സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് 40 കാരനായ മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി പിതാവ് ; കുറ്റം സമ്മതിച്ച് പോലീസില്‍ കീഴടങ്ങി ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് 40 കാരനായ മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി പിതാവ് ; കുറ്റം സമ്മതിച്ച് പോലീസില്‍ കീഴടങ്ങി ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് പിതാവ് മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. 40 വയസ്സുള്ള മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നനു. സംഭവത്തില്‍ പിതാവ് വീരരാജു പോലീസില്‍ കീഴടങ്ങി.

വീടിന്റെ കാര്‍ പാര്‍ക്കിങ്ങിനോട് ചേര്‍ന്നുള്ള വരാന്തയില്‍ സ്റ്റൂളിലിരിക്കുകയായിരുന്നു മകന്‍. തലയ്ക്ക് പിന്നില്‍ അപ്രതീക്ഷിതമായി പിതാവ് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. താഴെ വീണപ്പോള്‍ മര്‍ദ്ദിക്കുന്നതും സിസിടിവി ദൃശ്യത്തില്‍ കാണാം.

സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണം. ജലരാജു സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചതായി പോലീസ് വ്യക്തമാക്കി.

Other News in this category4malayalees Recommends