മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ്; കൊറോണ ബാധ സ്ഥിരീകരിച്ച കാര്യം അഫ്രീദി തന്നെ ട്വിറ്ററിലൂടെ അറിയിച്ചു; അഫ്രീദി കൊറോണ ബാധ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ പാക് ക്രിക്കറ്റ് താരം

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ്; കൊറോണ ബാധ സ്ഥിരീകരിച്ച കാര്യം അഫ്രീദി തന്നെ ട്വിറ്ററിലൂടെ അറിയിച്ചു; അഫ്രീദി കൊറോണ ബാധ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ പാക് ക്രിക്കറ്റ് താരം

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ്. കൊറോണ ബാധ സ്ഥിരീകരിച്ച കാര്യം അഫ്രീദി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. വ്യാഴാഴ്ച്ച മുതല്‍ ആരോഗ്യനില വഷളായി. കലശലായ ശരീരവേദനയും അനുഭവപ്പെട്ടു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൊറോണ ബാധ കണ്ടെത്തിയത്, ഷാഹിദ് അഫ്രീദി ട്വിറ്ററില്‍ പങ്കുവെച്ചു. അതിവേഗം രോഗമുക്തി നേടാന്‍ ഏവരുടെയും പ്രാര്‍ത്ഥന വേണമെന്നും അഫ്രീദി ആരാധകരോട് ആവശ്യപ്പെട്ടു.


നിലവില്‍ കൊറോണ ബാധ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ പാക് ക്രിക്കറ്റ് താരമാണ് ഷാഹിദ് അഫ്രീദി. നേരത്തെ, തൗഫീഖ് ഉമറിനും സഫര്‍ സര്‍ഫറാസിനും കൊവിഡ് ബാധ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇരുവര്‍ക്കും ഇപ്പോള്‍ രോഗമില്ല. പരിശോധനാഫലം പോസിറ്റീവായതിന് പിന്നാലെ ഇരുവരും 14 സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് ജൂണ്‍ ആദ്യവാരം നടന്ന പരിശോധനയില്‍ ഇരുതാരങ്ങളും നെഗറ്റീവാണെന്ന് തെളിഞ്ഞു. സ്‌കോട്ലാന്‍ഡ് താരം മാജിദ് ഹഖും ദക്ഷിണാഫ്രിക്കയുടെ സോളോ ഖ്വനിയുമാണ് കൊറോണ ബാധ സ്ഥിരീകരിച്ച മറ്റു ക്രിക്കറ്റ് താരങ്ങള്‍.

Other News in this category4malayalees Recommends