കാനഡയിലേക്ക് വിമാനം കയറാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എയര്‍ ഇന്ത്യ ഇറക്കി വിട്ടു; കാരണം കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട സംശങ്ങള്‍; ടിക്കറ്റും സ്റ്റഡി പെര്‍മിറ്റുമുണ്ടായിട്ടും യാത്ര മുടങ്ങിയതില്‍ പ്രതിഷേധം

കാനഡയിലേക്ക് വിമാനം കയറാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എയര്‍ ഇന്ത്യ  ഇറക്കി വിട്ടു; കാരണം കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട സംശങ്ങള്‍; ടിക്കറ്റും സ്റ്റഡി പെര്‍മിറ്റുമുണ്ടായിട്ടും യാത്ര മുടങ്ങിയതില്‍  പ്രതിഷേധം

കാനഡയിലേക്ക് വിമാനം കയറാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വിമാനത്തില്‍ കയറാന്‍ സമ്മതിക്കാതെ മടക്കി എയര്‍ ഇന്ത്യ അയച്ചുവെന്ന് റിപ്പോര്‍ട്ട്. ദല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും കാനഡയിലേക്ക് കയറാനെത്തിയ വിദ്യാര്‍ത്ഥികളെയാണ് ഇക്കഴിഞ്ഞ ദിവസം മടക്കി അയച്ചിരിക്കുന്നത്. കോവിഡ് കാരണം കാനഡയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട സംശങ്ങള്‍ മൂലമാണ് ഇവരെ വിമാനം കയറാന്‍ സമ്മതിക്കാതിരുന്നതെന്നാണ് സൂചന.


കൊറോണ കാരണം വിദേശികള്‍ക്ക് കാനഡയിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിരോധനങ്ങളില്‍ നിന്നും വിദേശ വിദ്യാര്‍ത്ഥികളെ ഒഴിവാക്കുമെന്നായിരുന്നു ഈ വര്‍ഷം ആദ്യം കാനഡ വാഗ്ദാനം ചെയ്തിരുന്നത്. അതായത് സാധുതയുള്ള സ്റ്റഡി പെര്‍മിറ്റ് ഉള്ളവര്‍ അല്ലെങ്കില്‍ മാര്‍ച്ച് 18ന് മുമ്പ് സ്റ്റഡി പെര്‍മിറ്റിന് അംഗീകാരം ലഭിക്കാന്‍ പോകുന്നവര്‍ എന്നിവരെ കാനഡയിലേക്കുള്ള യാത്രാ നിരോധനങ്ങളില്‍ നിന്നൊഴിവാക്കുമെന്നായിരുന്നു വാഗ്ദാനം.

പക്ഷേ പുതിയ നിയമങ്ങള്‍ പ്രകാരം നോണ്‍ ഡിസ്‌ക്രിയേഷനറി അല്ലെങ്കില്‍ നോണ്‍ ഓപ്ഷണല്‍ കാറ്റഗറിയില്‍ കാനഡയിലേക്ക് വരുന്ന വിദേശ വിദ്യാര്‍ത്ഥികളെ മാത്രമേ നിലവില്‍ കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി കാനഡയിലേക്ക് വരാന്‍ സമ്മതിക്കുന്നുള്ളൂ. ദല്‍ഹിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഈ കാറ്റഗറിയില്‍ പെടുന്നവരാണെന്ന് ഉറപ്പില്ലാത്തതിനാലാണ് ഇവരെ വിമാനം കയറാന്‍ സമ്മതിക്കാതിരുന്നതെന്നാണ് സൂചന.

ദല്‍ഹിയില്‍ നിന്നും വിമാനം കയറാനെത്തിയവര്‍ക്ക് വിമാന ടിക്കറ്റുണ്ടായിട്ടും സ്റ്റഡി പെര്‍മിറ്റുണ്ടായിട്ടും ഇവരെ വിമാനത്തില്‍ നിന്നും എയര്‍ലൈന്‍ കമ്പനി ഇറക്കി വിട്ടുവെന്നാണ് ആരോപണം. തന്നെ എയര്‍ ഇന്ത്യാ ജീവനക്കാര്‍ വിമാനത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചില്ലെന്നാണ് ഇക്കൂട്ടത്തില്‍ പെട്ട വിദ്യാര്‍ത്ഥിനിയായ രമണ്‍ പ്രീത് കൗര്‍ ആരോപിക്കുന്നത്. പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റിലെ ലാംബ്ടണ്‍ കോളജില്‍ പ്രവേശനം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇവര്‍ കാനഡയിലേക്ക് പോകാനെത്തിയിരുന്നത്.

തനിക്കൊപ്പം മറ്റ് എട്ട് വിദ്യാര്‍ത്ഥികളെയും ഇത്തരത്തില്‍ വിമാനത്തില്‍ കയറാന്‍ സമ്മതിച്ചില്ലെന്നാണ് കൗര്‍ വെളിപ്പെടുത്തുന്നത്.സിബിഎസ്എ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വിദേശികള്‍ കാനഡയിലേക്ക് വരാന്‍ അര്‍ഹരാണോ എന്ന മൂല്യനിര്‍ണയം നടത്താന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് കനേഡിയന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റിലെ പ്രസ്താവന വിശദീകരിക്കുന്നത്.

Other News in this category



4malayalees Recommends