വിക്ടോറിയയില്‍ 11 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു;മൊത്തം മരണം 700ന് അടുത്തെത്തി; നിലവില്‍ മൊത്തം 1622 ആക്ടീവ് കേസുകള്‍; 24 മണിക്കൂറിനിടെ മാത്രം നടത്തിയ ടെസ്റ്റുകള്‍ 16,686 ;ആശുപത്രിയില്‍ കഴിയുന്നവര്‍ 196 പേര്‍; സ്റ്റേറ്റില്‍ ജാഗ്രത തുടരുന്നു

വിക്ടോറിയയില്‍ 11 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു;മൊത്തം മരണം 700ന് അടുത്തെത്തി; നിലവില്‍ മൊത്തം 1622 ആക്ടീവ് കേസുകള്‍; 24 മണിക്കൂറിനിടെ മാത്രം നടത്തിയ ടെസ്റ്റുകള്‍ 16,686 ;ആശുപത്രിയില്‍ കഴിയുന്നവര്‍ 196 പേര്‍; സ്റ്റേറ്റില്‍ ജാഗ്രത തുടരുന്നു
വിക്ടോറിയയില്‍ 11 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ സ്‌റ്റേറ്റില്‍ മൊത്തം കോവിഡ് മരണം 700ന് അടുത്തെത്തിയിരിക്കുകയാണ്. വിക്ടോറിയന്‍ പ്രീമിയറായ ഡാനിയേല്‍ ആന്‍ഡ്ര്യൂസാണ് ഇത് സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ വിക്ടോറിയയിലെ മരണം 694 ആയാണ് വര്‍ധിച്ചത്. സ്‌റ്റേറ്റില്‍ മൊത്തത്തില്‍ 19,688 കോവിഡ് കേസുകളാണ് നാളിതു വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിക്ടോറിയയില്‍ നിലവില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവര്‍ 196 പേരാണ്. ഇവരില്‍ 20 പേര്‍ ഐസിയുവിലും അവരില്‍ 12 പേര്‍ വെന്റിലേറ്ററിലുമാണ്. സ്റ്റേറ്റില്‍ 2,428,778 ടെസ്റ്റ് റിസള്‍ട്ടുകളാണ് ഇതുവരെ നടത്തിയത്. 24 മണിക്കൂറിനിടെ മാത്രം നടത്തിയ ടെസ്റ്റുകള്‍ 16,686 ആണ്. നിലവില്‍ ഉറവിടമറിയാത്ത 4337 കേസുകളാണുള്ളത്. തൊട്ട് തലേദിവസത്തേക്കാള്‍ ഇക്കാര്യത്തില്‍ ഏഴ് കേസുകളുടെ കുറവുണ്ട്. സ്റ്റേറ്റിലെ 252 ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ ആക്ടീവ് കേസുകളില്‍ പെടുന്നു.

സ്റ്റേറ്റില്‍ നിലവില്‍ മൊത്തം 1622 ആക്ടീവ് കേസുകളാണുള്ളത്. റീജിയണല്‍ വിക്ടോറിയയില്‍ 82 ആക്ടീവ് കേസുകളാണുള്ളത്. സ്‌റ്റേറ്റില്‍ രണ്ടാം കോവിഡ് തരംഗത്തിന് ഇനിയും ശമനമുണ്ടായിട്ടില്ലെന്നതിനാല്‍ വിക്ടോറിയയിലെ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്കൊന്നും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല. ജനം ഇനിയും കടുത്ത ജാഗ്രത പുലര്‍ത്തിയാല്‍ മാത്രമേ രോഗത്തെ പിടിച്ച് കെട്ടാന്‍ സാധിക്കുകയുള്ളൂവെന്നാണ് പ്രീമിയര്‍ കടുത്ത നിര്‍ദേശമേകിയിരിക്കുന്നത്.

Other News in this category



4malayalees Recommends