വിക്ടോറിയയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ പുതിയ കൊറോണ കേസുകള്‍ അപകടകരമായി പെരുകുന്നു; ജൂണ്‍ ഒമ്പതിന് ഒരൊറ്റ കേസുമില്ലാതിരുന്ന സ്റ്റേറ്റില്‍ ഇന്നലെ 288 കേസുകളുണ്ടായി റെക്കോര്‍ഡിട്ടു; കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടും വിക്ടോറിയയില്‍ കൊറോണ പടരുന്നു

വിക്ടോറിയയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ പുതിയ കൊറോണ കേസുകള്‍ അപകടകരമായി പെരുകുന്നു; ജൂണ്‍ ഒമ്പതിന് ഒരൊറ്റ കേസുമില്ലാതിരുന്ന സ്റ്റേറ്റില്‍ ഇന്നലെ 288 കേസുകളുണ്ടായി റെക്കോര്‍ഡിട്ടു; കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടും വിക്ടോറിയയില്‍ കൊറോണ പടരുന്നു
വിക്ടോറിയയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ പുതിയ കൊറോണ കേസുകളിലും പെരുപ്പത്തിലും നാടകീയവും അപകടകരവുമായ പെരുപ്പമാണുണ്ടായിരിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം ജൂണ്‍ ഒമ്പതിന് സ്റ്റേറ്റില്‍ കോവിഡ് കേസുകളൊന്നുമില്ലാതിരുന്ന ദിവസമായിരുന്നുവെന്നും എന്നാല്‍ ഇന്നലെ ജൂലൈ ഒമ്പതിന് വിക്ടോറിയയില്‍ 24 മണിക്കൂറിനിടെ പുതിയ 288 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് വെളിപ്പെടുത്തുന്നു.

കൊറോണ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഓസ്‌ട്രേലിയയിലെ ഒരു സ്‌റ്റേറ്റിലും ടെറിട്ടെറിയിലും ഒരു ദിവസം ഇത്ര കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നത് വിക്ടോറിയയിലെ അപകടരമായ നിലയാണ് എടുത്ത് കാട്ടുന്നത്. ഇതിന് മുമ്പ് ഓസ്‌ട്രേലിയയില്‍ ഇക്കാര്യത്തില്‍ റെക്കോര്‍ഡുണ്ടായിരുന്നത് മാര്‍ച്ച് അവസാനത്തിലെ ഒരു ദിവസം എന്‍എസ്ഡബ്ല്യൂവില്‍ 212 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പോഴായിരുന്നു.ജൂണ്‍ മധ്യത്തിലായിരുന്നു വിക്ടോറിയിയല്‍ പുതിയ കോവിഡ് കേസുകള്‍ ക്രമത്തില്‍ ഏറി വന്നിരുന്നത്. ഇന്നലെ ഇത്തരത്തില്‍ ഒരു ദിവസം 288 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്നാണ് ചീഫ് ഹെല്‍ത്ത് ഓഫീസറായ ബ്രെറ്റ് സട്ടന്‍ പ്രതികരിച്ചിരിക്കുന്നത്.

ജൂണ്‍ 21ന് വിക്ടോറിയയില്‍ 21 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെന്നും ഇവയില്‍ മിക്കവയും ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്നവരായിരുന്നുവെന്നും അതില്‍ നിന്നാണ് ഒരു ദിവസം ഇത്രയും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന അപകടകരമായ നിലയിലേക്കെത്തിയതെന്നും ബ്രെറ്റ് മുന്നറിയിപ്പേകുന്നു. ജൂണ്‍ 15ന് ശേഷമുള്ള വീക്കെന്‍ഡില്‍ വിക്ടോറിയയിലെ നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുന്നതായി പ്രീമിയര്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഇതിന്റെ ഭാഗമായി വിക്ടോറിയക്കാര്‍ക്ക് തങ്ങളുടെ വീടുകളിലേക്ക് സ്വീകരിക്കാവുന്ന ആളുകളുടെ എണ്ണത്തിന് കര്‍ക്കശമായ പരിധി ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. വിക്ടോറിയയില്‍ കോവിഡ് രൂക്ഷമായ ആറ് ലോക്കല്‍ ഗവണ്‍മെന്റ് ഏരിയകളിലേക്ക് സഞ്ചരിക്കുന്നതിനെതിരെ മുന്നറിയിപ്പേകി ജൂണ്‍ 21ന് ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ പ്രിന്‍സിപ്പല്‍ കമ്മിറ്റി രംഗത്തെത്തിയിരുന്നു.തുടര്‍ന്ന് അടുത്ത ആഴ്ചയില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ കാര്യമായ ഇടിവുണ്ടായിരുന്നു. എന്നാല്‍ കൊറോണപ്പെരുപ്പമുണ്ടായ ഏരിയകളിലുള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന ഉത്തരവ് അദികാരികള്‍ നിലനിര്‍ത്തിയിരുന്നു. തുടര്‍ന്ന് വിക്ടോറിയയിലെ പലയിടങ്ങളിലും പുതിയ കേസുകള്‍ കുത്തനെ വീണ്ടും ഉയരാന്‍ തുടങ്ങിയിരുന്നു.


Other News in this category



4malayalees Recommends