ഓസ്‌ട്രേലിയയിലെ സ്‌റ്റേറ്റുകളിലെ തലവന്‍മാര്‍ കൊറോണക്കാലത്ത് സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍താരങ്ങള്‍; കോവിഡ് വിവരങ്ങള്‍ ലൈവ് സ്ട്രീം ചെയ്യുന്നതിനാല്‍ ഇവരുടെ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സ് കുത്തനെ ഉയര്‍ന്നു; വിക്ടോറിയന്‍ പ്രീമിയര്‍ മുന്നില്‍

ഓസ്‌ട്രേലിയയിലെ സ്‌റ്റേറ്റുകളിലെ തലവന്‍മാര്‍ കൊറോണക്കാലത്ത് സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍താരങ്ങള്‍; കോവിഡ് വിവരങ്ങള്‍ ലൈവ് സ്ട്രീം ചെയ്യുന്നതിനാല്‍ ഇവരുടെ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സ് കുത്തനെ ഉയര്‍ന്നു; വിക്ടോറിയന്‍ പ്രീമിയര്‍ മുന്നില്‍

ഓസ്‌ട്രേലിയയിലെ സ്‌റ്റേറ്റുകളിലെ തലവന്‍മാര്‍ കൊറോണ പ്രമാണിച്ച് സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍താരങ്ങളായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഓണ്‍ലൈനിലെ ഈ ജനകീയത അവര്‍ക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടായി മാറുമോയെന്ന ചോദ്യം ഉയരുന്നുമുണ്ട്. കോവിഡുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയിയലൂടെ ഇവര്‍ ജനങ്ങളുമായി പങ്ക് വയ്ക്കാന്‍ തുടങ്ങിയത് മുതലാണ് ഇവരുടെ ഓണ്‍ലൈന്‍ റേറ്റിംഗ് വര്‍ധിച്ച് കൊണ്ടിരിക്കുന്നത്.


ഇവരില്‍ മിക്കവരുടെയും സോഷ്യല്‍ മീഡിയ പേജുകള്‍ക്ക് പ്രത്യേകിച്ച് ഫേസ്ബുക്ക് പേജുകള്‍ക്ക് മുമ്പില്ലാത്ത വിധത്തില്‍ റേറ്റിംഗ് ഉയര്‍ന്ന് കൊണ്ടിരിക്കുകയുമാണ്. ഇതില്‍ ഒന്നാം സ്ഥാനത്തുള്ളത് വിക്ടോറിയന്‍ പ്രീമിയറായ ഡാനിയേല്‍ ആന്‍ഡ്രൂസാണ്. വിക്ടോറിയയില്‍ രണ്ടാം കോവിഡ് തരംഗം ആഞ്ഞടിച്ചതിനെ തുടര്‍ന്ന് ഓണ്‍ലൈനിലൂടെ ഇദ്ദേഹം ലൈവ് സ്ട്രീമിലൂടെ പുറത്ത് വിട്ട് കൊണ്ടിരിക്കുന്ന അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുന്നവരേറിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് ഫോളോവര്‍മാര്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്.

ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനേക്കാള്‍ മുന്നിലാണ് ഡാനിയേലിന്റെ സ്ഥാനം. നിലവില്‍ 8,80,000 ഫേസ്ബുക്ക് ഫോളോവേര്‍സാണ് അദ്ദേഹത്തിനുള്ളത്. സ്‌റ്റേറ്റ് ലീഡര്‍മാര്‍ ദൈനംദിനം നടത്തുന്ന പ്രസ് കോണ്‍ഫറന്‍സ് ഫേസ്ബുക്കിലൂടെ ലൈവ് സ്ട്രീമിംഗ് നിര്‍വഹിക്കുന്നത് അവരുടെ ഓഡിയന്‍സ് വര്‍ധിക്കുന്നതിന് കാരണമായിത്തീര്‍ന്നിരിക്കുന്നുവെന്നാണ് കര്‍ട്ടിന്‍ യൂണിവേഴ്‌സിറ്റി സോഷ്യല്‍ മീഡിയ എക്‌സ്പര്‍ട്ടായ ടാമ ലീവര്‍ പറയുന്നത്.

സ്‌റ്റേറ്റ് ലീഡര്‍മാരില്‍ നോര്‍ത്തേണ്‍ ടെറിട്ടെറി പ്രീമിയറായ മൈക്കല്‍ ഗണ്ണറാണ് ആദ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഓഗസ്റ്റ് 22നാണ് ഇവിടെ തെരഞ്ഞെടുപ്പ്. സോഷ്യല്‍ മീഡിയയില്‍ കൊറോണകാലത്ത് അദ്ദേഹത്തിന്റെ ഫോളോവര്‍മാരില്‍ 119 ശതമാനമാണ് വളര്‍ച്ചയുണ്ടായിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പില്‍ വോട്ടായി മാറുമോയെന്നാണ് ഏവരും ജിജ്ഞാസയോടെ നോക്കുന്നത്.

Other News in this category



4malayalees Recommends