ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ അഞ്ച് പുതിയ കൊറോണ വൈറസ് കേസുകള്‍; മൊത്തം കേസുകള്‍ 7265; പുതിയ കേസുകള്‍ ചില സ്റ്റേറ്റുകള്‍ കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനും ഇന്റര്‍ സ്‌റ്റേറ്റ് യാത്രാ നിരോധനം എടുത്ത് മാറ്റാനും ആലോചിക്കുന്നതിനിടെ

ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ അഞ്ച് പുതിയ കൊറോണ വൈറസ് കേസുകള്‍; മൊത്തം കേസുകള്‍ 7265; പുതിയ കേസുകള്‍ ചില സ്റ്റേറ്റുകള്‍ കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനും ഇന്റര്‍ സ്‌റ്റേറ്റ് യാത്രാ നിരോധനം എടുത്ത് മാറ്റാനും ആലോചിക്കുന്നതിനിടെ

ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ അഞ്ച് പുതിയ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതോടെ മൊത്തത്തില്‍ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 7265 ആയിത്തീര്‍ന്നു. രാജ്യത്തെ ആകെ കൊറോണ മരണങ്ങള്‍ 102 ആണ്. രാജ്യത്തെ ചില സ്‌റ്റേറ്റുകള്‍ കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങവേയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നത് ഗൗരവമര്‍ഹിക്കുന്നു.


കൂടാതെ ചില സ്‌റ്റേറ്റുകള്‍ ഇന്റര്‍സ്‌റ്റേറ്റ് യാത്രകള്‍ക്കേര്‍പ്പെടുത്തിയ നിരോധനം എടുത്ത് മാറ്റാനും നീക്കം നടത്തുന്നുണ്ട്.മൊത്തം കേസുകളില്‍ 3117 എണ്ണം എന്‍എസ്ഡബ്ല്യൂവിലും 1699 എണ്ണം വിക്ടോറിയയിലും 1063 എണ്ണം ക്യൂന്‍സ്ലാന്‍ഡിലും 440 എണ്ണം സൗത്ത് ഓസ്‌ട്രേലിയയിലും 601 എണ്ണം വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലും 228 എണ്ണം ടാസ്മാനിയയിലും 108 എണ്ണം ആക്ടിലും 29 എണ്ണം നോര്‍ത്തേണ്‍ ടെറിട്ടെറിയിലുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൊത്തം മരണങ്ങളില്‍ ഒമ്പത് പേര്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയിയയിലും നാല് പേര്‍ ക്യൂന്‍സ്ലാന്‍ഡിലും 50 പേര്‍ എന്‍എസ്ഡബ്ല്യൂവിലും 19 പേര്‍ വിക്ടോറിയയിലും 13 പേര്‍ ടാസ്മാനിയയിലും മൂന്ന് പേര്‍ ആക്ടിലും നാല് പേര്‍ സൗത്ത് ഓസ്‌ട്രേലിയയിലുമാണ്. എന്നാല്‍ യുഎസ്, യുകെ, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓസ്‌ട്രേലിയയിലെ മരണം വെറും 102ല്‍ ഒതുക്കാന്‍ സാധിച്ചുവെന്നത് എടുത്ത് പറയത്തക്ക നേട്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

Other News in this category



4malayalees Recommends