പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് ജൂലൈയില്‍ രണ്ട് പിഎന്‍പി ഡ്രോകള്‍ നടത്തി;ജൂലൈ പത്തിന് ലേബര്‍ ഇംപാക്ട്, എക്‌സ്പ്രസ് എന്‍ട്രി കാറ്റഗറികളിലെ ഡ്രോയും 16ന് ലേബര്‍ ഇംപാക്ട്, എക്‌സ്പ്രസ് എന്‍ട്രി കാറ്റഗറികളിലും ബിസിനസ് ഇംപാക്ട് കാറ്റഗറിയിലും ഡ്രോ നടത്തി

പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് ജൂലൈയില്‍ രണ്ട് പിഎന്‍പി ഡ്രോകള്‍ നടത്തി;ജൂലൈ പത്തിന് ലേബര്‍ ഇംപാക്ട്, എക്‌സ്പ്രസ് എന്‍ട്രി കാറ്റഗറികളിലെ ഡ്രോയും 16ന് ലേബര്‍ ഇംപാക്ട്, എക്‌സ്പ്രസ് എന്‍ട്രി കാറ്റഗറികളിലും ബിസിനസ് ഇംപാക്ട് കാറ്റഗറിയിലും ഡ്രോ നടത്തി
കാനഡയിലെ ഐലന്റ് പ്രവിശ്യയായ പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് ജൂലൈയില്‍ രണ്ട് പിഎന്‍പി ഡ്രോകള്‍ നടത്തി.ഇത് പ്രകാരം ജൂലൈ പത്തിന് നടത്തിയ ഡ്രോയില്‍ എട്ട് ലേബര്‍ ഇംപാക്ട്, എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി ഇന്‍വിറ്റേഷന്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഓരോ ഇമിഗ്രേഷന്‍ കാറ്റഗറിയിലേക്കും എത്ര വീതം ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇന്‍വിറ്റേഷന്‍ അയച്ചിരിക്കുന്നതെന്ന് പിഇഒ പിഎന്‍പി വിശദീകരിച്ചിട്ടില്ല.

തുടര്‍ന്ന് ജൂലൈ 16ന് നടത്തിയ ഡ്രോ താരതമ്യേന വലുതായിരുന്നു. ഇതിലൂടെ 157 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ലേബര്‍ ഇംപാക്ട്, എക്‌സ്പ്രസ് എന്‍ട്രി കാറ്റഗറിയിലൂടെ ഇന്‍വിറ്റേഷനുകള്‍ അയച്ചിരിക്കുന്നത്. അതേ ദിവസം ബിസിനസ് ഇംപാക്ട് കാറ്റഗറിയില്‍ പെട്ട 29 ഉദ്യോഗാര്‍ത്ഥികള്‍ക്കും പിഇഐ പിഎന്‍പി ഇന്‍വിറ്റേഷനുകള്‍ അയച്ചിട്ടുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. സാധാരണ ഇന്‍വിറ്റേഷനുകള്‍ റൗണ്ടുകള്‍ മുന്‍കൂട്ടി നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരമാണ് പിഇഐ പിഎന്‍പി നടത്താറുള്ളത്.

എന്നാല്‍ ഈ വര്‍ഷം കൊറോണ സൃഷ്ടിച്ച പ്രതിസന്ധി കാരണം പ്രവിശ്യയുടെ ഇത് സംബന്ദിച്ച പ്ലാനുകളുടെ താളം തെറ്റുകയായിരുന്നു.മാര്‍ച്ചിന് ശേഷം പിഇഐ മാര്‍ച്ചിന് ശേഷം രണ്ട് ഡ്രോകളായിരുന്നു നടത്തിയിരുന്നത്. ജൂണ്‍ 18നും ജൂലൈ 16നുമായിരുന്നു ഇവ നടത്തിയിരുന്നത്. പ്രവിശ്യയുടെ അടുത്ത ഡ്രോ ഓഗസ്റ്റ് 20നാണ് നടത്താന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.കാനഡ ഗവണ്‍മെന്റിന്റെ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റവുമായി ബന്ദപ്പെട്ടതാണ് പിഇഐ പിഎന്‍പിയുടെ എക്‌സ്പ്രസ് എന്‍ട്രി കാറ്റഗറി. പിഇഐയില്‍ സാധുതയുള്ള ജോബ് ഓഫറുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ളതാണ് പിഇഐ ലേബര്‍ ഇംപാക്ട് കാറ്റഗറിയിലൂടെ പ്രൊവിന്‍ഷ്യല്‍ നോമിനേഷനുള്ള ഇന്‍വിറ്റേഷനുകള്‍ അയക്കുന്നത്.

ഇത്തരക്കാര്‍ക്ക് എപ്ലോയറില്‍ നിന്നും പിന്തുണയും നിര്‍ബന്ദമാണ്. ഈ കാററഗറി സ്‌കില്‍ഡ് വര്‍ക്കര്‍, ക്രിട്ടിക്കല്‍ വര്‍ക്കര്‍, ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് എന്നിങ്ങനെ മൂന്ന് സ്ട്രീമുകളായി വിഭജിച്ചിട്ടുണ്ട്. ഈ കാറ്റഗറിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് പ്രൊഫൈലും സമര്‍പ്പിക്കണം. ബിസിനസ് ഇംപാക്ട്; വര്‍ക്ക് പെര്‍മിറ്റ് സ്ട്രീമിലുള്ളവരും ഒരു എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് പ്രൊഫൈല്‍ സമര്‍പ്പിക്കണം. ഇത്തരത്തില്‍ ഇന്‍വിറ്റേഷന്‍ ലഭിക്കുന്നവര്‍ക്ക് ചുരുങ്ങിയത് 117 സ്‌കോറുകള്‍ ലഭിച്ചിരിക്കണം. പിഇഐയില്‍ ബിസിനസ് പ്രവര്‍ത്തിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് വര്‍ക്ക് പെര്‍മിറ്റ് സ്ട്രീം.

Other News in this category



4malayalees Recommends