ഓസ്‌ട്രേലിയയിലെ കോവിഡ്‌സേഫ് ആപ്പിന് തിരിച്ചറിയാന്‍ സാധിക്കാത്ത കോണ്‍ടാക്ടുകള്‍ ഐഡന്റിഫൈ ചെയ്യാന്‍ സാധിക്കില്ലെന്ന് വിമര്‍ശനം; ആപ്പിലൂടെ തിരിച്ചറിഞ്ഞത് വെറും 30 കൊറോണ കേസുകള്‍; ആപ്പ് ഉപകാരപ്രദമെന്ന് അധികൃതര്‍; ഡൗണ്‍ലോഡ് ചെയ്തത് ആറ് മില്യണിലധികം പേര്

ഓസ്‌ട്രേലിയയിലെ കോവിഡ്‌സേഫ് ആപ്പിന് തിരിച്ചറിയാന്‍ സാധിക്കാത്ത കോണ്‍ടാക്ടുകള്‍ ഐഡന്റിഫൈ ചെയ്യാന്‍ സാധിക്കില്ലെന്ന് വിമര്‍ശനം;  ആപ്പിലൂടെ തിരിച്ചറിഞ്ഞത് വെറും 30 കൊറോണ കേസുകള്‍; ആപ്പ് ഉപകാരപ്രദമെന്ന് അധികൃതര്‍; ഡൗണ്‍ലോഡ് ചെയ്തത് ആറ് മില്യണിലധികം പേര്

ഓസ്‌ട്രേലിയയില്‍ കോവിഡിനെ പിടിച്ച് കെട്ടുന്നതിന് സഹായിക്കുന്നതിനും കോണ്‍ടാക്ട് ട്രേസിംഗിനും ഉപയോഗിക്കുന്ന കോവിഡ് സേഫ് ആപ്പ് മില്യണ്‍ കണക്കിന് പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കിലും എന്നാല്‍ ഇത് പ്രതീക്ഷിച്ചത്ര കോണ്‍ടാക്ടുകളെ തിരിച്ചറിയുന്നില്ലെന്ന ആശങ്ക ശക്തമായി. എന്നാല്‍ ഇത് വളരെയധികം ഉപകാരപ്പെടുന്നുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.


രാജ്യത്ത് രോഗം ഏറെക്കൂറെ അടങ്ങിയതിനാലും കൊറോണ ലോക്ക്ഡൗണ്‍ ഇളവുകളുണ്ടായിരിക്കുന്നതിനാലും ഈ ആപ്പിന്റെ ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിലും നിലവിലും ലോക്കല്‍ ഹെല്‍ത്ത് അഥോറിറ്റികള്‍ക്ക് ഈ ആപ്പ് ഏറെ പ്രയോജനപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഏപ്രില്‍ 26ന് ഇത് ലോഞ്ച് ചെയ്തതിന് ശേഷം 6.2 മില്യണ്‍ പേരിലധികമാണീ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ തിരിച്ചറിയപ്പെടാത്ത കോണ്‍ടാക്ടുകള്‍ ഈ ആപ്പിലൂടെ തിരിച്ചറിഞ്ഞുവെന്ന് ഒരൊറ്റ ലോക്കല്‍ ഹെല്‍ത്ത് അഥോറിറ്റികളും പ്രഖ്യാപിക്കാത്തതിനാലാണ് ഈ ആപ്പിന് കോണ്‍ടാക്ടുകളെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന ആശങ്ക ശക്തമായിരിക്കുന്നത്.

എന്നാല്‍ ഓസ്‌ട്രേലിയയിലെ കൊറോണ കേസുകളുടെ എണ്ണം വളരെ കുറവായതിനാലാണിതെന്നാണ് അധികൃതര്‍ ഇതിന് ന്യായമായി പറയുന്നത്. ഈ ആപ്പിലെ ഡാറ്റക്ക് രാജ്യമെമ്പാട് നിന്നും ഏതാണ്ട് 30 കൊറോണ വൈറസ് കേസുകള്‍ മാത്രമാണ് ആക്‌സസ് ചെയ്യാന്‍ ഇതുവരെ സാധിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ 565 കേസുകള്‍ ചികിത്സയിലുണ്ടായിരുന്ന വേളയിലാണിത്. വിദേശത്ത് നിന്നും രോഗം ബാധിച്ചവരും ഇതിലുള്‍പ്പെടുന്നു.

Other News in this category



4malayalees Recommends