കാനഡയിലേക്ക് സെപ്റ്റംബറില്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചെത്താന്‍ സാധിച്ചേക്കും; കോവിഡിനെ തുടര്‍ന്നുള്ള യാത്രാ വിലക്കുകളില്‍ ഭേദഗതി വരുത്താന്‍ ഫെഡറല്‍ ഗവണ്‍മെന്റ് ആലോചിക്കുന്നു; ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് ആശ്വാസം

കാനഡയിലേക്ക് സെപ്റ്റംബറില്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചെത്താന്‍ സാധിച്ചേക്കും; കോവിഡിനെ തുടര്‍ന്നുള്ള യാത്രാ വിലക്കുകളില്‍ ഭേദഗതി വരുത്താന്‍ ഫെഡറല്‍ ഗവണ്‍മെന്റ് ആലോചിക്കുന്നു; ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് ആശ്വാസം

കാനഡയിലേക്ക് സെപ്റ്റംബറില്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചെത്താന്‍ സാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നടപടികള്‍ ഫെഡറല്‍ ഗവണ്‍മെന്റ് പരിഗണിച്ച് വരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു കത്ത് പുറത്ത് വന്നിട്ടുണ്ട്. ജൂലൈ 29ന്റെ തിയതി വച്ച് ഒന്റാറിയോവിലെ മിനിസ്ട്രി ഓഫ് ട്രെയിനിംഗ്, കോളേജസ് ആന്‍ഡ് യൂണിവേഴ്‌സിറ്റീസ് ഡെപ്യൂട്ടി മിനിസ്റ്ററായ ലൗറി ലെബ്ലാങ്കാണ് ഒന്റാറിയോവിലെ ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്ക് ഈ കത്തയച്ചിരിക്കുന്നത്.


കൊറോണയെ പിടിച്ച് കെട്ടുന്നതിനായി ഫെഡറല്‍ ഗവണ്‍മെന്റ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കേര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്കില്‍ എങ്ങനെയെല്ലാം ഭേദഗതികള്‍ വരുത്താമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് പരിഗണിച്ച് വരുന്നുവെന്നാണ് ഈ കത്ത് സൂചിപ്പിക്കുന്നത്. സെപ്റ്റംബര്‍ തുടക്കത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കനേഡിയന്‍ പോസ്റ്റ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ ക്യാമ്പസുകളിലേക്ക് തിരിച്ചെത്തുന്നതിനുള്ള നടപടിള്‍ സര്‍ക്കാര്‍ ത്വരിതപ്പെടുത്തുന്നുവെന്നാണീ കത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

പോസ്റ്റ് സെക്കന്‍ഡറി ഇന്‍സ്റ്റിറ്റിയൂഷനുകള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനായി സജ്ജമായോ എന്നതും ഫെഡറല്‍ സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് കൊണ്ട് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ തിരിച്ച് കൊണ്ടു വരുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നതും ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ വിലയിരുത്തി വരുന്നുവെന്നും ഈ കത്ത് വെളിപ്പെടുത്തുന്നു.

Other News in this category4malayalees Recommends