ഓസ്‌ട്രേലിയയില്‍ പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; കൂട്ടായ്മകളില്‍ 100 പേരെന്ന നിബന്ധനയില്ല; സ്‌റ്റേഡിയങ്ങളില്‍ 25 ശതമാനം പേരോടെ പരിപാടികള്‍ നടത്താം; സ്റ്റേറ്റുകള്‍ അതിര്‍ത്തികള്‍ തുറക്കണം

ഓസ്‌ട്രേലിയയില്‍ പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; കൂട്ടായ്മകളില്‍ 100 പേരെന്ന നിബന്ധനയില്ല; സ്‌റ്റേഡിയങ്ങളില്‍ 25 ശതമാനം പേരോടെ പരിപാടികള്‍ നടത്താം; സ്റ്റേറ്റുകള്‍ അതിര്‍ത്തികള്‍ തുറക്കണം
ഓസ്‌ട്രേലിയയില്‍ പുതിയ ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി എന്തൊക്കെ മാറ്റങ്ങളാണ് നടപ്പിലാക്കാന്‍ പോകുന്നതെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. ഇത് പ്രകാരം ഇന്‍ഡോര്‍, ഔട്ട് ഡോര്‍ കൂട്ടായ്മകളില്‍ എത്രത്തോളം ആളുകള്‍ക്ക് പങ്കെടുക്കാമെന്ന പരിധിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം കൂട്ടായ്മകളില്‍ 100 പേരിലധികം പങ്കെടുക്കരുതെന്ന നിബന്ധന ഇല്ലാതാക്കും. ലോക്ക്ഡൗണ്‍ ഇളവുകളുടെ ത്രീ സ്റ്റെപ്പ് പ്ലാനിലെ സ്റ്റെപ് ത്രീയിലേക്ക് മിക്ക സ്റ്റേറ്റുകളും ടെറിട്ടെറികളും അടുത്ത മാസം നീങ്ങാന്‍ പോകുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

വിവാഹം, മരണാനന്തര ചടങ്ങുകള്‍, ആരാധാനലയങ്ങള്‍ എന്നിവ അടക്കമുള്ള ഇന്‍ഡോര്‍ ഗാദറിംഗുകളില്‍ ഓരോരുത്തരും തമ്മില്‍ നാല് സ്‌ക്വയര്‍ മീറ്റര്‍ അകലമുറപ്പാക്കണം. 40,000 സീറ്റുകളില്‍ കുറവുള്ള സ്റ്റേഡിയങ്ങള്‍ പോലുള്ള ഇടങ്ങളിലെ ഔട്ട്‌ഡോര്‍ ഗാദറിംഗുകളില്‍ അവയുടെ 25 ശതമാനം ആളുകളെ ഉള്‍പ്പെടുത്തി പരിപാടികള്‍ നടത്താവുന്നതാണ്.മ്യൂസിക്ക് ഫെസ്റ്റിവലുകളെ തിരിച്ച് കൊണ്ടു വരാനും പദ്ധതിയുണ്ട്. എന്നാല്‍ ഏതൊരു ഔട്ട്‌ഡോര്‍ ഇവന്റും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉറപ്പാക്കിക്കൊണ്ട് മാത്രമേ നടത്താന്‍ പാടുള്ളൂ.

എന്നാല്‍ നൈറ്റ് ക്ലബുകളിലേക്ക് അടുത്ത് തന്നെ പോകാന്‍ സാധിക്കുമെന്ന പ്രതീക്ഷ വേണ്ടെന്നും മോറിസന്‍ സൂചിപ്പിക്കുന്നു. എല്ലാ ഇന്റര്‍‌സ്റ്റേറ്റ് യാത്രാ നിരോധനങ്ങളും ജൂലൈ മാസത്തോടെ റദ്ദാക്കി പതിവ് പോലെ സഞ്ചാര സൗകര്യം ഉറപ്പാക്കാനും സ്റ്റെപ്പ് ത്രീയുടെ ഭാഗമായി മോറിസന്‍ നിര്‍ദേശിക്കുന്നു. വിവിധ സ്‌റ്റേറ്റുകള്‍ കൊറോണ ഭീഷണി കുറഞ്ഞിട്ടും തങ്ങളുടെ ഇന്റര്‍ സ്‌റ്റേറ്റ് അതിര്‍ത്തികള്‍ തുറക്കാന്‍ തയ്യാറാവാത്തത് വന്‍ വിവാദത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ജൂലൈ 20ന് മാത്രമേ ഇന്റര്‍സ്‌റ്റേറ്റ് അതിര്‍ത്തികള്‍ തുറക്കുകയുള്ളുവെന്നാണ് സൗത്ത് ഓസ്‌ട്രേലിയ പറയുന്നത്. ജൂലൈ പത്തിന് മാത്രമേ തങ്ങളുടെ ബോര്‍ഡറുകള്‍ തുറക്കുകയുള്ളുവെന്ന നിലപാടിലാണ് ക്യൂന്‍സ്ലാന്‍ഡ്.

Other News in this category



4malayalees Recommends