ഓസ്ട്രേലിയയുടെ ആദ്യത്തെ കോവിഡ്-19 മരുന്നായ റെഡെസിവിറിന് ടിജിഎയുടെ അംഗീകാരം; ഈ ഔഷധത്തിലൂടെ ക്ലിനിക്കല്‍ റിക്കവറി വേഗത്തിലാക്കി ആശുപത്രിയില്‍ കഴിയുന്ന സമയം കുറയ്ക്കാം; തുടക്കത്തില്‍ മരുന്ന് നല്‍കുക അത്യാസന്ന നിലയിലായ മുതിര്‍ന്ന രോഗികള്‍ക്ക്

ഓസ്ട്രേലിയയുടെ ആദ്യത്തെ കോവിഡ്-19 മരുന്നായ റെഡെസിവിറിന് ടിജിഎയുടെ അംഗീകാരം; ഈ ഔഷധത്തിലൂടെ ക്ലിനിക്കല്‍ റിക്കവറി വേഗത്തിലാക്കി ആശുപത്രിയില്‍ കഴിയുന്ന സമയം കുറയ്ക്കാം; തുടക്കത്തില്‍ മരുന്ന് നല്‍കുക അത്യാസന്ന നിലയിലായ മുതിര്‍ന്ന രോഗികള്‍ക്ക്

ഓസ്ട്രേലിയയുടെ ആദ്യത്തെ കോവിഡ്-19 മരുന്നായ റെഡെസിവിറിന് തെറാപ്യൂട്ടിക് ഗുഡ്സ് കമമീഷന്‍ (ടിജിഎ) അംഗീകാരം നല്‍കി. കൊറോണ ബാധിച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെടുന്ന അത്യാസന്നനിലയിലായ രോഗികളെ ചികിത്സിക്കുന്നതിന് ഈ മരുന്ന് ഉപയോഗിക്കുന്നതിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. തുടക്കത്തില്‍ മുതിര്‍ന്ന രോഗികള്‍ക്കായിരിക്കും ഇത് നല്‍കുന്നത്. ഇവര്‍ ഹോസ്പിറ്റലുകളില്‍ കഴിയുന്ന സമയം കുറയ്ക്കാന്‍ ഈ മരുന്നുപയോഗിക്കുന്നതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.


കൊറോണക്കെതിരായി ഓസ്ട്രേലിയ നടത്തുന്ന പോരാട്ടത്തില്‍ ഈ മരുന്ന് ഒരു നാഴികക്കല്ലായിത്തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ മരുന്നിലൂടെ കോവിഡ് ബാധയെ പ്രതിരോധിക്കുമെന്ന് തെളിഞ്ഞിട്ടുമില്ല. ഇതോടെ ഈ മരുന്നിന് അംഗീകാരം നല്‍കുന്ന ഗവണ്‍മെന്റുകളുടെ കൂട്ടത്തില്‍ ഓസ്ട്രേലിയയും സ്ഥാനം പിടിച്ചിരിക്കുകയാണ്. നേരത്തെ യൂറോപ്യന്‍ യൂണിയനും ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവയും ഈ മരുന്നിന് അംഗീകാരം നല്‍കിയിരുന്നു.

ഈ മരുന്ന് ഉപയോഗിക്കുന്നതിലൂടെ രോഗികളുടെ ക്ലിനിക്കല്‍ റിക്കവറി മെച്ചപ്പെടുത്തുമെന്നും കോവിഡ് രോഗികള്‍ മരിക്കുന്നതിനുള്ള സാധ്യതയെ കുറയ്ക്കുമെന്നുമാണ് ഇത് സംബന്ധിച്ച ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നതെന്നാണ് ഗിലീഡ് സയന്‍സസ് വെളിപ്പെടുത്തുന്നത്. ഏറ്റവും പുതിയ പഠനത്തിന്റെ ഭാഗമായി 312 രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഈ മരുന്നിന്റെ ഫലപ്രാപ്തി തെളിഞ്ഞിരുന്നുവെന്നാണ് ഗിലീഡ് സയന്‍സസ് എടുത്ത് കാട്ടുന്നത്. ഈ മരുന്ന് നല്‍കാത്തവരും സാധാരണ ചികിത്സ നല്‍കിയവരുമായ 818 രോഗികളുമായാണ് ഈ മരുന്ന് നല്‍കിയവരുടെ രോഗമുക്തി താരതമ്യപ്പെടുത്തിയിരിക്കുന്നത്. ഈ മരുന്ന് നല്‍കിയവര്‍ക്ക് 14 ദിവസത്തിനുള്ളില്‍ സുഖപ്പെട്ടിട്ടുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്.

Other News in this category



4malayalees Recommends