സൗത്ത് ഓസ്‌ട്രേലിയയിലെ വീടുകള്‍ക്ക് വാട്ടര്‍ ബില്ലിന് മേല്‍ അടുത്ത മാസം മുതല്‍ 200 ഡോളര്‍വരെയും ബിസിനസുകള്‍ക്ക് 1350 ഡോളര്‍ വരെയും ലാഭിക്കാം; കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ ആശ്വാസകരമായ സ്‌കീമുമായി ഗവണ്‍മെന്റ്

സൗത്ത് ഓസ്‌ട്രേലിയയിലെ വീടുകള്‍ക്ക് വാട്ടര്‍ ബില്ലിന് മേല്‍ അടുത്ത മാസം മുതല്‍ 200 ഡോളര്‍വരെയും ബിസിനസുകള്‍ക്ക് 1350 ഡോളര്‍ വരെയും ലാഭിക്കാം; കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ ആശ്വാസകരമായ സ്‌കീമുമായി ഗവണ്‍മെന്റ്
സൗത്ത് ഓസ്‌ട്രേലിയയിലെ വീടുകള്‍ക്ക് അവരുടെ വാട്ടര്‍ ബില്ലിന് മേല്‍ ശരാശരി 200 ഡോളര്‍ ലാഭിക്കാനുളള വഴിയൊരുങ്ങുന്നു. കൊറോണ കാരണമുണ്ടായിരിക്കുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാനായുള്ള സര്‍ക്കാരിന്റെ സഹായപദ്ധതിയുടെ ഭാഗമായിട്ടാണീ ഇളവ് സമാഗതമാകുന്നത്. ഇതിനായി സജ്ജമാകുന്ന പുതിയ പ്രൈസിംഗ് സ്‌കീമിലൂടെ സമ്പാദ്യത്തിന്റെ ഒരു സുനാമിയാണ് സ്റ്റേറ്റിലുള്ളവര്‍ക്ക് ലഭിക്കാന്‍ പോകുന്നതെന്നാണ് സ്റ്റേറ്റ് ഗവണ്‍മെന്റ് ഉറപ്പേകുന്നത്.

ഈ സ്‌കീമിലൂടെ ബിസിനസുകള്‍ക്ക് 1350 ഡോളറോളം ശരാശരി ലാഭിക്കാന്‍ സാധിക്കുമെന്നാണ് പ്രീമിയറായ സ്റ്റീവന്‍ മാര്‍ഷല്‍ പറയുന്നത്. അടുത്ത മാസം ആദ്യം മുതലായിരിക്കും ഈ സ്‌കീമിന്റെ പ്രയോജനം ലഭിക്കാന്‍ പോകുന്നത്. ബഡ്ജറ്റിനാവശ്യമായ ഫണ്ടുണ്ടാക്കുന്നതിന് സൗത്ത് ഓസ്‌ട്രേലിയന്‍ വാട്ടര്‍ബില്ലുകള്‍ പെരുപ്പിച്ചവയാണെന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു പാര്‍ലിമെന്ററി അന്വേഷണത്തിലൂടെ വെളിപ്പെട്ടിരുന്നു.നിലവിലെ കൊറോണ സാമ്പത്തിക പ്രതിസന്ധിയില്‍ വാട്ടര്‍ ബില്ലുകള്‍ വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പ്രധാന കാരണമായി ഇത് വിലയിരുത്തപ്പെടുന്നു.

കൊറോണ കാരണം നിരവധി കുടുംബങ്ങളും ബിസിനസുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നതിനാല്‍ ഈ സ്‌കീം ഏവര്‍ക്കും കാര്യമായ ആശ്വാസമേകുമെന്നാണ് മാര്‍ഷല്‍ ഉറപ്പേകുന്നത്. നിലവില്‍ സൗത്ത് ഓസ്‌ട്രേലിയയിലുള്ളവരും അതിലുപരി ഓസ്‌ട്രേലിയയിലുള്ളവരും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നറിയാമെന്നും അതിനാല്‍ ജീവിതച്ചെലവ് സാധ്യമായേടുത്തോളം കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണീ നീക്കമെന്നും മാര്‍ഷല്‍ വിശദീകരിക്കുന്നു.

Other News in this category



4malayalees Recommends