കാനഡയില്‍ കോവിഡിനാല്‍ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നെങ്കിലും മേയിലെ ലോക്ക്ഡൗണ്‍ ഇളവുകളാല്‍ തൊഴില്‍ വര്‍ധന; മേയില്‍ വാരാന്ത്യ വരുമാനത്തില്‍ രണ്ട് ശതമാനം പെരുപ്പമുണ്ടായി 1139 ഡോളറായി; ശരാശരി വര്‍ക്കിംഗ് അവേര്‍സ് ആഴ്ചയില്‍ 34ന് മുകളില്‍

കാനഡയില്‍ കോവിഡിനാല്‍ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നെങ്കിലും മേയിലെ ലോക്ക്ഡൗണ്‍ ഇളവുകളാല്‍ തൊഴില്‍ വര്‍ധന; മേയില്‍ വാരാന്ത്യ വരുമാനത്തില്‍ രണ്ട് ശതമാനം പെരുപ്പമുണ്ടായി 1139 ഡോളറായി;  ശരാശരി വര്‍ക്കിംഗ് അവേര്‍സ് ആഴ്ചയില്‍ 34ന് മുകളില്‍
കാനഡയില്‍ കോവിഡ് പ്രതിസന്ധി മൂലം വന്‍ തോതില്‍ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നുവെങ്കിലും മേയ് മാസത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ രാജ്യത്ത് ഇളവുകള്‍ അനുവദിക്കാന്‍ തുടങ്ങിയത് മുതല്‍ തൊഴിലുകള്‍ ക്രമേണ പെരുകി വരുന്നുവെന്ന ആശാവഹമായ കണക്കുകള്‍ പുറത്ത് വന്നു.ഏറ്റവും പുതിയ സ്റ്റാറ്റിറ്റിക്‌സ് കാനഡ കണക്കുകളാണ് ഈ പ്രതീക്ഷാനിര്‍ഭരമായ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഇത് പ്രകാരം മേയ് മാസത്തില്‍ കാനഡക്കാരുടെ വാരാന്ത വരുമാനത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ടെന്നാണ് സര്‍വേ ഓഫ് എംപ്ലോയ്‌മെന്റ്, പേറോള്‍ ആന്‍ഡ് അവേര്‍സ് വെളിപ്പെടുത്തുന്നത്. സ്റ്റാറ്റിറ്റിക്‌സ് കാനഡ സര്‍വേയിലൂടെ കാനഡയിലെ പേറോള്‍ എംപ്ലോയ്‌മെന്റ് വരുമാനം, വര്‍ക്കിംഗ് അവേര്‍സ് തുടങ്ങിയവയുടെ മാസാന്ത കണക്കുകള്‍ പുറത്ത് വന്നിട്ടുണ്ട്. ലേബര്‍ ഫോഴ്‌സ് സര്‍വേയിലൂടെയും കോവിഡ് കാനഡയിലെ തൊഴിലുകള്‍ക്ക് മേല്‍ ഉണ്ടാക്കിയ ആഘാതം കാലാകാലങ്ങളില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്.

പേറോളിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തില്‍ 1.8 ശതമാനം ഇടിവുണ്ടായിട്ടുണ്ടെങ്കിലും ശരാശരി വാരാന്ത്യ വരുമാനത്തില്‍ മേയ് മാസത്തില്‍ 2 ശതമാനം വര്‍ധനവുണ്ടായി അത് 1139 ഡോളറായിത്തീര്‍ന്നിട്ടുണ്ട്. മൊത്തം വാരാന്ത്യ വരുമാനത്തെ തൊഴിലാളികളുടെ എണ്ണം കൊണ്ട് ഹരിച്ചാണ് ശരാശരി വാരാന്ത്യ വരുമാനം കണക്കാക്കുന്നത്. മേയിലെ മൊത്തം വര്‍ക്കിംഗ് അവേര്‍സിന്റെ രണ്ട് ശതമാനം കുറവിനെ ഏപ്രിലിലെ നഷ്ടവുമായിട്ടാണ് ഈ നേട്ടം താരതമ്യപ്പെടുത്തുന്നത്. ഫെബ്രുരിക്കും മേയ്ക്കുമിടയില്‍ മൊത്തം വര്‍ക്കിംഗ് അവേര്‍സില്‍ 16.9 ശതമാനം നഷ്ടമാണുണ്ടായിരിക്കുന്നത്. എന്നാല്‍ ശരാശരി വാരാന്ത്യ വര്‍ക്കിംഗ് അവേര്‍സില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഇത് പ്രകാരം ശരാശരി വര്‍ക്കിംഗ് അവേര്‍സ് ആഴ്ചയില്‍ 34ന് മേലെയാണ്.

Other News in this category4malayalees Recommends