സ്‌കൂളുകള്‍ അടച്ചാല്‍ ഔദ്യോഗികമായി അറിയിക്കും ; അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം

സ്‌കൂളുകള്‍ അടച്ചാല്‍ ഔദ്യോഗികമായി അറിയിക്കും ; അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം
കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ക്ലാസ് മുറിയോ ഏതെങ്കിലും സ്‌കൂളോ അടച്ചാല്‍ ബന്ധപ്പെട്ട വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വിവരമറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം.

ക്ലാസ് മുറിയോ സ്‌കൂളോ അടച്ചാല്‍ പഠനം ഓണ്‍ലൈനില്‍ തുടരുമെന്ന് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ഏതാനും സ്‌കൂളുകളില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവരെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കൈകാര്യം ചെയ്തിട്ടുണ്ട്.

ഖത്തറിലെ കോവിഡ് സാഹചര്യം സംബന്ധിച്ചുള്ള ഊഹാപോഹത്തില്‍ വീഴരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Other News in this category



4malayalees Recommends