വീണ്ടും കൂട്ടബലാത്സംഗം; യുപിയിലെ ഗോരഖ്പൂരില്‍ 17കാരിയെ അക്രമത്തിന് ഇരയാക്കി; സിഗററ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

വീണ്ടും കൂട്ടബലാത്സംഗം; യുപിയിലെ ഗോരഖ്പൂരില്‍ 17കാരിയെ അക്രമത്തിന് ഇരയാക്കി; സിഗററ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
ഉത്തര്‍പ്രദേശിലെ ഗോരക്പൂര്‍ ജില്ലയില്‍ 17 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പീഡനത്തിന് ഇരയാക്കിയ അക്രമികള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ സിഗറ്ററ് തീ ഉപയോഗിച്ച് പൊള്ളിച്ചതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. സംഭവത്തില്‍ അര്‍ജുന്‍ നിഷാദ്, മഹേഷ് യാദവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ക്കും എതിരെ തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക പീഡനം എന്നിവ സംബന്ധിച്ച വിവിധ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡിഎസ്പി ശ്യാം ദിയോ ബിന്ദ് അറിയിച്ചു. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരവും കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.


കല്‍ചൂളയിലാണ് പെണ്‍കുട്ടി ജോലി ചെയ്തിരുന്നതെന്ന് ഇരയുടെ അമ്മ പറഞ്ഞു. പ്രദേശത്തെ ഒരു വാടക വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി പെപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി തിരിച്ചെത്തിയില്ല. ഇതോടെ ഗ്രാമീണര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശനിയാഴ്ച രാവിലെയാണ് പെണ്‍കുട്ടിയെ അര്‍ദ്ധബോധാവസ്ഥയില്‍ ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തിയത്.

പൈപ്പില്‍ നിന്ന് വെള്ളമെടുക്കവെ അര്‍ജുനും, കൂട്ടാളിയും ബൈക്കിലെത്തി തന്നെ തട്ടിക്കൊണ്ടുപോയെന്ന് പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. ഇതിന് ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് അക്രമിക്കുകയും, ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. പെണ്‍കുട്ടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയതായി എസ്പി വ്യക്തമാക്കി.

Other News in this category4malayalees Recommends