ഓസ്‌ട്രേലിയയില്‍ പുകരഹിത സിഗററ്റ് രംഗത്ത് കൊണ്ടു വരാനുള്ള ഫിലിപ്പ് മോറിസിന്റെ നടപടിക്ക് കൂച്ചുവിലങ്ങിട്ട് ടിജിഎ; ഈ ഉല്‍പന്നങ്ങള്‍ കൊണ്ട് പൊതുജനാരോഗ്യത്തിന് ഗുണമില്ലെന്ന് ടിജിഎ; ആപത്ത് കുറഞ്ഞ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് തടസമായെന്ന് കമ്പനി

ഓസ്‌ട്രേലിയയില്‍ പുകരഹിത സിഗററ്റ്  രംഗത്ത് കൊണ്ടു വരാനുള്ള ഫിലിപ്പ് മോറിസിന്റെ നടപടിക്ക് കൂച്ചുവിലങ്ങിട്ട് ടിജിഎ; ഈ ഉല്‍പന്നങ്ങള്‍ കൊണ്ട് പൊതുജനാരോഗ്യത്തിന് ഗുണമില്ലെന്ന് ടിജിഎ; ആപത്ത് കുറഞ്ഞ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് തടസമായെന്ന് കമ്പനി

ഓസ്‌ട്രേലിയയില്‍ പുകരഹിത സിഗററ്റ് രംഗത്ത് കൊണ്ടു വരാന്‍ ശ്രമിച്ച പുകയില ഭീമന്‍ ഫിലിപ്പ് മോറിസിന്റെ നടപടിക്ക് കൂച്ചുവിലങ്ങിട്ട് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (ടിജിഎ) രംഗത്തെത്തി. ഹീറ്റഡ് ടുബാക്കോ പ്രൊഡക്ടുകള്‍ രംഗത്തിറക്കാന്‍ കമ്പനി സമര്‍പ്പിച്ച അപേക്ഷ ടിജിഎ ഇന്നലെ തള്ളുകയായിരുന്നു. ഹീറ്റഡ് ടുബാക്കോ ഉല്‍പന്നങ്ങളെ താരതമ്യേന അപകടം കുറഞ്ഞ ഉല്‍പന്നങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.


ഇതില്‍ ടുബാക്കോ കത്താത്തതാണ് ഇതിന് കാരണമായി എടുത്ത് കാട്ടപ്പെടുന്നത്. എന്നാല്‍ ഇവ സുരക്ഷിതമാണെന്ന് തെളിഞ്ഞിട്ടില്ലെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. സിഗറ്റുകള്‍, സിഗാറുകള്‍ പോലുളള കോംബ്യൂസ്റ്റിബിള്‍ നിക്കോട്ടിന്‍ ഉല്‍പന്നങ്ങള്‍ മാത്രമാണ് നിലവില്‍ ഓസ്‌ട്രേലിയയില്‍ വില്‍ക്കാന്‍ അനുവദിച്ചിരിക്കുന്നത്. ആരോഗ്യ വിദഗ്ദരുടെ നിര്‍ദേശം പരിഗണിച്ചാണ് ഹീറ്റഡ് ടുബാക്കോ ഉല്‍പന്നങ്ങളുടെ വില്‍പന ടിജിഎ നിരോധിച്ചിരിക്കുന്നത്.

എന്നാല്‍ സ്‌മോക്കിംഗ് ആല്‍ട്ടര്‍നേറ്റീവുകള്‍ക്ക് വേണ്ടിയുള്ള പൊതു ജന ചര്‍ച്ചകള്‍ ത്വരിതപ്പെടുത്താന്‍ ശ്രമിക്കുമെന്നാണ് ഫിലിപ്പ് മോറിസ് പറയുന്നത്.കമ്പനി നിലവില്‍ 50ല്‍ അധികം രാജ്യങ്ങൡലായി വാപിംഗ് പ്രൊഡക്ടുകള്‍ വില്‍ക്കുന്നുണ്ട്.കമ്പനി ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്ന ഹീറ്റഡ് ടുബാക്കോ പ്രൊഡക്ടുകള്‍ കൊണ്ട് പൊതുജനാരോഗ്യത്തിന് പ്രത്യേകിച്ച് മെച്ചമൊന്നുമില്ലെന്നാണ് ടിജിഎ കണ്ടെത്തിയിരിക്കുന്നത്. ടിജിഎയുടെ തീരുമാനം ഓസ്‌ട്രേലിയയിലെ മൂന്ന് മില്യണോളം പുകവലിക്കാരെ നിരാശരാക്കിയെന്നാണ് കമ്പനിയുടെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. ഇതിലൂടെ ആപത്ത് കുറഞ്ഞ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് അവര്‍ക്ക് തടസമുണ്ടായിരിക്കുന്നുവെന്നും വക്താവ് ആരോപിക്കുന്നു.

Other News in this category



4malayalees Recommends