കാനഡയില്‍ പുതിയൊരു കോവിഡ് 19 ടെസ്റ്റ് നിലവില്‍ വന്നു; ബ്രിട്ടീഷ് കൊളംബിയ ആവിഷ്‌കരിച്ച ഗാര്‍ഗിള്‍ മെത്തേഡ് ടെസ്റ്റ് ചെറിയ കുട്ടികള്‍ക്ക് ഏറെ അനുഗ്രഹം; സ്വാബ് ടെസ്റ്റിന്റെ ബുദ്ധിമുട്ടുകളില്ലാത്ത ഗാര്‍ഗിള്‍ ടെസ്റ്റ് ലോകത്തിലാദ്യമെന്ന് കാനഡ

കാനഡയില്‍ പുതിയൊരു കോവിഡ് 19 ടെസ്റ്റ് നിലവില്‍ വന്നു; ബ്രിട്ടീഷ് കൊളംബിയ ആവിഷ്‌കരിച്ച ഗാര്‍ഗിള്‍ മെത്തേഡ് ടെസ്റ്റ് ചെറിയ കുട്ടികള്‍ക്ക് ഏറെ അനുഗ്രഹം; സ്വാബ് ടെസ്റ്റിന്റെ ബുദ്ധിമുട്ടുകളില്ലാത്ത ഗാര്‍ഗിള്‍ ടെസ്റ്റ് ലോകത്തിലാദ്യമെന്ന് കാനഡ
കാനഡയില്‍ പുതിയൊരു കോവിഡ് 19 ടെസ്റ്റ് നിലവില്‍ വന്നു. ബ്രിട്ടീഷ് കൊളംബിയയില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്ന ഈ ടെസ്റ്റ് ഗാര്‍ഗിള്‍ മെത്തേഡിലുള്ളതാണ്. ലോകത്തില്‍ തന്നെ ആദ്യമായിട്ടാണ് കോവിഡിനായി ഇത്തരമൊരു ടെസ്റ്റ് നിലവില്‍ വന്നിരിക്കുന്നതെന്ന് ഇത് വികസിപ്പിച്ചവര്‍ അവകാശപ്പെടുന്നു. സ്വാബ് ടെസ്റ്റുകള്‍ നടത്താന്‍ ബുദ്ധിമുട്ടായ നാലിനും 19നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഈ പുതിയ ടെസ്റ്റ് അനുഗ്രഹമാകുമെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് പരിശോധനക്കായി ഗാര്‍ഗിള്‍ മെത്തേഡിലുള്ള ഇത്തരമൊരു പരിശോധന ലോകത്തിലെ തന്നെ ആദ്യത്തേതാണന്ന് അവകാശപ്പെട്ട് ബ്രിട്ടീഷ് കൊളംബിയയിലെ പ്രൊവിന്‍ഷ്യല്‍ ഹെല്‍ത്ത് ഓഫീസറായ ഡോ. ബോണി ഹെന്റി രംഗത്തെത്തിയിട്ടുണ്ട്. നാസല്‍ സ്വാബ് പോലെ തന്നെ കൃത്യതയുള്ള ടെസ്റ്റാണിതെന്നും എന്നാല്‍ സ്വാബ് ടെസ്റ്റിന്റെ ബുദ്ധിമുട്ടുകള്‍ ഇതിനില്ലെന്നുമാണ് ബ്രിട്ടീഷ് കൊളംബിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നത്.

രാജ്യത്ത് കോവിഡ് ടെസ്റ്റുകള്‍ക്കുള്ള ഡിമാന്റേറി വരുന്നതിനിടെയാണ് അനായാസമായ പുതിയ ടെസ്റ്റ് രംഗത്തെത്തിയിരിക്കുന്നതെന്നത് നിര്‍ണായകമാണ്. കഴിഞ്ഞ മാസം കാനഡയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഇരട്ടിയായതിനെ തുടര്‍ന്ന് ടെസ്റ്റുകള്‍ക്ക് വന്‍ ഡിമാന്റേറി വരുന്നുണ്ട്. കുട്ടികളിലൂടെ കോവിഡ് പടരുന്നത് രാജ്യത്ത് വര്‍ധിച്ച് വരുന്നതിനാല്‍ കൂടുതല്‍ കുട്ടികളെ ടെസ്റ്റുകള്‍ക്ക് വിധേയമാക്കേണ്ടുന്ന അവസ്ഥയും നിലവിലുണ്ട്. എന്നാല്‍ അവരെ സ്വാബ് ടെസ്റ്റിന് വിധേയമാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളേറെയുണ്ട്. പുതിയ ഗാര്‍ഗിള്‍ മെത്തേഡ് ടെസ്റ്റിലൂടെ ഇതിന് പരിഹാരമാകുമെന്ന പ്രതീക്ഷ ശക്തമായിരിക്കുകയാണ്.

Other News in this category4malayalees Recommends