സുരേഷ് റെയ്‌ന മാത്രമല്ല മറ്റൊരു പ്രധാന താരവും ചെന്നൈ സൂപ്പര്‍ കിംഗ്‌സിലുണ്ടാകില്ല ; അവസാന നിമിഷത്തെ ഈ തീരുമാനങ്ങള്‍ ടീമിന് തിരിച്ചടിയാകുമോ ?

സുരേഷ് റെയ്‌ന മാത്രമല്ല മറ്റൊരു പ്രധാന താരവും ചെന്നൈ സൂപ്പര്‍ കിംഗ്‌സിലുണ്ടാകില്ല ; അവസാന നിമിഷത്തെ ഈ തീരുമാനങ്ങള്‍ ടീമിന് തിരിച്ചടിയാകുമോ ?
ഐ.പി.എല്‍ 13ാം സീസണിനായി യു.എ.ഇയിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌ന ടൂര്‍ണമെന്റില്‍ നിന്നു പിന്മാറിയത് ടീമിനെ ഞെട്ടിച്ച കാര്യമാണ്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയ്‌നയുടെ പിന്മാറ്റമെന്നായിരുന്നു സി.എസ്.കെ ട്വിറ്ററിലൂടെ അറിയിച്ചത്. ഇപ്പോഴിതാ മറ്റൊരു സൂപ്പര്‍ താരം കൂടി ടൂര്‍ണമെന്റില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് വിവരം.

സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗും ഈ സീസണില്‍ നിന്നു പിന്മാറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യു.എ.ഇയിലെത്തിയ ചെന്നെ ടീമിനൊപ്പം ഹര്‍ഭജന്‍ ഇല്ലായിരുന്നു. ചെന്നൈയില്‍ നടന്ന ക്യാമ്പില്‍ നിന്നും ഹര്‍ഭജന്‍ വിട്ടുനിന്നിരുന്നു. സഹതാരങ്ങള്‍ക്ക് കോവിഡ് കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹര്‍ഭജന്‍ ടീമിനൊപ്പം ചേരാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതായാണ് വിവരം

ഹര്‍ഭജന്‍ ഐ.പി.എല്ലില്‍ നിന്നു പിന്മാറാനിടയുണ്ടെന്ന് അടുത്ത സുഹൃത്താണ് ഇന്‍സൈഡ് സ്‌പോര്‍ട്ടിനോടു വെളിപ്പെടുത്തിയത്. യു.എ.ഇയിലെത്തിയ ദീപക് ചാഹര്‍, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവര്‍ക്കും സ്റ്റാഫുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. റെയ്‌നയ്‌ക്കൊപ്പം ഹര്‍ഭജന്‍ കൂടി പിന്‍മാറുകയാണെങ്കില്‍ അതു ചെന്നെയ്ക്ക് കനത്ത തിരിച്ചടിയാവും സമ്മാനിക്കുക.

സെപ്റ്റംബര്‍ 19നാണ് ഐ.പി.എല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നത്. 53 ദിവസം നീളുന്ന ടൂര്‍ണമെന്റിന് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളാണ് വേദിയാവുക. നവംബര്‍ 10നാണ് ഫൈനല്‍.

Other News in this category



4malayalees Recommends