെയും വില കുറയുന്നു

ഓസ്‌ട്രേലിയയിലെ സ്ട്രാബെറി കര്‍ഷകര്‍ക്ക് വിദേശത്തേക്ക് സ്ട്രാബെറി അയക്കാനാവുന്നില്ല; കാരണം കൊറോണ കാരണം വിമാനങ്ങള്‍ വെട്ടിക്കുറച്ചതിനാല്‍; ഉള്ളവയ്ക്കാകട്ടെ അസാധാരണ ചാര്‍ജും; സ്ട്രാബെറി അഭ്യന്തര വിപണിയില്‍ പെരുകിയതിനാല്‍ ഇവിടെയും വില കുറയുന്നു
കൊറോണ പ്രതിസന്ധി കാരണം ഓസ്‌ട്രേലിയയിലെ സ്ട്രാബെറി കര്‍ഷകര്‍ക്ക് അവ വിദേശങ്ങളിലേക്ക് കയറ്റി അയക്കാന്‍ സാധിക്കാത്തതിനാല്‍ അവ വന്‍ തോതില്‍ പാഴാകുമെന്ന ആശങ്ക ശക്തമായി. കോവിഡ് കാരണം വിദേശങ്ങൡലേക്കുള്ള വിമാനങ്ങള്‍ വന്‍ തോതില്‍ വെട്ടിക്കുറക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവയുടെ കയറ്റുമതിക്ക് തടസം നേരിട്ടിരിക്കുന്നത്. നിലവില്‍ വിമാനങ്ങള്‍ വെട്ടിക്കുറച്ചിരിക്കുന്നതിനാല്‍ ഉള്ള വിമാനങ്ങള്‍ക്ക് പതിവിലുമധികം ചാര്‍ജ് നല്‍കേണ്ടതിനാല്‍ കയറ്റുമതി ഈ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ലാഭകരമല്ലാതായിരിക്കുകയാണ്.

താന്‍ ഉല്‍പാദിപ്പിക്കുന്ന സ്ട്രാബെറിയില്‍ പകുതിയോളവും വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യാറാണ് പതിവെന്നും നിലവിലെ സാഹചര്യത്തില്‍ അത് അസാധ്യമായിത്തീര്‍ന്നിരിക്കുന്നുവെന്നും അതിനാല്‍ സ്ട്രാബെറി പാഴാകാനാണ് സാധ്യതയെന്നും പെര്‍ത്തിന് വടക്കുള്ള ബുള്‍സ്ബ്രൂക്കിലെ സ്ട്രാബെറി ഉല്‍പാദകനായ ജാമി മൈക്കല്‍ വെളിപ്പെടുത്തുന്നു. യാത്രാ വിമാനങ്ങളിലെ കാര്‍ഗോ സ്‌പേസുകളിലാണ് സ്ട്രാബെറി വിദേശങ്ങളിലേക്ക് കയറ്റി അയക്കാറുള്ളത്.

എന്നാല്‍ കൊറോണ കാരണം അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചിരിക്കുന്നതിനാല്‍ വിമാനങ്ങള്‍ വളരെ പരിമിതമായതിനെ തുടര്‍ന്നാണ് ഉള്ളവയുടെ കാര്‍ഗോ സ്‌പേസിന് പതിവിലുമധികം ചാര്‍ജ് നല്‍കേണ്ടുന്ന അവസ്ഥയുണ്ടായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സ്ട്രാബെറി പ്രാദേശിക മാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായതിനെ തുടര്‍ന്ന് പ്രാദേശിക മാര്‍ക്കറ്റിലും ഇവയ്ക്ക് വിലയിടിഞ്ഞിരിക്കുകയാണ്. വിദേശ കസ്റ്റമര്‍മാരില്‍ നിന്നും ഇപ്പോള്‍ തന്നെ സ്ട്രാബെറിക്ക് ഓര്‍ഡര്‍ വരുന്നുണ്ടെങ്കിലും അവ എത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും കര്‍ഷകര്‍ പരിതപിക്കുന്നു.

Other News in this category



4malayalees Recommends