കാനഡയിലേക്ക് ജൂണില്‍ 19,200 പുതിയ കുടിയേറ്റക്കാര്‍ പിആര്‍ നേടിയെത്തി; 6760 കുടിയേറ്റക്കാരുമായി ഇന്ത്യ മുന്നില്‍; ചൈന,പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യക്കാരും തൊട്ട് പുറകില്‍; ഏപ്രിലില്‍ 4000 പേരും മേയില്‍ 11,000 പേരുമെത്തിയതില്‍ നിന്നുള്ള ഉയര്‍ച്ച

കാനഡയിലേക്ക് ജൂണില്‍ 19,200 പുതിയ കുടിയേറ്റക്കാര്‍ പിആര്‍ നേടിയെത്തി; 6760 കുടിയേറ്റക്കാരുമായി ഇന്ത്യ മുന്നില്‍; ചൈന,പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യക്കാരും തൊട്ട് പുറകില്‍; ഏപ്രിലില്‍ 4000 പേരും മേയില്‍ 11,000 പേരുമെത്തിയതില്‍ നിന്നുള്ള ഉയര്‍ച്ച
കാനഡ കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതിനെ തുടര്‍ന്ന് ജൂണില്‍ 19,200 കുടിയേറ്റക്കാരെ സ്വീകരിച്ചുവെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇവരെ പെര്‍മനന്റ് റെസിഡന്റുമാരായാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) വെളിപ്പെടുത്തുന്നു.ഇത്തരത്തില്‍ കാനഡയിലേക്കെത്തിയവരില്‍ 6760 കുടിയേറ്റക്കാരുമായി ഇന്ത്യയാണ് മുന്നിലുള്ളതെന്നത് പ്രത്യേകം എടുത്ത് പറയേണ്ടുന്ന വസ്തുതയാണ്.

2010 കുടിയേറ്റക്കാരുമായി ചൈന രണ്ടാം സ്ഥാനത്തും 900 കുടിയേറ്റക്കാരുമായി ഫിലിപ്പീന്‍സ് മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു. ജൂണില്‍ യുഎസില്‍ നിന്നും 740 കുടിയേറ്റക്കാരും പാക്കിസ്ഥാനില്‍ നിന്നും 595 പേരും ബ്രസീലില്‍ നിന്നും 560 പേരും യുകെയില്‍ നിന്നും 535 പേരും നൈജീരിയയില്‍ നിന്നും 530 പേരും ഇറാനില്‍ നിന്നും സൗത്ത് കൊറിയയില്‍ നിന്നും യഥാക്രമം 390ഉം 355ഉം കുടിയേറ്റക്കാരുമാണ് ജൂണില്‍ കാനഡയിലേക്കെത്തിയിരിക്കുന്നത്.

മേയില്‍ വെറും 11,000 കുടിയേറ്റക്കാരെ സ്വീകരിച്ച സ്ഥാനത്താണ് ജൂണില്‍ ഈ വര്‍ധനവുണ്ടായിരിക്കുന്നത്. ഏപ്രിലില്‍ പിആര്‍ നേടി കാനഡയിലേക്കെത്തിയിരുന്നത് വെറും 4000 പേരായിരുന്നുവെന്നറിയുമ്പോള്‍ ജൂണില്‍ ഇക്കാര്യത്തില്‍ വന്‍ കുതിച്ച് ചാട്ടമാണുണ്ടായിരിക്കുന്നത്. കൊറോണയെ ഒരു പാന്‍ഡമിക്കായി പ്രഖ്യാപിച്ച മാര്‍ച്ചിന് ശേഷം ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെത്തിയ മാസവുമായിരുന്നു ജൂണ്‍. എന്നാല്‍ 2019 ജൂണില്‍ കാനഡ 34,000 പുതിയ കുടിയേറ്റക്കാരെ സ്വീകരിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ ഇക്കഴിഞ്ഞ ജൂണിലെത്തിയവര്‍ വളരെ കുറവുമാണ്.

കോവിഡ് കാരണം കാനഡ ഏര്‍പ്പെടുത്തിയ കടുത്ത യാത്രാ നിയന്ത്രണങ്ങളാണ് ഇത്തരത്തില്‍ കുടിയേറ്റക്കാരെത്തുന്നത് കുത്തനെ ഇടിഞ്ഞിരിക്കുന്നത്. മാര്‍ച്ച് 18 മുതലായിരുന്നു കോവിഡ് ലോക്ക്ഡൗണിന്റെ ഭാഗമായി കാനഡ വിദേശികള്‍ക്ക് കര്‍ക്കശമായ യാത്രാ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നത്. ഇത്തരം നിയന്ത്രണങ്ങള്‍ മൂലം കണ്‍ഫര്‍മേഷന്‍ ഓഫ് പെര്‍മനന്റ് റെസിഡന്‍സ് (സിഒപിആര്‍) ഹോള്‍ഡര്‍മാര്‍ക്ക് കാനഡയിലേക്ക് വരാന്‍ സാധിച്ചിരുന്നില്ല. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഐആര്‍സിസിക്ക് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കേണ്ടി വന്നതിനാല്‍ അപ്ലിക്കേഷന്‍ പ്രൊസസിംഗ് വളരെ മന്ദഗതിയിലായതും പുതിയ കുടിയേറ്റക്കാരുടെ വരവിനെ ഗുരുതരമായി ബാധിച്ചിരുന്നു.


Other News in this category



4malayalees Recommends